Get Updates
Get notified of breaking news, exclusive insights, and must-see stories!

അനീഷിനെ ആണോ പിആർ വിനുവിനെ ആണോ അനുമോൾ വിവാഹം ചെയ്യുക? അനുവിന്റെ മറുപടി

പിആർ ആരോപണങ്ങൾക്ക് മറുപടിയുമായി ബിഗ് ബോസ് താരം അനുമോൾ. വെറും പിആർ കൊണ്ടൊന്നും ബിഗ് ബോസ് പോലൊരു ഷോയുടെ വിജയി ആകാൻ സാധിക്കില്ലെന്ന് അവർ തുറന്നടിച്ചു. തന്റെ പിആർ ജനങ്ങളാണ്. വോട്ടിലൂടെയാണ് താൻ വിജയിയായതെന്നും അവർ പറഞ്ഞു. വിവാഹത്തെ കുറിച്ചും അനു പ്രതികരിച്ചു. അനുവിന്റെ വാക്കുകൾ ഇങ്ങനെ

'ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആവാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ജനങ്ങളോടാണ് ഇതിന് നന്ദി അറിയിക്കേണ്ടത്. കാരണം വോട്ടിലൂടെയാണ് ഞാൻ ജയിച്ചത്. പലരും പിആർ എന്ന് പറയുന്നു, പലർക്കും അത് ഇപ്പോഴും അറിയില്ല. പിആർ എന്ന് പറഞ്ഞാൽ വെറുതെ ജയിപ്പിച്ച് വിടലല്ല, അത് വെറും തെറ്റിധാരണയാണ്. പിആർ എന്ന് പറഞ്ഞാൽ അത് പിന്തുണയാണ്.

anumolan2-176

എപ്പിസോഡിൽ കാണിക്കാത്ത പലതും ലൈവിലുണ്ട്. അതെടുത്തിട്ട് സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുന്നതിനെയാണ് പിആർ എന്ന് പറയുന്നത്. അല്ലാതെ 16 ഉം 25 ഉം ലക്ഷമൊന്നും കൊടുത്താലൊന്നും ആർക്കും ബിഗ് ബോസ് വിന്നർ ആകാൻ പറ്റില്ല. പിആർ കൊണ്ട് ജയിക്കാമെന്നതൊക്കെ തെറ്റിധാരണയാണ്. പുറത്ത് വലിയ പിന്തുണ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്.ആ പിന്തുണ ഇപ്പോഴും ഉണ്ടെന്ന് എനിക്ക് അറിയാം.

എനിക്ക് അങ്ങനെ പ്രിയപ്പെട്ടവർ എന്ന് പറയാൻ അങ്ങനെ ആരും ഇല്ല. എല്ലാവരും എനിക്ക് ഒരുപോലെയാണ്. ബിഗ് ബോസ് ഹൗസ് എന്ന് പറയുമ്പോൾ ഒരു വീടാണ്, വീട്ടിൽ എന്ന് പറയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വഴക്കുകൾ ഉണ്ടാവാറുണ്ട്, പിന്നെ എല്ലാവരും എല്ലാം ഗെയിം ആയിട്ടാണ് എടുക്കുന്നത്. അവിടെ സൗഹൃദം ഉണ്ടാവാറുണ്ട് .എന്നാലും നമ്മുടെ കൂടെ എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാൽ ചിലർക്ക് ചിലപ്പോൾ നമ്മുടെ കൂടെ നിൽക്കാൻ കഴിയില്ല.ഗെയിമിന്റെ ഭാഗം ആയതുകൊണ്ടാണത്.

ഇപ്പോ ലാസ്റ്റ് നിമിഷത്തിൽ എന്റെ കൂടെ നിന്നിട്ടുണ്ടായിരുന്നത് ലക്ഷ്മി, മസ്താനി, പ്രവീൺ, ഒനീൽ ചേട്ടൻ അഭിലാഷ് ഇവരൊക്കെ ആയിരുന്നു. ബിഗ് ബോസിൽ ആരും പിന്നിൽ നിന്ന് കുത്തിയിട്ടില്ല, പക്ഷെ പിന്നിട്ട് കുത്തിയിട്ടുണ്ട്. എല്ലാം ഞാൻ ഗെയിമിന്റെ ഭാഗമായിട്ട് എടുക്കുന്നു. എല്ലാം അവിടെ വെച്ച് മറന്നിട്ട് പോകുകയാണ്.

