ദിലീപിൻ്റെ ഭഭബയിലെ പശുവിനിനെ തട്ടിക്കൊണ്ടുപോകുന്ന വിവാദ സീൻ; ഒടുവിൽ പ്രതികരിച്ച് ഫഹീമും നൂറിനും
ദിലീപിൻ്റെ ഏറ്റവും പുതിയ ചിത്രമായ ഭഭബയ്ക്കെതിരെ ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർത്തുന്നുണ്ട്. റേപ്പ് ജോക്കുകൾ അടക്കമുള്ള ചില രംഗങ്ങളാണ് വിമർശനത്തിന് കാരണമായത്. ചിത്രത്തിലൊരു രംഗത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ 'തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച്' ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രം വിവരിക്കുന്നതും ആ രംഗം വിനീത് ശ്രീനിവാസന്റെ കഥാപാത്രം ഭാവനയില്‍ കാണുന്നതുമായ രംഗമാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ആ സീന്‍ എഴുതിയവരും ആ ഡയലോഗ് പറഞ്ഞവരും നാണിക്കണം സ്വയം ലജ്ജ തോന്നണം എന്നാണ് ചിലർ പ്രതികരിച്ചത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് സിനിമയുടെ കഥയൊരുക്കിയ ഫാഹിം സഫറും നൂറിൻ ഷെരീഫും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഇതൊരു പക്കാ സ്പൂഫ് മാതൃകയിലുള്ള പല സിനിമകളുടെ റെഫറൻസ് ഉപയോഗിച്ചുകൊണ്ടുള്ള ക്യാരക്ടർ റെഫറൻസുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഹ്യൂമർ മാത്രം മനസ്സിൽ കണ്ടുകൊണ്ട് ഉണ്ടാക്കപ്പെട്ട ഒരു സിനിമയാണ്. ഈ സിനിമയിൽ ആ ഒരു സ്പൂഫ് മാതൃകയിലാണ് എല്ലാം ട്രീറ്റ് ചെയ്തിട്ടുള്ളത്. ഇതിൽ അഭിനയിക്കുന്ന ആക്ടേഴ്സിനെ പോലും അവരുടെ മുൻ സിനിമകളിലും അവരുടെ അവരെ കുറിച്ച് ആൾക്കാർ പറയുന്ന കാര്യങ്ങൾ ഇതിനൊക്കെ തന്നെ ഒരു സ്പൂഫ് മാതൃകയിൽ നമ്മൾ ട്രീറ്റ് ചെയ്ത് അവരെ കൊണ്ട് തന്നെ സ്ക്രീനിൽ ചെയ്യിപ്പിച്ചിട്ടുള്ള ഒരു സിനിമയാണ്.

പശു സീനൊക്കെ അയാളുടെ ചിന്താഗതിയിൽ നിന്നും കാണിക്കുന്ന സീനാണ്. ആ ഒരു ക്യാരക്ടറിന്റെ ചിന്താഗതി ആ സിനിമയിൽ മോശമാണ്. മോശമായാലാണ് ഒരു വില്ലനോട് ഒരാൾക്ക് ഒരു ഇഷ്ടമില്ലായ്മ വരുക. ഹ്യൂമർ സ്പൂഫ് സ്വഭാവം ഉള്ളതുകൊണ്ട് നമ്മൾ അതിന്റെ ആ ഇഷ്ടമില്ലായമയും ആ വില്ലനിസത്തിനേയുമൊക്കെ ചെറിയ ഒരു സരസതയോട കൂടിയ ട്രീറ്റ് ചെയ്യാൻ നമുക്ക് പെറ്റുള്ളൂ. വിനീത് ശ്രീനിവാസും ധ്യാനും അഭിനയിച്ച സീനുകളാണ് പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരിക്കലും അവരുടെ റിയൽ ലൈഫിൽ അവർ അത്തരത്തിൽ ഒരു കാര്യത്തെകുറിച്ച് അങ്ങനെ സംസാരിക്കുകയോ അല്ലെങ്കിൽ അവർക്കൊക്കെ അറിയാവുന്നതല്ലേ അവരൊന്നും കോൺടെക്സ്റ്റ് വിട്ടിട്ട് അത്തരത്തിൽ ഒരു രീതിയിൽ ഒരു കാര്യത്തെ സ്ക്രീനിൽ വന്ന് ഡീൽ ചെയ്യുന്നവരല്ല. നമ്മൾ അങ്ങനെ എഴുതുന്ന ആൾക്കാരും അല്ല,ഗോകുലം ഇങ്ങനത്തെ സിനിമകൾ ചെയ്യുന്ന ആളല്ല.
