കമലദളത്തിലേക്ക് വിളിച്ചത് ജയറാമേട്ടന്; അന്ന് ലോക്കേഷനില്‍ പോയി തിരിച്ചുവന്നു; ആശ ശരത്
യൗവനത്തിനു ശേഷം അഭിനയ മേഖലയിലേക്ക് എത്തിയ നടിയും നര്‍ത്തകിയുമാണ് ആശാ ശരത്. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയുടെ മകളായ ആശാ ശരത് നൃത്തത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. ആദ്യം സീരിയലുകളിലാണ് ആശാ ശരത് അഭിനയിച്ചു തുടങ്ങിയത്. കുങ്കുമപ്പൂ എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രമാണ് മലയാളികള്‍ക്കിടയില്‍ ആശയെ സുപരിചിതയായ അഭിനേത്രി ആക്കിയത്. പിന്നീട് മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷമാണ് ആശ ശരത്തിന്റെ സിനിമ കരിയറിലെ വലിയ ബ്രേക്ക് ആയി മാറിയത്. ഇപ്പോഴും സിനിമകളില്‍ നായികയായും സ്വഭാവ നടിയായും ഒക്കെ തിളങ്ങിനില്ക്കാന് ആശാ ശരത്തിനു കഴിയുന്നുണ്ട്. അതിനൊപ്പം തന്നെ ദുബായില്‍ കൈരളി കലാകേന്ദ്രം എന്ന പേരില്‍ നൃത്ത വിദ്യാലയവും ആശാ ശരത് നടത്തുന്നുണ്ട്.
ഇപ്പോഴിതാ ചെറുപ്പത്തില്‍ കാബൂളിവാല, കമലദളം ഉള്‍പ്പെടെയുള്ള അന്നത്തെ വലിയ ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും അത് നിരസിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ആശ. ക്യൂ സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആശാ ശരത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആശാ ശരത്തിന്റെ വാക്കുകള്‍: ആദ്യകാലത്ത് അഭിനയിക്കാന്‍ ഓഫറുകള്‍ വന്നപ്പോള്‍ അച്ഛനും അമ്മയും സമ്മതിച്ചില്ല. കമലദളം, കാബൂളിവാല പോലെയുള്ള അന്നത്തെ നല്ല ചിത്രങ്ങളില്‍ നിന്നാണ് ഓഫറുകള്‍ വന്നത്. കമലദളത്തിലേക്ക് എന്നെ വിളിക്കുന്നത് ജയറാമേട്ടനാണ്. ലാലേട്ടന്റെ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്. ആശയെ അവര്‍ വിളിക്കുന്നുണ്ട്. പത്രത്തില്‍ അന്ന് എന്റെ പടം വന്നിരുന്നു. യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ദേശീയതലത്തില്‍ ഫസ്റ്റ് കിട്ടിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഡാന്‍സ് അറിയാവുന്ന കുട്ടികളെ അന്വേഷിച്ചു നടക്കുമ്പോഴാണ് പത്രത്തില്‍ പടം കാണുന്നത്. മോനിഷ ചെയ്ത റോളില്‍ ആയിരുന്നു എന്നെ ഉദ്ദേശിച്ചിരുന്നത്. ജയറാമേട്ടനാണ് വിളിച്ചുപറയുന്നത്. എന്റെ വീടിന്റെ അടുത്താണ് ജയറാമേട്ടന്റെ വീട്.
