ആദില-നൂറയ്ക്ക് സപ്പോർട്ടുമായി അനുമോൾ, പിന്നാലെ ഡിലീറ്റ് ചെയ്തു, അവർക്ക് അത്ര ഗതികേടില്ലെന്ന് നടി സ്നേഹ
ബിഗ് ബോസ് താരങ്ങളായ ആദിലയേയും നൂറയേയും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഫൈസൽ എകെ അപമാനിച്ച സംഭവത്തിൽ വിമർശനം ശക്തമാകുന്നു. ഗൃഹപ്രവേശനത്തിന് ക്ഷണിച്ച് വരുത്തിയതിന് ശേഷം അപമാനിച്ചത് ന്യായീകരിക്കാനാകില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ട് വരുന്നത്.
ബിഗ് ബോസ് ഷോയിൽ ആദിലയുടേയും നൂറയുടേയും അടുത്ത സുഹൃത്തും ഷോയിലെ വിജയിയുമായ നടി അനുമോൾ ഇരുവരേയും പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഇൻ സോളിഡാരിറ്റി എന്ന കുറിപ്പോടെ രണ്ട് പൂമ്പാറ്റകളുടെ ചിത്രം അനുമോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദിലയും നൂറയും പൂമ്പാറ്റകളെന്ന വിളിപ്പേരിൽ അറിയപ്പെടുന്നുണ്ട്. മാത്രമല്ല #patta എന്ന് തങ്ങളുടെ ഗ്യാംഗ് ആയ പട്ട ഗേൾസിനെ സൂചിപ്പിച്ച് കൊണ്ടും അനുമോൾ കുറിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഈ സ്റ്റോറി അനുമോൾ തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
നടി സ്നേഹ ശ്രീകുമാറും ആദില-നൂറയെ പിന്തുണച്ചും മലബാർ ഫൈസലിനെ വിമർശിച്ചും രംഗത്ത് വന്നിട്ടുണ്ട്. ക്ഷണിക്കാതെ വരേണ്ട ഗതികേട് ആദിലയ്ക്കും നൂറയ്ക്കും ഇല്ലെന്നും ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് ഈ വൃത്തികേടിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സ്നേഹ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

സ്നേഹ ശ്രീകുമാറിന്റെ കുറിപ്പ് വായിക്കാം: '' പ്രിയപ്പെട്ട മലബാർ ഫൈസൽക്കനോട് പൈസ കൊടുത്തു വാങ്ങണ്ടത് അല്ല മനുഷ്യത്വം. നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ ചിലപ്പോൾ ഒരുപാട് ഉണ്ടാകും, പക്ഷെ അതുകൊണ്ടൊന്നും ന്യായീകരിക്കാൻ പറ്റുന്നതല്ല ഇന്ന് കാണിച്ച വൃത്തികേട്. 2 പെൺകുട്ടികളെ വീട്ടിൽ ക്ഷണിച്ചു വരുത്തിയിട്ടു പിറ്റേദിവസം തോന്ന്യവാസം എഴുതി വിടുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നത് അല്ല.
സ്വന്തമായി ജോലിയെടുത്തു, അന്തസായി ജീവിക്കുന്ന ആദിലക്കും നൂറക്കും നിങ്ങടെ വീട്ടിലേക്ക് ക്ഷണം ഇല്ലാതെ കേറിവരേണ്ട ഗതികേട് ഇല്ല. അവർക്കു വ്യക്തമായ തീരുമാനം ഉള്ളവർ ആണ്. അല്ലാതെ വിളിക്കുകയും, ഷേക്ക് ഹാൻഡ് കൊടുത്തു സ്വീകരിക്കുകയും, പിറ്റേദിവസം വിളിച്ചില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇടുകയും, കുറെ കഴിഞ്ഞു അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന ഡബിൾ സ്റ്റാൻഡ് എടുക്കുന്ന രീതിയല്ല.. പ്രിയപ്പെട്ട ആദില നൂറ നിങ്ങളെ ഞാൻ ഏറ്റവും സ്നേഹത്തോടെ വിളിക്കുന്നു, ഞങ്ങടെ സ്നേഹഭവനത്തിലേക്ക്.
അവിടെ ലിഫ്റ്റോ, പരിചാരകരോ, 150 ടൈപ്പ് ഫുഡോ ഉണ്ടാവില്ല. ഒന്നുറപ്പു തരാം, സ്നേഹം നിറഞ്ഞ കുറച്ചു സമയവും നല്ല ചായയും ഒരിക്കലും നിങ്ങളെ തള്ളിപ്പറയാത്ത ഞങ്ങടെ കുടുംബത്തിന്റെ മൊത്തം സ്നേഹവും തരാം.. ഇത്തവണത്തെ ബിഗ്‌ബോസ് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു അകത്തെ കളിയെക്കാൾ വലിയ കളികൾ പുറത്താണ് നടക്കുന്നത്. we love Adhila and Noora.ഇതിന്റെ അടിയിൽ വന്നു കമന്റ് ഇടുന്ന പ്രിയ സുഹൃത്തുക്കളോട് ഞാൻ ആരുടേയും പിആർ അല്ല. ഞാൻ പറഞ്ഞത് എന്ത് സാഹചര്യത്തിൽ ആണെന്ന് നിങ്ങൾ മനസിലാക്കുമെന്ന് കരുതുന്നു''.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications