''മീശമാധവന്‍ വിജയാഘോഷ രാത്രി മഞ്ജു കുഞ്ഞുമായി കരയുകയായിരുന്നു, ദിലീപ് കാവ്യയുമായി സംസാരം''
മഞ്ജു വാര്യരുമായുളള വിവാഹമോചനം കഴിഞ്ഞ് ഏറെ വൈകാതെയാണ് കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിക്കുന്നത്. വിവാഹ മോചിതയായ മഞ്ജു വാര്യർ വീണ്ടും സിനിമാതിരക്കുകളിലേക്ക് കടന്നു. വിവാഹമോചനത്തിലേക്ക് എത്തിയപ്പോൾ മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്.
വിവാഹ മോചനത്തിന് ശേഷം ദിലീപിനെ കുറിച്ചോ കാവ്യാ മാധവനെ കുറിച്ചോ തങ്ങളുടെ കുടുംബ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചോ ഒരിക്കൽ പോലും സംസാരിക്കാൻ മഞ്ജു വാര്യർ തയ്യാറായിട്ടില്ല. ദിലീപും കാവ്യാ മാധവനും തമ്മിലുളള അടുപ്പം വളരെ മുൻപ് തന്നെ മഞ്ജുവിന് അറിയാമായിരുന്നു എന്നാണ് നിർമ്മാതാവും തീയറ്റർ ഉടമയുമായ ലിബർട്ട് ബഷീർ കൌമുദി മൂവീസിന് നൽകിയ പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്.
ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ: ''മീശമാധവന്‍ സിനിമയുടെ 125ാം ദിവസത്തിന്റെ ആഘോഷം എറണാകുളത്ത് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കുകയാണ്. പരിപാടി കഴിയുമ്പോള്‍ രാത്രി പന്ത്രണ്ടരയൊക്കെ ആയി സമയം. താനും സുഹൃത്ത് സുബൈറും ദിലീപും ഒക്കെ ഉണ്ടായിരുന്നു. മഞ്ജു വാര്യര്‍ തിരിച്ച് പോയി എന്നായിരുന്നു ധാരണ. ഒരു മണിയായപ്പോള്‍ താന്‍ ബാത്ത്‌റൂമിലേക്ക് നടക്കുമ്പോഴാണ് മഞ്ജുവിനേയും മീനാക്ഷിയേയും ഒറ്റയ്ക്ക് നില്‍ക്കുന്നത് കാണുന്നത്. അന്ന് മീനാക്ഷിക്ക് 3-4 വയസ്സ് മാത്രമേ പ്രായമുളളൂ.

മഞ്ജുവിന്റെ കയ്യിലിരുന്ന് മീനാക്ഷി കരയുന്നുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു, എന്താ മഞ്ജൂ പോയില്ലേ എന്ന്. ഇല്ല ഇക്കാ ചേട്ടനെ കാണുന്നില്ല എന്ന് മഞ്ജു പറഞ്ഞു.ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞ് പോയി അന്വേഷിച്ച സമയത്ത് ദിലീപ് വേറെ ഒരു ബാത്ത്‌റൂമിന്റെ ഉളളില്‍ വെച്ച് കാവ്യയുമായി ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു.
ഞാനന്ന് ദിലീപിനെ കുറേ തെറി പറഞ്ഞു. സംസാരിക്കണമെങ്കില്‍ നേരം വെളുക്കുന്നത് വരെയും സംസാരിക്ക്. പക്ഷേ ആ പെണ്ണിനെ കുട്ടിയേും കൊണ്ട് ഒറ്റയ്ക്ക് ഇരുത്തിയിട്ട് വേണോ. മഞ്ജുവിനെ വീട്ടില്‍ കൊണ്ട് ചെന്നാക്ക് എന്ന് പറഞ്ഞു. അങ്ങനെയാണ് താനും ദിലീപും ചേര്‍ന്ന് മഞ്ജുവിനെ കാറില്‍ കയറ്റി വിട്ടത്.
അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധമുണ്ട് എന്നത്. ഇന്ന് ആളുകള്‍ പറയുന്നത് പോലെയല്ല. അമേരിക്കന്‍ പര്യടനത്തില്‍ സംഭവിച്ച കാര്യമല്ല. തുടക്കം അതൊന്നും അല്ല. മഞ്ജു അറിഞ്ഞുവെന്ന കാര്യമൊന്നും ദിലീപിന് അറിയുമായിരുന്നില്ല. ദിലീപ് കരുതിയത് ഇരയായ കുട്ടി പറഞ്ഞിട്ടാണ് ഇത് രൂക്ഷമായത് എന്നാണ്. അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.
കാവ്യയുടെ കല്യാണം നടന്നത് മെറിലാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു. മഞ്ജു, സംയുക്ത വര്‍മ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു. ഞാന്‍ മഞ്ജുവിനോട് അന്ന് ഓപണ്‍ ആയിട്ട് പറഞ്ഞു, മഞ്ജൂ, നീ രക്ഷപ്പെട്ടല്ലോ, ഈ കല്യാണത്തോടെ നിനക്ക് മനസമാധാനമായി ജീവിക്കാമല്ലോ എന്ന്. എല്ലാവരും കൂടി അത് കേട്ട് ചിരിച്ചിട്ട് അങ്ങ് മാറി. ആ വിവാഹം ഒരു മാസമെങ്ങാനേ ഉണ്ടായുളളൂ.
മഞ്ജു ഉളള സമയത്ത് തന്നെ ദീലിപ് കല്യാണങ്ങള്‍ അടക്കം പല പരിപാടികള്‍ക്കും പോയിരുന്നത് കാവ്യയേയും കൂട്ടിയായിരുന്നു. സിനിമാക്കാര്‍ ആയത് കൊണ്ട് ആളുകള്‍ രണ്ട് കൂട്ടരേയും ക്ഷണിക്കും. ഇവര്‍ വരുന്നത് ഒരുമിച്ച് ആയിരിക്കും'', ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'സ്വയം ചിരിച്ച് മറ്റുള്ളവരെ പുഞ്ചിരിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ'; മഞ്ജുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു














Click it and Unblock the Notifications