Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏട്ടന് ലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കിൽ ആ പടം ഇങ്ങനെ പൊട്ടിപ്പോകില്ലല്ലോ', ദിലീപിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിൽ അതിജീവിത നിയമപോരാട്ടം നടത്തിയ 8 വർഷവും അപമാനിക്കപ്പെട്ടുവെന്ന് ഭാഗ്യലക്ഷ്മി. പ്രതിഭാഗത്തെ 9 അഭിഭാഷകർ അവളെ വെർബൽ റേപ് ചെയ്യുകയായിരുന്നുവെന്നും അവിടെയാണ് അവൾ തളർന്ന് പോയത് എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കണ്ണൂരില്‍ സംഘടിപ്പിച്ച അവള്‍ക്കൊപ്പം പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

''അന്ന് രാത്രി 2 മണിക്കാണ് തനിക്കാ കോള്‍ വന്നത്. ഇങ്ങനെ ഒരു വിഷയമുണ്ട്, ഒരു നടി എന്ന് മാത്രമേ പറഞ്ഞുളളൂ നേരം വെളുത്തപ്പോഴാണ് ആരാണ് എന്ന് അറിഞ്ഞത്. അപ്പോള്‍ തന്നെ താന്‍ പുറപ്പെട്ടു. അന്ന് മുതല്‍ അവള്‍ ആ രണ്ട് മണിക്കൂര്‍ നേരം അനുഭവിച്ച വേദനയെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. 2 മണിക്കൂര്‍ ഈ കാറില്‍ അവളെ ഉപദ്രവിച്ച് കൊണ്ടിരിക്കുമ്പോള്‍ അവളുടെ അമ്മ അവള്‍ എറണാകുളത്ത് എത്തിയോ എന്ന് അറിയാന്‍ വിളിച്ച് കൊണ്ടിരുന്നു.

നിയമപരമായി ഒരു പോരാട്ടത്തിന് എന്ന് അവള്‍ കോടതി കയറിയോ അന്ന് മുതല്‍ ഈ 8 വര്‍ഷക്കാലം അവള്‍ അപമാനിക്കപ്പെട്ട് കൊണ്ടേയിരുന്നു. 9 പേര്‍ മാറി മാറി വാക്കുകള്‍ കൊണ്ട് ആ രണ്ട് മണിക്കൂര്‍ ആ വൃത്തികെട്ടവന്‍ ചെയ്തത് അവളോട് ചെയ്ത് കൊണ്ടിരുന്നു. വെര്‍ബല്‍ റേപ്. അവിടെയാണ് അവള്‍ തളര്‍ന്ന് പോയത്. അതിനുളളില്‍ അവളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

dileep

നിങ്ങളെന്തിനാണ് ആവശ്യമില്ലാതെ ഈ വിഷയത്തില്‍ ഇടപെടുന്നത് എന്ന് സിനിമയിലെ പലരും എന്നോട് ചോദിച്ചു. അവരോട് താന്‍ പറഞ്ഞത്, നാളെ ഞാനായിക്കൂടെ, എനിക്ക് സംഭവിച്ച് കൂടെ എന്ന് ചോദിച്ചു. അവനെ പിന്തുണയ്ക്കുന്നവര്‍ക്കൊക്കെ പെണ്‍മക്കളില്ലേ. സിനിമയിലെ രാഷ്ട്രീയക്കാരും നായകന്മാരും നായികമാരും എല്ലാവരും. സിനിമയിലെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ അവനൊപ്പം ഉളളൂ. കേരളം മുഴുവന്‍ അവള്‍ക്കൊപ്പമാണ്.

കേരളത്തിലെ അങ്ങേയറ്റം മുതല്‍ ഇങ്ങോട്ട് അവള്‍ക്കൊപ്പം നിന്ന് പോരാട്ടം നടത്തുന്നവരുടെ ഓരോ പോസ്റ്റുകളും അവള്‍ക്ക് അയച്ച് കൊടുക്കും. കാരണം അവള്‍ക്ക് ധൈര്യം കൊടുക്കുക എന്നത് നമ്മുടെ എല്ലാവരുടേയും ആവശ്യമാണ്. അതൊക്കെ നടി ആയത് കൊണ്ടോ പ്രശസ്ത ആയത് കൊണ്ടോ അല്ല. ഇന്ന് അവള്‍ ജയിച്ചാല്‍ നാളെ പല പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകും.

അവനൊപ്പം നില്‍ക്കാന്‍ ആരാധന മാത്രം മതി. പക്ഷേ അവളോടൊപ്പം നില്‍ക്കണമെങ്കില്‍ മനസാക്ഷിയാണ് വേണ്ടത്. ആരാധന ഇന്നല്ലെങ്കില്‍ നാളെ പോകും. പലരും പറയാറുണ്ട്, സോഷ്യല്‍ മീഡിയയില്‍ ഭയങ്കരമായി അയാളുടെ സപ്പോര്‍ട്ടേഴ്‌സ് ആണ് എന്ന്. വളരെ കുറഞ്ഞ ശതമാനം ആളുകള്‍ മാത്രമേ ഏട്ടന് ആരാധകരുണ്ട്. കാരണം ലക്ഷോപലക്ഷം ആരാധകരുണ്ടെങ്കില്‍ അയാളുടെ പടം ഇങ്ങനെ പൊട്ടിപ്പോകില്ലല്ലോ. ആ പടം ഓടാന്‍ ആ ആരാധകര്‍ മതിയല്ലോ'', ഭാഗ്യലക്ഷ്മി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+