Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ നിന്നും കിട്ടിയ കാർ ഞാൻ വിനുവിന് കൊടുക്കാം, എന്നിട്ട് റോഡിലൂടെ തെണ്ടാം'; അനുമോളുടെ മറുപടി

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് പിആർ. പിആറിന്െ ബലത്തിലാണ് ഹൗസിൽ പലരും പിടിച്ച് നിൽക്കുന്നതെന്ന ആരോപണം ഹൗസിനകത്തും പുറത്തും ഒരുപോലെ ശക്തമായിരുന്നു. ഇതിൽ തന്നെ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്നത് നടി അനുമോൾ ആണ്. ബിഗ് ബോസിൽ തുടരാൻ താൻ 16 ലക്ഷം രൂപ പിആർ കൊടുത്തെന്ന് അനുമോൾ തന്നോട് പറഞ്ഞിരുന്നുവെന്ന് ആദ്യം ഹൗസിൽ വെളിപ്പെടുത്തിയത് നടി ബിന്നിയാണ്. ഇതിനെ ചൊല്ലി വലിയ പൊട്ടിത്തെറിയാണ് ഹൗസിൽ നടന്നത്. എന്തായാലും താൻ പിആർ ഏൽപ്പിച്ചിട്ടില്ലെന്ന് ഒരിക്കൽ പോലും അനു ഹൗസിൽ പറഞ്ഞിട്ടില്ല. മാത്രമല്ല വിജയകിരീടം ചൂടിയതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പിആറിന് എത്ര രൂപ താൻ നൽകിയെന്ന് അവർ വെളിപ്പെടുത്തുകയും ചെയ്തു.

എനിക്ക് പിആര്‍ ഉണ്ട്. ഞാന്‍ ഈ പറഞ്ഞ 16 ലക്ഷം വാരിക്കൊടുത്തില്ല. അങ്ങനെ ഉണ്ടെങ്കില്‍ എനിക്ക് ഇവിടേയ്‌ക്ക് വരേണ്ട ആവശ്യം ഇല്ലായിരുന്നു. വീട്ടില്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ലായിരുന്നു. പിന്നെ പറഞ്ഞ് സമ്മതിപ്പിച്ച് വരികയായിരുന്നു. ഒരു ലക്ഷമായിരുന്നു പിആറിന് കൊടുത്തത് എന്നായിരുന്നു അനുമോൾ വ്യക്തമാക്കിയത്. പിആറിന് ഇനിയും പണം കൊടുക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നും താന്‍ ശരിക്കും പിശുക്കിയാണെന്നും താരം പ്രതികരിച്ചു.

anumol2-

അതേസമയം ന് ബിഗ് ബോസിൽ വെച്ച് സമ്മാനമായി കിട്ടിയ കാറും അനുമോൾ പിആർ വിനുവിന് നൽകാൻ ഒരുങ്ങുകയാണെന്ന ആരോപണം ചിലർ ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് അനുമോൾ. ' ഫ്ലോറിൽ വെച്ചാണ് കാർ സമ്മാനമായി കിട്ടിയ വാർത്ത തന്നെ താൻ അറിയുന്നത്. ആ സ്പോട്ടിൽ ചിലർ ഉണ്ടാക്കിയെടുത്തു ആ കാർ ഇവനുള്ളതാണെന്ന് (പിആർ വിനു). അതെ എല്ലാം ഞാൻ എല്ലാവർക്കും കൊടുക്കാം, എന്നിട്ട് ഞാൻ റോഡിലൂടെ തെണ്ടാം', അനുമോൾ തുറന്നടിച്ചു.

അതിനിടെ അനുവിന്റെ വിജയത്തിൽ സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഇപ്പോഴും ചർച്ച കടക്കുകയാണ്. അനുമോളിനെ പോലൊരാൾക്ക് ഈ സീസൺ വിജയിക്കാൻ എന്ത് യോഗ്യതയാണെന്നാണ് ചിലരുടെ വിമർശനം. ഒരാൾ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-'ഇത്രേം സീസണിൽ വെച്ചു വ്യക്തിപരമായി ഏറ്റവും നിരാശപ്പെടുത്തിയ സീസൺ റിസൾട്ട് .
ഏറ്റവും ബോറൻ സീസൺ - സീസൺ 6 ആയിരുന്നെങ്കിലും ജിന്റോയെ പോലൊരുത്തൻ എങ്ങനെ വിജയിച്ചു എന്നത് അലോസരപ്പെടുത്തുന്നെങ്കിലും, വേറെ ആര് എന്ന ചോദ്യവും ചായയിൽ തുമ്മി പൊട്ടിയതും സന്തോഷം തരുന്ന കാര്യം ആയിരുന്നു.
ദിൽഷ ഓസിയടിച്ചു വിജയിച്ചതാണെന്ന് അഭിപ്രായം ഉണ്ടേലും വേറൊരു സീസണിലെ റിസൾട്ടും ഇത്രയും നിലവാരം കുറഞ്ഞതായി തോന്നിയിട്ടില്ല.നിരാശ മലയാളം ഓഡിയൻസിനെ ഓർത്താണ്.

ഷോ കണ്ടു ഓരോ മത്സരാർഥിയെയും വിലയിരുത്തുന്നതിന് പകരം പിആർ ടീമുകൾ ഉണ്ടാക്കി വിടുന്നു വേർഷനിൽ വിശ്വസിച്ച്, ബുദ്ധിശൂന്യമായി വോട്ട് ചെയ്തവർ ആണ് ഭൂരിപക്ഷം പേരും എന്ന് ഉറപ്പാണ്. ഇവരോടൊക്കെ എന്താണ് ഒരു മത്സരാർഥി എന്ന നിലയിൽ അനുമോളുടെ ക്വാളിറ്റി എന്ന് ചോദിച്ചാൽ 98 ദിവസം സർവൈവ് ചെയ്ത ഒരു ഉത്തരം മാത്രം.

വോട്ട് കിട്ടുമെങ്കിൽ, അതിന് വേണ്ട പ്രൊമോഷൻ കിട്ടുമെങ്കിൽ ആരും സർവൈവ് ചെയ്യും.
ഇത്രേം കൂതറ സ്വഭാവം ഉള്ള ഒരാൾ- മുഴുവൻ സമയം കരച്ചിൽ ഡ്രാമ, ആൾക്കാരുടെ പുതപ്പിനടിയിൽ നോക്കി കിടക്കുക , ഒരു ടാസ്ക് പോലും ജയിച്ചിട്ടില്ല , ഒരിക്കൽ പോലും ക്യാപ്റ്റൻസി കിട്ടിയിട്ടില്ല , ഒരു 5 മിനിട്ട് കരയാതെ സംസാരിക്കാൻ പറ്റാറില്ല .. എഴുതാൻ നെഗൈറ്റീവുകൾ ഒരുപാടുണ്ട് എങ്കിലും നിർത്തുന്നു. മാന്യമായി മത്സരിച്ചു ടോപ്പ് 5 ൽ എത്തിയ അനീഷ്, ഷാനവാസ്, അക്ബർ, നിവിൻ എന്നിവർക്ക് അഭിനന്ദനങ്ങൾ', പോസ്റ്റിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+