'അനുമോളുടെ സ്വഭാവം പുറത്ത് വന്നു. കോമാളി ആകേണ്ടായിരുന്നു, സമ്മാനമെന്ന് കേട്ടപ്പോൾ ആർത്തി മൂത്ത് ഭ്രാന്തായി'
ബിഗ് ബോസ് വിജയി ആയതിന് ശേഷം ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാർ സിംഗർ റീലോഡഡ് വേദിയിലും അതിഥിയായി എത്തി തകർത്ത് വാരിയിരിക്കുകയാണ് അനുമോൾ. ബിഗ് ബോസിലെ ഫൈനൽ 6 മത്സരാർത്ഥികളാണ് പരിപാടിക്കെത്തിയത്. പക്ഷേ ഷോ സ്റ്റീലർ ആയത് അനു തന്നെ ആണെന്ന് പറയേണ്ടി വരും.
നെവിനുമായുളള തീറ്റ മത്സരത്തിൽ വിജയിച്ച് കെഎസ് ചിത്രയിൽ നിന്ന് ഡയമണ്ട് മോതിരവും അനുമോൾ സമ്മാനമായി സ്വന്തമാക്കി. അതിനിടയിലും വിമർശനങ്ങൾ അനുവിനെ വിട്ടൊഴിയുന്നില്ല. പരിപാടിയിൽ അനുമോൾ തനി കോമാളിയായി മാറിയെന്നും പണത്തോടുത്ത ആർത്തി പുറത്ത് വന്നു എന്നുമാണ് ചിലരുടെ വിമർശനം.
സോഷ്യൽ മീഡിയയിൽ അനുമോളെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ: ''ഇത്രയും കോമാളി ആകേണ്ടായിരുന്നു അനു, കണ്ടപ്പോൾ അറപ്പ് തോന്നി.. അനു തനി കോമാളി പണത്തോട് ആർത്തി. പണം കിട്ടാൻ എന്ത് വൃത്തികേടും ചെയ്യും. മറ്റുള്ളവരെ കൂടി ഇതിൽ വലിച്ചിട്ടാത്തത് ഭാഗ്യം... അനുമോളെ പൊക്കി പിടിച്ച് കൊണ്ടുവരാൻ എഷ്യാനെറ്റ് നടത്തിയ പരിപാടി സ്റ്റാർസിംഗറിൽ സ്ക്രീൻ സ്പെയ്‌സ് അനു മോൾക്കാണ് കൊടുത്തു കൊണ്ടിരുന്നത്.. ബിഗ്ബോസിൽ ആയിരുന്നപ്പോൾ പുതപ്പിനടിയിൽ നടക്കുന്നതുനോക്കി കാവലിരിക്കുക, പുരുഷൻമാരുടെ അടിവസ്ത്രത്തിന്റെ കളർ നോക്കുക തുടങ്ങി അവിടെയുള്ള പലരേയും 'വ്യക്തിഹത്യ നടത്തിയ അനു മോൾ.

സീസൻ 1 മുതൽ 7 വരെ ഒരാളും ഇത്രയും വൃത്തികെട്ട ഗയിം കളിച്ചിട്ടില്ല. ഇപ്പോൾ കരച്ചിൽ നാടകം നിർത്തി പല്ലിളിച്ച് കാണിക്കണ നാടകം ആയി. എന്തായാലും സ്റ്റാർ സിംഗറിലെ ഈ പരിപാടിയിൽ അനുമോൾക്കും കുറച്ച് നെവിനും സ്ക്രീൻ സ്പേസ് കൊടുത്തു. എങ്കിലും ബാക്കി ഉള്ളവരെ വിളിച്ച് അപമാനിച്ചത് തുല്യം ആയിപ്പോയി. അനീഷ്, ഷാനവാസ്, നൂറ, അക്ബർ ഇവരൊക്കെ ഉണ്ടായിരുന്നിട്ട് പോലും. പ്രത്യേകിച്ച് ഷാനവാസ്, ഇവർക്കൊന്നും ഇതിൽ ഒരു റോളും ഉണ്ടായിരുന്നില്ല. ഒരു നോക്ക് കുത്തി എന്നതിൽ ഉപരി.
അനുമോളുടെ കോമാളിത്തരം പൊക്കി പിടിച്ച് കൊണ്ടുവന്ന ഏഷ്യാനെറ്റ് മനപ്പൂർവ്വം അനുവിനെ കോമാളിയാക്കി എന്ന് വേണം പറയാൻ. നെവിൻ ഭക്ഷണത്തിൻറെ കാര്യത്തിൽ ഒക്കെ നമ്മുക്ക് ബിഗ് ബോസിൽ വെച്ച് തന്നെ അറിയാം. എന്നാൽ അനു ആദ്യം ഒന്ന് മാന്യമായി വെയിറ്റ് ഇട്ട് നിന്നു എങ്കിലും സമ്മാനം എന്ന് പറഞ്ഞപ്പോൾ സകല നിയന്ത്രണങ്ങളും വിട്ടു ആർത്തി മൂത്ത് ഭ്രാന്തായത് പോലെയായി.
ജസ്റ്റ് സ്റ്റാർ സിംഗർ നടത്തിയ ഒരു ഫൺ പരിപാടി ആയിരുന്നു അതെങ്കിലും സമ്മാനം ഇല്ല എന്നറിഞ്ഞപ്പോൾ അനുമോളുടെ സ്വഭാവം പുറത്ത് വന്നു. എനിക്ക് സമ്മാനം വേണം. സമ്മാനം ഇല്ലാതെ പോവില്ല എന്നായി.. ഇതിനിടയിൽ മിഥുൻ പലപ്പോഴായി അനുമോൾക്ക് ഇട്ട് കൊട്ടുന്നതും ഉണ്ട്. നിവർത്തി ഇല്ലാതെ അവസാനം ചിത്ര ചേച്ചിക്ക് തന്റെ കയ്യിൽ കിടക്കുന്ന മോതിരം ഊരി കൊടുക്കേണ്ടി വന്നു''.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications