ബിജു മേനോനെ പിന്തുണച്ച് അനൂപ് മേനോന്; എതിര്‍ത്ത് ബാദുഷ, പ്രൊമോഷന് വിവാദം ചൂടുപിടിച്ചു
കൊച്ചി: സിനിമാ പ്രൊമോഷന് വിവാദത്തില്‍ നടന് ബിജു മേനോന് പിന്തുണയുമായി നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്. അഭിമുഖങ്ങള്‍ നല്കുന്നതില് അല്ല, സിനിമയുടെ മേന്മയാണ് പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കുകയും സിനിമ വിജയിപ്പിക്കുകയും ചെയ്യുകയെന്ന് അനൂപ് മേനോന് പറഞ്ഞു. അതേസമയം, ബിജു മേനോനെതിരെ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷ രംഗത്തെത്തി.
ബിജു മേനോന് സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കാത്തത് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് ആണ് ആദ്യം പരസ്യമാക്കിയത്. തൊട്ടുപിന്നാലെ നിര്‍മാതാവ് അനൂപ് കണ്ണന് നടന് ബിജു മേനോനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ബിജു മേനോന് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വേളയിലാണ് അനൂപ് മേനോനും ബാദുഷയും രംഗത്തുവന്നിരിക്കുന്നത്.

വട്ടംകൂടിയിരുന്ന് അഭിമുഖം നല്‍കുന്നതല്ല പ്രൊമോഷന് എന്ന് അനൂപ് മേനോന് പറയുന്നു. നല്ല സിനിമ ആളുകള്‍ കാണും. സിനിമയുടെ ട്രെയിലല്‍ ആണ് പ്രധാനപ്പെട്ട പ്രൊമോഷന് എന്നും അനൂപ് മേനോന് പറഞ്ഞു. പുതിയ സിനിമയായ ഈ തനിനിറത്തിന്റെ പ്രചാരണ വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അനൂപ് മേനോന്.
അഭിമുഖം നല്കിയാല് സിനിമ വിജയിക്കുമെങ്കില്‍ ആദ്യ ദിവസം തന്നെ എല്ലാ സിനിമകള്‍ക്കും ആളുകള്‍ വരണമല്ലോ. പ്രൊമോഷന് കൊണ്ടുമാത്രം സിനിമയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല. സിനിമ അതിന്റെ മൂല്യം കൊണ്ടാണ് വിജയിക്കുക.റിലീസ് ആയ ശേഷമാണ് പ്രൊമോഷന് ചെയ്യേണ്ടത്. സിനിമയുടെ ട്രെയിലര്‍ കണ്ടാണ് പ്രേക്ഷകര്‍ തീരുമാനമെടുക്കുക. അതുകൊണ്ട് ട്രെയിലര്‍ ആണ് കൂടുതല്‍ പ്രമൊട്ട് ചെയ്യേണ്ടതെന്നും അനൂപ് മേനോന് പറഞ്ഞു.
കശ്മീരില്‍ ഷൂട്ടിങില്‍ ആണെങ്കിലോ?
മുമ്പ് സിനിമകളുടെ പോസ്റ്റര്‍ ഒട്ടിക്കുമായിരുന്നു. ഇപ്പോള്‍ അച്ചടിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി ഒട്ടിക്കുന്നില്ല. താരങ്ങള്‍ കരാറില്‍ ഒപ്പിടുമ്പോള്‍ പ്രൊമോഷന് വരുമെന്ന് സമ്മതിക്കാറുണ്ട്. എന്നാല്‍ പ്രൊമോഷന് വരേണ്ട സമയം കരാറിലുണ്ടാകില്ല. സിനിമ റിലീസ് ചെയ്യുന്ന വേളയില്‍ കശ്മീരിലെ മിലിറ്ററി ഭാഗത്ത് മറ്റൊരു സിനിമയുടെ ഷൂട്ടിങില്‍ ആണെങ്കില്‍ എങ്ങനെ വരാന്‍ സാധിക്കും. അതിന് ആ സിനിമയുടെ നിര്‍മാതാവ് വിടുമോ എന്നും അനൂപ് മേനോന് ചോദിക്കുന്നു.
പരസ്പരമുള്ള വിശ്വാസത്തിലാണ് ഇതെല്ലാം മുന്നോട്ട് പോകുന്നത്. നിര്‍മാതാവും ആര്‍ട്ടിസ്റ്റുകളും നല്ല ബന്ധമുണ്ടാകുമ്പോള്‍ പ്രൊമോഷന് വരുന്നുണ്ട് എന്നും അനൂപ് മേനോന് പറഞ്ഞു. അതേസമയം, വിഷയത്തില്‍ ഇതുവരെ ബിജു മേനോന് പ്രതികരിച്ചിട്ടില്ല എന്നതാണ് എടുത്തു പറയേണ്ടത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജു മേനോനെതിരെ നിര്‍മാതാവ് അനൂപ് കണ്ണന് കോടതിയെ സമീപിക്കുമെന്നാണ് പുതിയ വിവരം.
എല്ലാ താരങ്ങളുമില്ലെങ്കിലും ചില താരങ്ങള്‍ സിനിമയോട് വിമുഖത കാണിക്കുന്നുണ്ടെന്ന് ബാദുഷ പ്രതികരിച്ചു. ബി ഉണ്ണികൃഷ്ണന് സൂചിപ്പിച്ച നടനും അതിലുണ്ട്. കരാര്‍ ഒപ്പിടുമ്പോള്‍ പ്രൊമോഷന് സഹകരിക്കണം എന്ന് നിര്‍ദേശിച്ചിട്ടുള്ളതാണ്. സിനിമയോടും നിര്‍മാതാവിനോടും പ്രതിബദ്ധത കാണിക്കാത്തത് മോശമാണെന്നും ബാദുഷ പറയുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications