ഒരു രൂപ പോലും ഇതുവരെ ആരുടെയും പറ്റിച്ചിട്ടില്ല; എങ്ങോട്ടും ഒളിച്ചോടി പോകില്ല: ബീന ആന്റണി
പതിറ്റാണ്ടുകളായി മലയാള ടെലിവിഷന്‍ രംഗത്തും സീരിയലുകളിലും നിറഞ്ഞുനില്‍ക്കുന്ന താരമാണ് ബീന ആന്റണി. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും സുപരിചിതമായ മുഖം കൂടിയാണ് ബീന ആന്റണിയുടേത്. ഇപ്പോഴും സീരിയലില്‍ സജീവമായ താരം നിരവധി ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുക്കാറുണ്ട്. സ്വന്തമായി ഒരു ഓണ്‍ലൈന്‍ വസ്ത്ര വില്‍പനയും ബീന ആന്റണി നടത്തുന്നുണ്ട്.
അഭിനയത്തില്‍ നിന്ന് കിട്ടുന്ന ഇടവേളകളിലാണ് വസ്ത്ര വില്‍പ്പന നടത്തുന്നത്. നിരവധി പേര്‍ തന്റെ തന്റെ കയ്യില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങാറുണ്ടെന്നും ഇതൊരു വലിയ ബിസിനസായി കൊണ്ടുനടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബീന വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ബിസിനസില്‍ താന്‍ നേരിട്ട ഒരു മോശം അനുഭവം ഫോളോവേഴ്‌സുമായി പങ്കുവയ്ക്കുകയാണ് അവര്‍.
കോട്ടയത്തുനിന്ന് തന്റെ കയ്യില്‍ നിന്ന് വസ്ത്രം വാങ്ങിയ കസ്റ്റമര്‍ കാര്യങ്ങള്‍ അറിയാതെ മോശമായി പെരുമാറിയതാണ് ബീന ആന്റണിയെ ഞെട്ടിച്ചത്. രണ്ടു ഡ്രസ്സാണ് അവര്‍ ഓര്‍ഡര്‍ ചെയ്തത്. വലിപ്പ കൂടുതലായതിനാല്‍ അവര്‍ ഡ്രസ് തിരിച്ചയക്കുകയും പകരം അവര്‍ക്ക് മറ്റൊരു ഡ്രസ് അയച്ചു കൊടുക്കുകയും ചെയ്തു.

പിന്നീട് രണ്ടു ദിവസത്തെ ഷൂട്ടിങ്ങിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ബീന ആന്റണി ഫോണില്‍ നോക്കുന്നത്. എന്നാല്‍ തനിക്ക് വന്ന മെസേജുകള്‍ വളരെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് ബീന ആന്റണി പറഞ്ഞു.
നിങ്ങള്‍ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നും തന്റെ കാശ് തിരിച്ചു തന്നില്ലെന്നും പണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണു സഹോദരിമാരെ കെട്ടിച്ചു വിട്ടതെന്നു വായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണോ നിങ്ങള്‍ കാശുണ്ടാക്കി കൊടുത്തതെന്നും അവര്‍ ചോദിക്കുന്നു. ഈ മെസേജുകള്‍ എല്ലാം വായിച്ച് ഞാന്‍ അന്തം വിട്ടുപോയി. അവര്‍ ഭയങ്കര കോടീശ്വരിയാണെന്നും നിങ്ങളെപ്പോലെ ദരിദ്രവാസി അല്ലെന്നും പറയുന്നുണ്ട്.
എന്റെ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത് ഇതാണ്. എന്റെ ശരിക്കുള്ള പ്രൊഫഷന്‍ ആക്ടിംഗ് ആണ്. ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ചെറുതായിട്ടാണ് ഈ ബിസിനസ് നടത്തുന്നത്. ഒരിക്കലും നിങ്ങളെ ആരെയും പറ്റിക്കാന്‍ ഞാന്‍ പോകുന്നില്ല. എന്തു പ്രശ്‌നം വന്നാലും സോള്‍വ് ചെയ്യാന്‍ ഞാനുണ്ട്. ഒരു രൂപ പോലും ആരുടെയും പറ്റിക്കാന്‍ ഒരിക്കലും നില്‍ക്കില്ല. വലിയ ആഡംബരത്തില്‍ അല്ല ജീവിക്കുന്നതെങ്കിലും ആരെയും പറ്റിച്ചല്ല ഇതുവരെ വന്നിരിക്കുന്നത്. ഒരു രൂപയെങ്കിലും പറ്റിച്ചു ജീവിക്കേണ്ട സാഹചര്യം എനിക്കില്ല. ഞാനിവിടെയും ഒളിച്ചോടി പോകുന്നില്ല - ബീന ആന്റണി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications