കുങ്കുമപ്പൂവ് സീരിയലിന് അന്ന് കിട്ടിയ പ്രതിഫലം; ഫ്ളൈറ്റില്‍ വന്നിരുന്നത് സ്വന്തം ചെലവില്‍: ആശ ശരത്
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ആശ ശരത്. ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ച ആശ മക്കള്‍ വലുതായ ശേഷമാണ് സിനിമ-സീരിയല്‍ അഭിനയത്തിലേക്ക് എത്തുന്നത്. സീരിയലുകളില്‍ അഭിനയ ജീവിതം തുടങ്ങി ഹിറ്റ് സിനിമകളില്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിക്കാന്‍ ആശ ശരത്തിന് അവസരം ലഭിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന് ഉള്‍പ്പെടെ എല്ലാ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ആശയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആശ ഏറ്റവും ഒടുവില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ആശകള്‍ ആയിരം എന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്ന് ലഭിക്കുന്നത്
2011 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലാണ് കുങ്കുമപ്പൂവ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തത്. അക്കാലത്ത് ഏറ്റവും ജനപ്രിയമായ സീരിയലുകളില്‍ ഒന്നായിരുന്നു കുങ്കുമപ്പൂവ്. ആശാ ശരത് അഭിനയിച്ച പ്രൊഫസര്‍ ജയന്തി എന്ന കഥാപാത്രം ഒന്ന് വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇപ്പോഴിതാ, ആദ്യമായി അഭിനയിച്ച കുങ്കുമപ്പൂവ് എന്ന സീരിയലിനു ലഭിച്ച പ്രതിഫലം വെളിപ്പെടുത്തിരിക്കുകയാണ് ആശ ശരത്.

'കുങ്കുമപ്പൂവില്‍ അഭിനയിക്കുമ്പോള്‍ അന്ന് ലഭിച്ചിരുന്ന പ്രതിഫലം ഒരു ദിവസം 4000, 4500 രൂപയാണ്. അവര്‍ക്ക് ദുബായില്‍ നിന്നും വന്നു പോകുന്ന ടിക്കറ്റ് നിരക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. പണം നോക്കിയല്ല ആ സീരിയല്‍ ചെയ്തത്. ദുബായില്‍ നിന്ന് വന്നു പോകാന്‍ ബിസിനസ് ക്ലാസില്‍ വരാന്‍ എങ്ങനെ ആയാലും ഒരു ലക്ഷത്തോളം രൂപ ചെലവാകും. എട്ടു ദിവസത്തെ ഷെഡ്യൂളിനായിരിക്കും അവിടെ നിന്നു വരുന്നത്. അവര്‍ക്ക് ഇക്കണോമി ക്ലാസില്‍ വരാന്‍ പരമാവധി 10000 അല്ലെങ്കില്‍ 12000 രൂപയാണ് തരാന്‍ പറ്റുക. ഞാന്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല. ഞാനെന്റെ സ്വന്തം ടിക്കറ്റ് എടുത്താണ് വന്നുകൊണ്ടിരുന്നത്. ഏകദേശം നാല് വര്‍ഷത്തോളം എല്ലാ മാസവും ഞാനെന്റെ ടിക്കറ്റ് എടുത്തുകൊണ്ടാണ് വന്നുകൊണ്ടിരുന്നത്.
എനിക്ക് കിട്ടിയിരുന്നത് നാലായിരത്തോളം രൂപയാണ്. കോസ്റ്റ്യൂം നമ്മള് എടുക്കണം. ജൂവല്ലറി തന്നെ എടുക്കണം. കുങ്കുമപ്പൂ കഴിയാറായപ്പോള്‍ 5500 രൂപയായിരുന്നു പ്രതിഫലം. ആ സീരിയലിനോട് കമ്മിറ്റിഡ് ആയിരുന്നു. പണം ഉണ്ടാക്കുക എന്റെ ലക്ഷ്യമായിരുന്നില്ല. ജയന്തി എന്ന കഥാപാത്രം ഒരിക്കലും ഞാന്‍ പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് എന്നെ എത്തിച്ചു. വന്ന വഴികളൊന്നും മറക്കാറില്ല. എല്ലാം ഓര്‍മ്മയുണ്ട്' - ആശ ശരത് കൂട്ടിച്ചേര്‍ത്തു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications