"ഒരുകാലത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു ഭാവന, എല്ലാത്തിനും നവീൻ അവർക്ക് ഒപ്പം നിന്നു"
മലയാളത്തിൽ ഒരുകാലത്ത് തിരക്കേറിയ നായികയായി തിളങ്ങി നടിയായിരുന്നു ഭാവന. നിരവധി സൂപ്പർഹിറ്റുകൾ, അതും മുൻനിര സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച താരം കൂടിയായിരുന്നു ഭാവന. എന്നാൽ അടുത്തകാലത്തായി അഭിനയത്തിൽ അത്രത്തോളം സജീവമല്ല ഭാവന. ഇപ്പോഴിതാ ഭാവനയുടെ ജീവിത്തിലെ വിഷമ ഘട്ടങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ജീവിതം ഒരു പുസ്‌തകമാണ്. സ്നേഹത്തെയും വേദനകളേയും തുന്നിക്കെട്ടി നെയ്തെടുത്ത അനുഭവങ്ങളുടെ പേജുകളാൽ നിറഞ്ഞ ഒരു പുസ്‌തകം. അതിൽ ചിലത് കണ്ണുനീരാൽ നനഞ്ഞതായിരിക്കും ചിലത് ചിരിയാൽ നിറഞ്ഞതായിരിക്കും. എന്നാലും ഓരോ പേജിലും ഓരോ പാഠമുണ്ട്, കഥയുണ്ട് അതിൽ പ്രതീക്ഷയുമുണ്ട്. നടി ഭാവനയുടെ ഇതുവരെയുള്ള വ്യക്തി ജീവിതവും കണ്ണീരും സന്തോഷവും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞതായിരുന്നു.

ഒരു കടലോളം കണ്ണുനീരാണ് ആ പെൺകുട്ടി കുടിച്ചു തീർത്തത്. ഒരിക്കൽ തനിക്കുണ്ടായ ഒരു മോശം അനുഭവം പുറം ലോകത്തെ അറിയിച്ചതിന് എതിരെ പ്രതികരിച്ച് ചിലർ സോഷ്യൽമീഡിയയിലൂടെ പറഞ്ഞത്, ഇങ്ങനൊരു സംഭവമുണ്ടായവർ ഒന്നുകിൽ മിണ്ടാതിരിക്കണം അല്ലെങ്കിൽ ജീവിതം സ്വയം അവസാനിപ്പിക്കണം എന്നായിരുന്നു.
എന്നാൽ അതേസമയം പിന്തുണ പ്രഖ്യാപിച്ച് തകർന്ന മനസിന് പുർജീവൻ നൽകാൻ ലക്ഷക്കണക്കിന് അമ്മമാരും സഹോദരിമാരും എന്തിന് അധികം കൊച്ചുകുട്ടികൾ ഉൾപ്പടെ ഈ നാട്ടിലെ നല്ലവരായ എല്ലാവരും തന്നെ അവൾക്ക് പിന്നിൽ അണിനിരന്നു എന്നതാണ് പ്രത്യേകത. എന്നാൽ കുടുംബമെന്ന് കരുതി നടി വിശ്വാസം അർപ്പിച്ചിരുന്ന സംഘടന സംരക്ഷിച്ചില്ലെന്ന് മാത്രമല്ല തള്ളിപ്പറയുകയും ചെയ്‌തു. അപ്പോഴാണ് അമ്മ എന്ന താരസംഘടനയിൽ നിന്നും അവൾ പടിയിറങ്ങുന്നത്.
നീതി ബോധമുള്ള, സഹജീവികളോട് സ്നേഹമുള്ള ഒരുപറ്റം നടിമാർ അവൾക്കൊപ്പം പടിയിറങ്ങുകയാണ് ഉണ്ടായത്. പത്മപ്രിയ, രേവതി, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, രഞ്ജിനി, സജിത മഠത്തിൽ എന്നിവരൊക്കെ ആയിരുന്നു അത്. അങ്ങനെ ഒന്നിച്ച് നിന്ന് പൊരുതണം എന്ന തീരുമാനത്തിൽ ഉറച്ച് കൊണ്ടാണ് അഞ്ജലി മേനോൻ, ദീദി ദാമോദരൻ തുടങ്ങി പലരും ചേർന്ന് രൂപം നൽകിയതാണ് ഡബ്ള്യുസിസി.
അവർ മുൻകൈ എടുത്തുണ്ടാക്കിയതാണ് ഹേമ കമ്മീഷൻ.എന്നാൽ അത് കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല എന്ന് പറഞ്ഞവർ ഒരു കാര്യം ഓർക്കണം. കുറച്ച് പീഡകന്മാർ വാലിന് തീപിടിച്ചത് പോലെ ഓടുന്നത് നമുക്ക് കാണാൻ കഴിഞ്ഞു. സിനിമാ മേഖലയിൽ മാന്യന്മാർ എന്ന് കരുതിയിരുന്ന ചിലരുടെ മുഖംമൂടികൾ അഴിഞ്ഞുവീണു. ചിലർ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ ഉടഞ്ഞുവീഴുകയും ചെയ്‌തു.
ഒരിക്കൽ ഭാവനയ്ക്ക് വിഷമഘട്ടം ഉണ്ടായപ്പോൾ, നിയമപരമായി മുന്നോട്ട് നീങ്ങണം വെറുതെ വിടാൻ പാടില്ല എന്നായിരുന്നു നവീൻ പറഞ്ഞത്. എല്ലാത്തിനും നിന്നോടൊപ്പം ഞാനുമുണ്ടെന്ന്. ഇവിടെ നാം ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് നവീൻ എന്നയാളുടെ വ്യക്തിത്വത്തെയാണ്. നിസാര പ്രശ്‌നങ്ങൾക്കുപോലും പരസ്‌പരം തള്ളിപ്പറയുന്ന ഈ കാലഘട്ടമാണ് ഇത്. അവിടെയാണ് ഇങ്ങനെയൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്.
വിവാഹം ഉറപ്പിച്ച് മോതിരം അണിയിച്ച തന്റെ ഭാവി വധുവിന്റെ ഇത്രയും വലിയ പ്രശ്‌നത്തിൽ അവളെ തള്ളികളയാതെ ഒപ്പം നിന്നു. ഇത്രയും വലിയ മനസിന് ഉടമയാകാൻ നവീൻ എന്ന ചെറുപ്പക്കാരന് അല്ലാതെ മറ്റാർക്കാണ് കഴിയുക? കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ കൈ നിറയെ ചിത്രങ്ങളുമായി മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു ഭാവന.












Click it and Unblock the Notifications