ഒരിക്കലും ഒരു സീനും ഒരു ഡയലോഗും ഒരാളെ ഹേർട്ട് ചെയ്യാൻ ഉദ്ദേശിച്ച് ചെയ്തതല്ല. അത് ഈ സിനിമയുടെ സ്വഭാവത്തോട് ചേർന്നു നിന്നു തന്നെ ചെയ്തതാണ്. ഞങ്ങൾ പല തവണ ഇത് കാണുമ്പോൾ എപ്പോഴെങ്കിലും ഒരു പ്രാവശ്യം കോൺടെക്സ്റ്റ് വിട്ട് ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഞങ്ങൾ അങ്ങനെ സിനിമയിലേക്ക് അത് വെക്കില്ലല്ലോ. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ പല ആൾക്കാർക്കും ഈ സിനിമ നോക്കി കാണുന്ന രീതിയിൽ വ്യത്യാസങ്ങളുണ്ട്. അതൊക്കെ മാനിക്കുന്നു. കാരണം എല്ലാവർക്കും അവരുടെതായിട്ടുള്ള അഭിപ്രായങ്ങളും ഇഷ്ടവും അനിഷ്ടങ്ങളും ഒക്കെ ഉണ്ട്.
സിനിമയെ സിനിമയായി കാണുക എന്നുള്ളതാണ് നമുക്ക് പറയാനുള്ളത്, അത് അത് അങ്ങനെ കണ്ട് ഈ സിനിമയുടെ ഒരു സ്വഭാവത്തിൽ ഇരുന്ന് ഈ സിനിമ എൻജോയ് ചെയ്യാൻ ശ്രമിച്ചാൽ ഈ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് തന്നെയാണ് നമ്മൾ വിശ്വസിക്കുന്നത്. ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ നമ്മൾ അത് അങ്ങനെ അറിഞ്ഞുകൊണ്ട് ആരെ ബുദ്ധിമുട്ടിക്കാൻ ഒന്നും ചെയ്തിട്ടില്ല. ഉങ്കിൽ ക്ഷമിക്കൂ.
സിനിമ കണ്ടിട്ട് എന്റർടെൻ ചെയ്യച്ചില്ല എന്ന് തോന്നുയാണെങ്കിൽ അയാൾക്ക് അത് ഉറപ്പായിട്ടും തുറന്നു പറയാം. കാരണം അയാൾ കാശ് മുടക്കി വിലപ്പെട്ട സമയം ചിലവാക്കി തിയറ്റിൽ ചെന്നിട്ട് അയാൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ല അത്രയേ ഉള്ളൂ .എന്താണ് ഇഷ്ടപ്പെടാത്തത് എന്ന് പറഞ്ഞാൽ അതും പറഞ്ഞോളൂ പക്ഷേ പറയുന്ന രീതിയാണ് പ്രശ്നം. വിമർശനങ്ങളെ ഉൾക്കൊണ്ട് കൊണ്ടായിരിക്കും അടുത്ത സിനിമ ചെയ്യുക.
നമ്മൾ സിനിമ ചെയ്യാൻ വന്നിട്ടുള്ള ആൾക്കാരാണ്', ഫഹീം പറഞ്ഞു.












Click it and Unblock the Notifications