ഞാൻ ഫോണിന് ഭയങ്കര അഡിക്റ്റ് ആണ് ,എനിക്ക് ഫോൺ കണ്ട് ജീവിക്കാൻ പറ്റില്ല അങ്ങനെയാണ്. പക്ഷേ അവിടെ ചെന്ന് കയറിയപ്പോൾ നമുക്ക് അറിയാത്ത ഒത്തിരി പേരുണ്ട് ആർട്ടിസ്റ്റുകളും അല്ലാത്തെ ഈ പറയുന്ന കണ്ടസ്റ്റൻസ് എല്ലാവരും ഉണ്ടായിരുന്നു. അപ്പോ അവരുമായി പരിചയപ്പെട്ട് വീണ്ടും വന്നപ്പോൾ ഈ ഫോണൊക്കെ ഞാൻ തനിയെ മറന്നു. എല്ലാവരും മറന്നിട്ടുണ്ടായിരുന്നു. പിന്നെ ടാസ്കും ഓരോ ആക്ടിവിറ്റി കാര്യങ്ങളും തരുമ്പോൾ തന്നെ നമ്മൾ പിന്നെ ഫോണിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ല.പിന്നെ ഫുൾ ടെൻഷൻ ആയിരുന്നു, അടി, വഴക്ക് അങ്ങനെയൊക്കെ ആയിരുന്നു.

ലാലേട്ടൻ സ്നേഹം ഉള്ളതുകൊണ്ടാണ് വഴക്ക് പറയുന്നത്, ഞാൻ ആ സെൻസിലേ അതൊക്കെ എടുത്തിട്ടുള്ളൂ.വഴക്ക് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഇതെന്താ ഞാൻ തെറ്റ് ചെയ്തത് പോലെ എന്നെ വഴക്ക് പറയുന്നതെന്ന്. എന്നാൽ പുറത്ത് വന്നപ്പോൾ അമ്മയും ചേച്ചിയുമൊക്കെ പറഞ്ഞു അദ്ദേഹം നിന്റെ ഭാഗത്ത് തെറ്റ് ഇല്ലാത്തത് കൊണ്ട് ഗെയിമായി അതിനെ കണ്ടിട്ടാണ് പ്രതികരിക്കുന്നതെന്ന്.

പ്രേക്ഷകർക്ക് അറിയാം എല്ലാം. ലൈവ് കാണുന്നവർക്കായിരിക്കും കുറച്ചും കൂടെ പ്രോഗ്രാമിനെ പറ്റി കുറച്ച് ധാരണ ഉള്ളതെന്ന് തോന്നുന്നു .നാഗർകോവിലിൽ നിന്ന് കഴിഞ്ഞ ദിവസം രണ്ട് ചേട്ടൻമാർ വന്നു. രണ്ട് പേരും തമിഴാണ്. പുള്ളിക്കാന്റെ കസിൻ ആണ് ഈ ബിഗ് ബോസ് കാണുന്നത് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അവർ സംസാരിച്ച് കേട്ടിട്ടാണ് പുള്ളിക്കാരന്റെ ബിഗ് ബോസ് കാണാൻ തുടങ്ങിയത്. പുള്ളിക്ക് എന്നെ ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു .അങ്ങനെ വീട് കണ്ടുപിടിച്ച് വീട്ടിൽ വന്നു. ഒത്തിരി സന്തോഷം തോന്നി. അതുപോലെ ഒരുപാട് പേര് ഈ വീട് അന്വേഷിച്ചു വന്നിട്ടുണ്ടായിരുന്നു.

16 ലക്ഷം രൂപ എനിക്ക് കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ബിഗ് ബോസിൽ പോകില്ല.അനീഷേട്ടനെയോ പിആർ വിനുവിനേയോ കെട്ടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവർ രണ്ട് പേരും എന്റെ സഹോദരങ്ങളാണ്. അതുകൊണ്ട് ഞാൻ വേറൊരാളെയാണ് കെട്ടാൻ ഉദ്ദേശിക്കുന്നത്', അനുമോൾ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+