അച്ഛനും അമ്മയും പറഞ്ഞത്, കല്യാണമാണ് പ്രധാനം എന്നാണ്. സിനിമയില്‍ അഭിനയിച്ചാല്‍ കല്യാണമൊക്കെ പ്രോബ്ലം ആകും എന്ന് തോന്നലുള്ള ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് വേണ്ട എന്ന് അച്ഛനമ്മമാര്‍ പറഞ്ഞു. അന്ന് ജയറാമേട്ടന് പറഞ്ഞത്, വലിയ ആളുകളാണ് വിളിക്കുന്നത്. ലൊക്കേഷനില്‍ പോയി അവരെ കണ്ടു സംസാരിക്കണം. ഞാനും അച്ഛനും അമ്മയും ലൊക്കേഷനില്‍ പോയി. അന്ന് ആദ്യമായിട്ട് പാര്‍വതിയെ കമലദളത്തിന്റെ ലൊക്കേഷനില്‍ വച്ച് കണ്ടു. ലാലേട്ടനെ കണ്ടു, സിബി സാറിനെയും ലോഹി സാറിനെയും കണ്ടു. ഒരുപാട് നന്ദിയൊക്കെ പറഞ്ഞു. പക്ഷേ അച്ഛനമ്മമാര്‍ തല്‍ക്കാലത്തേക്ക് ഇതാണ് സിറ്റുവേഷന് എന്നു പറഞ്ഞ് ഓഫര്‍ നിരസിച്ചു. നന്ദിയൊക്കെ പറഞ്ഞാണ് ലൊക്കേഷനില്‍ നിന്നും മടങ്ങിയത്.
സിനിമയൊന്നും എന്റെ മോഹത്തിലോ സ്വപ്നത്തിലോ പോലും ഉണ്ടായിരുന്നില്ല. പിന്നീട് വിവാഹശേഷം, നിനക്ക് പറക്കാന്‍ കഴിവുണ്ടെങ്കില്‍ പറക്കണം എന്ന് പറയുന്ന ഒരാളാണ് എന്റെ കൂടെയുള്ളത്. എനിക്ക് അതിനുള്ള കഴിവില്ലെന്ന് ശരത്തേട്ടന് പറയും. നിനക്ക് അങ്ങനെ കഴിവുണ്ടെങ്കില്‍ കുറെ വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ ഒട്ടും വിഷമിക്കാന്‍ പാടില്ല.
ഞാന്‍ മോശമല്ലാത്ത കുക്കാണ്. ഭക്ഷണം പാകം ചെയ്യണമെങ്കില്‍ ഒരാളെ വച്ച് ചെയ്യാം. ഈയൊരു സമയം നിനക്ക് വേറൊരു കാര്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ എന്നു പറഞ്ഞ് അഭിനയിക്കാന്‍ ആഗ്രഹം തന്ന് വളര്‍ത്തിയത് ശരത്തേട്ടനാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ടെലിഫിലിം ചെയ്തത്. ആ ടെലിഫിലിമിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. അതിനു ശേഷമാണ് കുങ്കുമപ്പൂവില്‍ വരുന്നത്. കുങ്കുമപ്പൂവ് കുറച്ച് എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ നിര്‍ത്തി. ഇനി പറ്റില്ലെന്ന് പറഞ്ഞു, കാരണം ദുബായില്‍ നിന്ന് വന്നു പോകണം, കുട്ടികളുടെ പഠിത്തം. അങ്ങനെയൊക്കെ ആലോചിച്ചു. അതുകഴിഞ്ഞ് ചെയ്ത സിനിമകളാണ് സക്കറിയയുടെ ഗര്‍ഭിണികള്‍, ബഡ്ഡി ഒക്കെ. ഇതൊക്കെ കുങ്കുമപ്പൂവിന് ഒപ്പമാണ് ചെയ്തത് - ദൃശ്യം വരെ.
ദൃശ്യം റിലീസ് ആകുമ്പോള്‍ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് എന്നെ വിളിച്ചു പറഞ്ഞത് ലാലേട്ടനാണ്. ആ സമയത്ത് ലൊക്കേഷനില്‍ കുങ്കുമപ്പൂവ് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഭാഗ്യമാണ്. നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഇപ്പോഴും ഞാന്‍ ഇരു കൈകളും നീട്ടി സ്വീകരിക്കാറുണ്ട് - ആശ ശരത്തിന്റെ വാക്കുകള്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications