ഹോംവർക്ക് ചെയ്യേണ്ട പ്രായത്തിൽ പ്രൊപ്പോസലോ? ചുട്ട മറുപടി നൽകി മലയാളി നടി
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അവന്തിക മോഹൻ. തന്റെ ലുക്ക് കൊണ്ടും എനർജി കൊണ്ടും പ്രായത്തെ തോൽപ്പിക്കുന്ന അവന്തികയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ ആരാധകവൃന്ദമാണുള്ളത്. എന്നാൽ അടുത്തിടെയായി താരത്തിന് നേരിടേണ്ടി വരുന്ന ഒരു വലിയ തലവേദനയാണ് കൗമാരക്കാരായ ആരാധകരുടെ വിവാഹാഭ്യർത്ഥനകൾ. ഇതിന് താരം നൽകിയ ചുട്ട മറുപടികളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ നിന്നെ കെട്ടിക്കോട്ടെ?' എന്നായിരുന്നു ഒരു പയ്യന്റെ ഇൻസ്റ്റാഗ്രാം സന്ദേശം. ഇതിന് മറുപടിയായി, ആ പയ്യന്റെ ആത്മവിശ്വാസത്തെ പരിഹസിക്കാതെ തന്നെ അവന്തിക ഒരു കാര്യം ഓർമ്മിപ്പിച്ചു: "നിന്നെ കണ്ടാൽ ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു പയ്യനായേ തോന്നുന്നുള്ളൂ. നീ തിരഞ്ഞെടുത്ത സമയവും സാഹചര്യവും തെറ്റായിപ്പോയി. ഇതൊക്കെ വിട്ടേക്ക്, നിന്റെ ഈ പ്രായം ആസ്വദിക്കൂ. ശരിയായ വ്യക്തി ശരിയായ സമയത്ത് നിന്റെ ജീവിതത്തിലേക്ക് വരും."

ഈ സംഭവം പങ്കിട്ടു കൊണ്ടുള്ള സ്റ്റോറിയ്ക്കുള്ള മറുപടിയായാണ് മറ്റൊരു യുവാവ് വിവാഹാഭ്യര്‍ത്ഥനയുമായെത്തിയത്. '"ചേച്ചിയെ കെട്ടാൻ ഞാൻ ഉൾപ്പെടെ കേരളത്തിൽ ഒരുപാട് പേർ ക്യൂവിലുണ്ട്" എന്നായിരുന്നു ആ സന്ദേശം. ഇയാള്‍ക്കും സമാനമായ രീതിയില്‍ തമാശരൂപേണ അവന്തിക മറുപടി നല്‍കുകയായിരുന്നു."കുട്ടി, നീ ഇപ്പോഴും ഹോംവർക്ക് ഒക്കെ ചെയ്ത് പഠിച്ചു നടക്കേണ്ട .പ്രായമാണ്. ഞാൻ വിവാഹിതയാണ്. എന്റെ ജീവിതം എന്ന സിനിമയിലേക്ക് ഇനി പുതിയൊരു നായകന്റെ എൻട്രി സാധ്യമല്ല. നിന്റെ ഈ ആഗ്രഹം ആ ഭാവനയുടെ ഫോൾഡറിൽ തന്നെ ഇരിക്കട്ടെ."
മുൻപും സൈബർ ഇടങ്ങളിലെ മോശം പ്രവണതകൾക്കെതിരെ അവന്തിക ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷയെക്കുറിച്ച് താരം പങ്കുവെച്ച പോസ്റ്റിന് താഴെ മോശം കമന്റ് ഇട്ടയാളെ താരം പരസ്യമായി ശാസിച്ചത് വലിയ വാർത്തയായിരുന്നു. സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തെയും കുടുംബത്തെയും മാനിക്കാതെ, വെറും കാഴ്ച സുഖത്തിനായി സന്ദേശങ്ങൾ അയക്കുന്നവർക്കുള്ള കൃത്യമായ താക്കീതാണ് അവന്തികയുടെ ഈ മറുപടികൾ.












Click it and Unblock the Notifications