Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി

മലയാള സിനിമാ രംഗത്തും ടെലിവിഷന്‍ ലോകത്തും പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബീന ആന്റണി. സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി ബീന ആന്റണി മാറിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ വസ്ത്രങ്ങളുടെ വില്‍പ്പനയും അടുത്തിടെ താരം ആരംഭിച്ചിരുന്നു. ഈ ബിസിനസില്‍ നിന്നുണ്ടായ തന്റെ അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ആറ്റുകാല്‍ പൊങ്കാലയിടാന്‍ ബീന തിരുവനന്തപുരത്ത് എത്തിയിരുന്നു.

നടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനിയുടെ ക്ഷണം അനുസരിച്ചാണ് ബീന ആന്റണി പൊങ്കാല സമര്‍പ്പണത്തിനായി എത്തിയത്. നടി പൊങ്കാല സമര്‍പ്പിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില വിവാദ കമന്റുകളും പലരും കുറിക്കുകയുണ്ടായി. ക്രിസ്ത്യാനിയായ ബീന ആന്റണി പൊങ്കാല ഇടുന്നതിനെ കുറിച്ചായിരുന്നു പലരും ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ബീന ആന്റണി ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണങ്ങളും അതിനിടെയുണ്ടായി. എന്നാല്‍ ഇതിനെല്ലാമുള്ള മറുപടിയുമായി തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ബീനാ ആന്റണി.

Beena Antony

പ്രധാനമായും വീട് നിര്‍മ്മാണത്തിനു വേണ്ടിയാണ് ബീന പൊങ്കാല സമര്‍പ്പിച്ചത്. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൊങ്കാല സമര്‍പ്പിച്ചത്. എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നതായി ബീന ആന്റണി പറഞ്ഞു. എന്നാല്‍ അതിനിടെയാണ് ചില വിവാദങ്ങളും ഉയര്‍ന്നത്. ബീന ആന്റണിയുടെ വാക്കുകള്‍: ഞാന്‍ കല്യാണം കഴിച്ചിരിക്കുന്നത് ഒരു ഹിന്ദുവിനെയാണ്. പക്ഷേ ഇന്നു വരെ ഞാന്‍ എന്റെ മതം മാറിയിട്ടില്ല. ഒരു ക്രിസ്ത്യനായിട്ട് തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് ആറ്റുകാല്‍ പൊങ്കാലയിടാന്‍ പറ്റില്ല എന്നൊന്നുമില്ല. ഞാന്‍ എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന ഒരാളാണ്. അത് കല്യാണം കഴിഞ്ഞതിനു ശേഷമല്ല.

എന്റെ അപ്പച്ചന്‍ കെട്ടു നിറച്ച് മലയ്ക്ക് പോയിട്ടുണ്ട്. അങ്ങനൊരു പാരമ്പര്യമുള്ള ആളാണ് ഞാന്‍. ഞാന്‍ ബീന ആന്റണി ആയതുകൊണ്ട് പൊങ്കാലയിടാന്‍ പാടില്ല എന്നൊന്നുമില്ല. അതൊന്നും ക്രിസ്ത്യാനിറ്റിയെ മോശപ്പെടുത്താനല്ല. കുറേ പേര്‍ കമന്റിടുന്നത് കണ്ടു. ക്രിസ്ത്യാനിയല്ലേ നിനക്ക് നാണമില്ലേ എന്നൊക്കെ.

ഭയങ്കര വിഷമമാണ് തോന്നുന്നത്. നമുക്ക് ആരെയും ബോധവല്‍ക്കരിക്കാന്‍ പറ്റില്ല. ഒരുപാട് വിഷമം തോന്നി ഇങ്ങനെയുള്ള കമന്റുകള്‍ കണ്ടപ്പോള്‍. എന്തായാലും എനിക്ക് ഇതൊരു ക്ലാരിറ്റി വരുത്താന്‍ ഉണ്ടായിരുന്നു.

ഇതിനോട് അനുബന്ധിച്ച് ഇന്ന് രാവിലെ ഞാന്‍ നോക്കുമ്പോള്‍ ഒരു പോസ്റ്റ്, ബീന ആന്റണി ബിജെപിയിലേക്ക് എന്നു പറഞ്ഞ്. എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. എല്ലാം കൂടി കൂട്ടിവായിക്കുന്നതായിരിക്കും. ലൈക്കിനും ഷെയറിനും പോപ്പുലാരിറ്റിക്കും വേണ്ടി എന്തൊക്കെയോ പടച്ചുവിടുകയാണ്. ഞങ്ങള്‍ കലാകാരന്മാരാണ്. ഒരു ഓരത്തു കൂടി വര്‍ക്കും കാര്യങ്ങളുമായി പോവുകയാണ്. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല.

കോളജില്‍ പഠിക്കുമ്പോള്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. കലാകാരിയായതിനു ശേഷം ആര് നന്മകള്‍ ചെയ്യുന്നു എന്ന് നോക്കി അവര്‍ക്കൊപ്പം നില്‍ക്കാനാണ് എന്റെ മനസ് ആഗ്രഹിക്കുന്നത്. അല്ലാതെ ഒരിക്കലും ഒരു പാര്‍ട്ടിയിലേക്ക് പോകണമെന്ന് ചിന്തിച്ചിട്ടില്ല. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വീഡിയോകള്‍ ചെയ്യരുത്. എന്റെ അപേക്ഷയാണ്. എനിക്ക് അങ്ങനെയൊരു അജണ്ടയില്ല. ഈ പ്രൊഫഷനില്‍ നിന്നു പോകണം എന്നു മാത്രമേ ആഗ്രഹമുള്ളൂ.

ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ വളരെ വിഷമം ഉണ്ട്. ഞാനൊരിക്കലും എന്റെ മതത്തെ തള്ളി പറഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ പള്ളിയില്‍ പോകുന്നുണ്ട്. ഞാനും മനുവും ഒരുമിച്ചാണ് പള്ളിയിലും അമ്പലത്തിലും പോകുന്നത്. ഞാനൊരു പാര്‍ട്ടിയിലും അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് എന്നെ വെറുതെ വിടണം. ഇങ്ങനെ മതം പറഞ്ഞു പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ - ബീന ആന്റണി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+