Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ നിന്നുള്ള കാർ കിട്ടിയിട്ടില്ല; അയ്യോ 1799 രൂപ അയക്കുന്നു,അങ്ങനെയൊന്നും വേണ്ട'; ലൈവിൽ അനുമോൾ

ബിഗ് ബോസ് വിശേഷങ്ങൾ ലൈവിലെത്തി ആരാധകരുമായി പങ്കിട്ട് നടി അനുമോൾ. ഹൗസിലേക്ക് പോയാൽ പോസിറ്റീവ് മാത്രമായിരിക്കില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഹൗസിലേക്ക് പോയതെന്നും താനൊരിക്കലും ഹൗസിൽ അഭിനയിച്ച് നിന്നിട്ടില്ലെന്നും അനുമോൾ പറഞ്ഞു. തന്നെ കുറിച്ച് നെഗറ്റീവ് കരുതുന്നവരോട് യാതൊരു വിശദീകരണത്തിനും ഉദ്ദേശിക്കുന്നില്ലെന്നും ഇഷ്ടപ്പെടുന്നവരുടെ സ്നേഹത്തിന് നന്ദിയെന്നും അനുമോൾ പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ

'ബിഗ് ബോസിനകത്ത് പോയപ്പോൾ ഇത്രയും പിന്തുണ ഉണ്ടാകുമെന്ന് കരുതിയില്ല. ‌ ഇറങ്ങിയതിനുശേഷം കയ്യിൽ ഫോൺ കിട്ടിയപ്പോഴാണ് ആളുകളുടെ പിന്തുണ മനസിലാകുന്നത്. നേരത്തേ ഒരു മൂന്ന് ലക്ഷം പേർ എന്നെ അറിഞ്ഞിരുന്നെങ്കിൽ ഇപ്പോൾ അത് മൂന്നരക്കോടി ജനങ്ങളായിട്ടുണ്ടാകും.

anumol2-1

എന്റെ പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡും ഒക്കെ കുറച്ചുകൂടി മനസിലാക്കാൻ വേണ്ടിയാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്. എല്ലാ മനുഷ്യർക്കും പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡും. ബിഗ് ബോസിൽ ഞാൻ ഞാനായി നിൽക്കുകയായിരുന്നു. അറിയുന്നവരും അറിയാത്തവരുമായി എങ്ങനെ നമ്മൾ ജീവിച്ച് കാണിക്കുന്നു എന്നതാണ്.

16 ലക്ഷം പേരാണ് എനിക്ക് വോട്ട് ചെയ്തത്. അത്രയും ആളുകൾ എനിക്ക് വോട്ട് ചെയ്തുവെന്നതൊക്കെ വളരെ അധികം സന്തോഷിപ്പിക്കുന്ന കാര്യമാണ്. പ്ലാച്ചി വല്ലാത്തൊരു മുതലാണെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു. എന്നെക്കാളും സ്റ്റാർ ആയി പ്ലാച്ചി എന്നുള്ളത് എനിക്കറിയില്ലായിരുന്നു. പ്ലാച്ചിയെ ചാത്തനാണെന്ന് വരെ പറഞ്ഞ് കേട്ടു. പ്ലാച്ചിയെ എന്തുകൊണ്ടാണ് എനിക്ക് ഇത്ര ഇഷ്ടം എന്നുള്ള വീഡിയോ ഞാൻ പിന്നീട് ചെയ്യാം.

എല്ലാം സഹിക്കാൻ തയ്യാറായാണ് നമ്മൾ ബിഗ് ബോസ് എന്ന് പറഞ്ഞ ഷോയിലോട്ട് പോയത് തന്നെ. ആ വീട്ടിൽ പോയി കഴിഞ്ഞാൽ ചിലപ്പോൾ അവിടെ വഴക്കുണ്ടാവും കരയേണ്ടി വരും അല്ലെങ്കിൽ ചിരിക്കേണ്ടി വരും, ഒരു എന്റർടൈൻ ആയിട്ട് നിൽക്കേണ്ടി വരും, എല്ലാം അറിയാം. അപ്പോൾ പുറത്ത് പോസിറ്റീവ് ആയിരിക്കുമോ നെഗറ്റീവ് ആയിരിക്കോ എന്നൊന്നും ഞാൻ അവിടെ ചിന്തിക്കുന്നില്ല. അവർക്ക് എന്തും ചെയ്യാം നമ്മളെ പോസിറ്റീവ് ആക്കാം നെഗറ്റീവ് ആക്കാം.ഇതെല്ലാം അറിഞ്ഞ് തന്നെയാണ് ഞാൻ പോയത്. ഞാൻ എന്താന്നുള്ളത് അറിയാം അതുകൊണ്ട് എനിക്കിപ്പോ എല്ലാവരുടെ അടുത്തും ഞാൻ ഇങ്ങനെയാണ് ഞാൻ അങ്ങനെയാണ് എന്നൊക്കെ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. കുറച്ചു പേരെങ്കിൽ കുറച്ചു പേർക്ക് അറിയാലോ അത്രയും മതി. എന്തായാലും ഞാൻ ഇപ്പോഴും പറയുകയാണ് അനുമോൾ എന്ന ഒരു വ്യക്തി അവിടെ നിന്നിട്ടുള്ളത് ഞാനായിട്ടാണ്. അവിടെ അഭിനയിച്ചല്ല നിന്നത്. ഈ പോസിറ്റീവ് പറയുന്നവർ ചിലപ്പോൾ നാളെ നെഗറ്റീവ് പറയും, തിരിച്ചും സംഭവിക്കാം. അതുകൊണ്ട് ഞാൻ ഇങ്ങനെയാണെന്ന് തെളിയിക്കാൻ ഉദ്ദേശിക്കുന്നില്ല.

നമുക്ക് ദൈവം എപ്പോഴും സന്തോഷം തരില്ല. സങ്കടവും തരും ഒരുപാട് സങ്കടം തന്നിട്ട് പെട്ടെന്ന് ദൈവം നമുക്കൊരു സന്തോഷം തരും. അതാണ് എന്റെ ലൈഫിൽ ഉണ്ടായിട്ടുള്ളത്. 100 ദിവസം ഞാൻ സങ്കടത്തിലായിരുന്നു. അവസാന നിമിഷം സങ്കടത്തിലായപ്പോൾ എനിക്ക് തോന്നി ദൈവം എനിക്ക് എന്തോ നല്ലത് തരാൻ വേണ്ടിയാണ് നിൽക്കുന്നതെന്ന്. പക്ഷെ ഇത്രയും വലിയൊരു സന്തോഷം പ്രതീക്ഷിച്ചില്ല.

ബിഗ് ബോസിൽ നിന്നുള്ള കാർ കിട്ടിയില്ല . അവർ എന്നോട് കളർ ഏത് വേണം എന്നൊക്കെ ചോദിച്ചിട്ടുണ്ട്.കളറൊക്കെ ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട്. കാർത്തിക് സൂര്യ എന്നയാൾ എനിക്ക് 1799 രൂപ ഇട്ടിട്ടുണ്ട്. അങ്ങനെയൊന്നും വേണ്ട കേട്ടോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+