ഭഭബയിലെ വിവാദ രംഗങ്ങൾ, ദിലീപ് ഇടപെട്ടോ? ഒടുവിൽ പ്രതികരിച്ച് നടൻ
ദിലീപിൻ്റെ ഏറ്റവും പുതിയ ചിത്രമായ ഭഭബയിലെ പല രംഗങ്ങൾക്കെതിരേയും കടുത്ത വിമർശനമാണ് ഉയർന്നത്. റേപ്പ് ജോക്കുകളും ഡബിൾ മിനങ് തമാശകളുമെല്ലാം ആഘോഷിക്കുകാണ് സിനിമ എന്ന തരത്തിലാണ് വിമർശിക്കപ്പെട്ടത്. ഇപ്പോഴിതാ ഇത്തരം വിവാദങ്ങൾക്ക് മറുപടി നൽകുകയാണ് ദിലീപ്.
'എന്റെ ഫ്രീഡത്തിന് ഇതിനകത്ത് ഞാൻ ഒന്നും ചെയ്തിട്ടില്ല. കാരണം ഇത് ഇവർ കൺസീവ് ചെയ്ത സിനിമയാണ്. കഥാപാത്രത്തിൻ്റെ അളവ് പോലും നിശ്ചയിച്ചത് ഇവരാണ്. ലാലേട്ടൻ ഒരു ഡയറക്ടേഴ്സ് ആർട്ടിസ്റ്റ് ആണ്. ഡയറക്ടർ പറയുന്നത് ചെയ്യും, ഓരോ സിനിമയും പുള്ളിക്ക് അത് ഓക്കെ ആണെങ്കിൽ ഓക്കെ .അത് പുള്ളിക്ക് ഇഷ്ടമാണോ ഇല്ലയോ എന്നുള്ളതല്ല . നമ്മളാണെങ്കിൽ ചോദിക്കും. പക്ഷേ ഈ സിനിമയിൽ എല്ലാവരും ഇവർ ഉണ്ടാക്കിയ സിനിമയിലേക്കാണ് പോയത്. വിനീതും ധ്യാനും ഒക്കെ ഇതിൻ്റെ ഭാഗമായി നിന്നു. കാരണം ഇതൊരു സ്പൂഫ് ആണ്.

ഈ സിനിമ ഉണ്ടാക്കിയപ്പോൾ ആരേയും വിഷമിപ്പിക്കാത്ത രീതിയിൽ തന്നെയാണ് ഓരോ കാര്യങ്ങളും ചെയ്തിട്ടുള്ളത്. ഈ സിനിമയക്ക് വേണ്ടി മനപ്പൂർവ്വം ഒരാളെ കരിവാരത്തേക്കാനോ ഒരു കാര്യങ്ങൾക്കും ഇവർ ശ്രമിച്ചിട്ടില്ല. പക്ഷേ സിനിമ വന്നു കഴിഞ്ഞപ്പോൾ വേറെ രീതിയിലേക്ക് സംസാരിച്ചപ്പോൾ ഭയങ്കര ഹേർട്ട് ആയി. പണ്ടൊക്കെ എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു സീൻ മുറിച്ചു മാറ്റണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അപ്പോ തന്നെ പ്രൊജക്ട് റൂമിന്റെ ബാക്കിൽ കൊണ്ടിട്ട് അത് അത്രയും ഭാഗം അങ്ങട്ട് കട്ട് ചെയ്ത് മാറ്റി ഒട്ടിച്ച് വിട്ടാൽ മതി. ഇന്ന് അതല്ല ഇന്ന് ഒരു സീൻ തൂക്കണമെങ്കിൽ അതിൽ രണ്ട് ഡയലോഗ് മാറ്റണെങ്കിൽ എത്ര പ്രോസസ് ആണ്. അത് പിന്നെ പോയി സെൻസറിന്റെ അവിടെ വരെ പോയിട്ട് തിരിച്ചു വരണം എന്നാലേ ട്യൂബിൽ ഇത് പിന്നെ ലോഡ് ചെയ്യുള്ളൂ. ഒരുപാട് സമയം എടുക്കും. മനപ്പൂർവ്വം ആരും ദ്രോഹിക്കുന്ന ഒരു കാര്യവും ഈ സിനിമയിൽ ചെയ്തിട്ടില്ല.
ഞാൻ ലാലേട്ടനെ മിമിക്രിയിൽ അനുകരിച്ചിരുന്ന ഒരാളാണ്. ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് ചെല്ലുമ്പോൾ ആദ്യമായിട്ട് ഞാൻ ക്ലാപ്പ് അടിക്കുന്നത് ലാലേട്ടൻ്റേയം ഉർവശി ചേച്ചിയുടേയും മുമ്പിലാണ്. യാദൃശ്ചികമായിട്ടാണ് വർണപ്പകിട്ട് എന്ന സിനിമയിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിക്കുന്നത്. പിന്നെയാണ് , 20 20 ക്രിസ്ത്യൻ ബ്രദേഴ്‌സ് ഒക്കെ വന്നത്. എല്ലാത്തിലും അനിയന്റെ ക്യാരക്ടർ ആയിരുന്നു. പിന്നെയാണ് ചൈന ടോൺ വന്നത്. ചൈന ടൗൺ കഴിഞ്ഞിട്ട് ഒരു 14 വർഷം കഴിഞ്ഞിട്ടാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഞങ്ങൾക്കിടയിൽ നാച്വറലി ഒരു കെമിസ്ട്രി വർക്കാവും. എന്റെ സീനിയഴ്സ് ആണ് മമ്മുക്ക , ലാലേട്ടൻ , സുരേഷേട്ടൻ , ജറാമേട്ടൻ എന്നിവരെല്ലാം. ഞാൻ ഇവരുടെ കൂടെയൊക്കെ വർക്ക് ചെയ്തിട്ടുള്ള ആളാണ്. അവരോടൊന്നും ഒരു ഈഗോ ഇല്ലാത്ത ആളാണ് ഞാൻ.
എന്റെ വളർച്ച മൊത്തത്തിൽ കണ്ടിട്ടുള്ളത് അവരാണ്. അവരുടെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു കഴിഞ്ഞാൽ ഞാൻ കഥ എന്താണെന്ന് പോലും ചോദിക്കാതെയാണ് അഭിനയിക്കാറുള്ളത്. ഈ നാലു പേരൂടെ കൂടെ അഭിനയിച്ച സിനിമകളിൽ ഞാൻ ഒന്നും ചോദിക്കാതെ പോയിട്ട് അഭിനയിക്കുകയാണ് ചെയ്തത്. ഭഭബ എന്ന ഈ സിനിമയിലൂടെ യുവാക്കളുടെ വലിയ പിന്തുണ ലഭിച്ചു. ഈ സ്പൂഫ് ചെയ്യുമ്പോൾ ബാക്ക് ഫയർ ചെയ്യുമോയെന്ന ഭയം ഉണ്ടായിരുന്നു', ദിലീപ് പറഞ്ഞു.












Click it and Unblock the Notifications