ബിഗ് ബോസില്‍ പോകേണ്ടിയിരുന്നില്ലെന്ന് തോന്നി; ലൈഫില്‍ പ്ലാന്‍ വേണം: അപ്സര
ടെലിവിഷന്‍ മേഖലയില്‍ വര്‍ഷങ്ങളായി നിറഞ്ഞു നില്ക്കുന്ന താരമാണ് അപ്സര. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസണ് ആറിലും അപ്സര മത്സരാര്‍ഥിയായിരുന്നു. പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു അപ്സരയുടെ ദാമ്പത്യ ജീവിതം. സംവിധായകനും നടനുമായ ആല്‍ബിയാണ് താരത്തിന്റെ ഭര്‍ത്താവ്. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന മട്ടിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് അപ്സര.
ബിഗ് ബോസില്‍ പോകേണ്ടിയിരുന്നില്ല എന്ന് പല തവണ തോന്നിയിട്ടുണ്ട്. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോം ഒരുപാട് ഇഷ്ടമായിരുന്നു. അവിടെ എല്ലാവരും റിയല്‍ ആയിട്ടാണ് നില്‍ക്കുന്നത് എന്നു വിചാരിച്ചു. ആളുകള്‍ നമ്മളെ കണ്ടിട്ടുള്ളത് ക്യാരക്ടര്‍ ആയിട്ടാണ്. ഞാന്‍ എന്താണെന്ന് തെളിയിക്കാന്‍ പറ്റുന്ന, എന്റെ ടാലന്റ് എന്താണെന്ന് കാണിക്കാന്‍ പറ്റുന്ന പ്ലാറ്റ്ഫോം എന്ന് വിചാരിച്ചു. ബ്ലൈന്‍ഡ് ആയിട്ടാണ് അവിടെ പോയത്. എന്റെ ലൈഫില്‍ ഒന്നും പ്ലാന്‍ ചെയ്തു ജീവിച്ചിട്ടുള്ളയാള് അല്ല ഞാന്‍. അവിടെ പോയി ഇങ്ങനെ നില്‍ക്കണം എന്ന് പ്ലാന്‍ ചെയ്യുന്ന ആളല്ല ഞാന്‍. അതെന്റെ നെഗറ്റീവ് ആണ്. പ്ലാന്‍ ചെയ്യുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്. കുറ്റം പറഞ്ഞവരൊക്കെ അന്ന് അവര്‍ക്കൊപ്പം ഉണ്ടാകും.

ഞാന്‍ ഒഴുക്കിനൊത്ത് പൊയ്ക്കൊണ്ടിരിക്കും. ബിഗ് ബോസില്‍ പോകുമ്പോള്‍ പുറത്തുനിന്ന് വലിയ സപ്പോര്‍ട്ട് ഉണ്ടാക്കി വച്ചിട്ടില്ല ഞാന്‍ പോയത്. ബിഗ് ബോസ് എന്ന വലിയ പ്ലാറ്റ്ഫോമില്‍ എത്തി എന്റെ ടാലന്റുകള്‍ ആളുകളിലേക്ക് എത്തിക്കുക, പെര്‍ഫോം ചെയ്യുക, തിരിച്ചുവരിക അങ്ങനെ പോയ ഒരാളാണ് ഞാന്‍. അവിടെ ബെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. എന്റെ ടാലന്റുകള്‍ ആളുകളിലേക്ക് എത്തി എന്നാണ് വിചാരിച്ചത്. പക്ഷേ ഞാന്‍ കുറച്ചുകൂടി പ്ലാന്‍ ചെയ്തു, കുറച്ചു നാടകമൊക്കെ കളിച്ച്, ക്യൂട്ട്നെസ് വിതറി നില്‍ക്കേണ്ടതായിരുന്നു. ഞാന്‍ അവിടെ പോയി ജീവിക്കുകയായിരുന്നു.
ഞാന്‍ ഒരുപാട് വിഷമമുള്ള സമയത്താണ് ബിഗ് ബോസിലേക്ക് പോയത്. എനിക്ക് അവിടെ ഭയങ്കര സന്തോഷമായിരുന്നു. എനിക്ക് കിട്ടിയ ഓരോ ജോലികളും ഭയങ്കര ഹാപ്പി ആയിട്ടാണ് ചെയ്തത്. ഞാന്‍ പോലും അറിയാതെ അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു. എന്റെ 100 ശതമാനം എഫര്‍ട്ട് അവിടെ കൊടുത്തിട്ടുണ്ട്. എന്നാല്‍ പുറത്ത് വിവാദമായ കാര്യങ്ങള്‍ മാത്രമാണ് വരാന്‍ തുടങ്ങിയത്. നല്ല കാര്യങ്ങളൊന്നും പുറത്തുവന്നില്ല. എന്തൊക്കെയോ പ്രതീക്ഷിച്ചുപോയ ഒരു കുഞ്ഞു കുട്ടിയാണ് ഞാന്‍. അവിടെനിന്ന് ഒന്നുമില്ലാതെ പുറത്തിറങ്ങേണ്ടി വരുന്നു. പുറത്തുവന്നപ്പോള്‍ അകത്തുണ്ടായതിനേക്കാള് ഭീകരമായ അവസ്ഥയാണ് നേരിടേണ്ടി വന്നത്. നമ്മള് എന്ത് പ്രതീക്ഷിച്ചാണോ അങ്ങോട്ട് പോയത് അതിനു നേരെ വിപരീതമാണ് ലൈഫില്‍ ഉണ്ടായത്. ഇപ്പോഴും അതിന്റെ ആഫ്റ്റര്‍ എഫക്ട്സ് ഉണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ കുറെ ആള്ക്കാര് കുറ്റം പറയുന്നു. ജീവിതത്തില്‍ കുറെ പ്രശ്നങ്ങള്‍.. കുറെ സങ്കടങ്ങള്‍.... കുറെ നല്ല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.
ജീവിതത്തില്‍ പ്ലാന്‍ ചെയ്ത് ജീവിച്ചവരാണ് സക്സസ് ആയിട്ടുള്ളത്. അന്ന് കുറ്റം പറഞ്ഞവരൊക്കെ അവര്‍ക്കൊപ്പം നില്ക്കും. ആരെയും ദ്രോഹിക്കാതെ പോകുന്ന ആളുകള്‍ ആയിരിക്കും ഏറ്റവും മോശാവസ്ഥയില്‍ കഴിയുന്നത്. നാളെ എന്താകണം എന്ന് ചിന്തിച്ചു മുന്നോട്ടു പോകുന്നവരാണ് സമൂഹത്തില്‍ സക്സസ് ആകുന്നത് - അപ്സരയുടെ വാക്കുകള്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications