ടോക്സിക് സിനിമ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ഭാവന; ഭർത്താവ് നവിനെ കുറിച്ചും പ്രതികരണം
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് എന്ന സിനിമയുടെ ടീസർ റിലീസിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ തന്നെ സ്വയം സിനിമ ചെയ്യുമ്പോള്‍ സ്ത്രീകളെ ലൈംഗിക വസ്തുവായി മാത്രം കാണുന്നുവെന്നാണ് വിമർശനങ്ങൾ ഉണ്ടായത്. ഇപ്പോഴിതാ ഈ വിവാദത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് നടി ഭാവന. മനോരമ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.
'എനിക്ക് ആ മൂവിയുടെ കോൺസെപ്റ്റ് എന്താണെന്ന് അറിയില്ല.അങ്ങനത്തെ കാര്യങ്ങൾ ഒന്നും ഷെയർ ചെയ്തിട്ടോ, സംസാരിച്ചിട്ടോ ഒന്നുമില്ല, അതുകൊണ്ട് രു ടീസർ വെച്ചിട്ട് എനിക്ക് അതിനെപ്പറ്റി പറയാനും പറ്റില്ല.പക്ഷേ, ദി കൈൻഡ് ഓഫ് ട്രാക്ഷൻ, അതിന് കിട്ടുന്നത് ഗുഡ് ഓർ ബാഡ്. ഐ തിങ്ക്, ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്. അത് പറയുന്നതിൽ യാതൊരു തെറ്റുമില്ല.മുൻപ് പറഞ്ഞ ഒരു കാര്യത്തിൽ നിന്നാണ് ഇപ്പോൾ ഇങ്ങിനെയൊരു ചർച്ച വന്നിരിക്കുന്നത്.

ഒരു ഹീറോ ആണെങ്കിൽ, ഇങ്ങനെ മാത്രമേ അഭിനയിക്കാൻ പാടുള്ളൂ എന്ന് ഒരിക്കലും ഞാൻ പറയില്ല. ബിക്കോസ്, ഞാൻ ആസ് ആൻ ആക്ടർ, ഡിഫറെൻറ് ആയിട്ടുള്ള ക്യാരക്ടേഴ്സ് എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അതിന് നെഗറ്റീവ് ആയിരിക്കാം. ഒരുപക്ഷേ, മേബി ഇൻ ഫ്യൂച്ചർ, ഞാൻ ഒരു നെഗറ്റീവ് റോൾ ചെയ്തു വന്നിരിക്കും. അതുകൊണ്ട്, ഇത് ചെയ്യാൻ പാടില്ലെന്ന അഭിപ്രായം ഇല്ല. സിനിമ ഈസ് വിഷ്വൽ മീഡിയം, അങ്ങനെയാണ്. നല്ലതും നടക്കുന്നുണ്ട്, മോശവും നടക്കുന്നുണ്ട്. അത് ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളം, നല്ലത് മാത്രമേ ഞാൻ ചെയ്യുകയുള്ളൂ എന്ന് തീരുമാനിക്കുന്നത് നല്ലത് ആയിരിക്കില്ല.
സിനിമയെ സിനിമയായിട്ട് കാണുന്ന ആളാണ് ഞാൻ. ആയിട്ട് കാണുന്ന ഒരാളാണ്. നമ്മൾ എല്ലാവരും ഹോളിവുഡ് ഫിലിംസ് ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന ആൾക്കാരല്ലേ? , അങ്ങനത്തെ ഒരു കൈൻഡ് ഓഫ് മൈൻഡ് സെറ്റ് അല്ല ആർക്കും. വളരെ ഓപ്പൺ ആയിട്ടുള്ള ഒരു ഓഡിയൻസ് ആണ് നമുക്കുള്ളത്. സ്പെഷ്യലി, മലയാളം ഓഡിയൻസ് എന്ന് പറയുന്നവർ. ഒരു ലിപ് കിസ് സ്ക്രീനിൽ കാണുമ്പോൾ അനിഷ്ടം പ്രകടിപ്പിച്ചിരുന്നവരാണ് മലയാളികൾ. അതൊക്കെ ഇപ്പോൾ മാറി.
ഒരു 10 വർഷം കഷ്ടകാലമാണ്. അത് കഴിഞ്ഞാൽ, പിന്നെ, അത് പരിചായിക്കോളും എന്ന് പറയുന്ന പോലെ, കുറച്ചു കഴിയുമ്പോൾ, നമ്മൾ സ്ട്രെസ്സ് ആയിട്ട് അങ്ങ് ഇഴകി ചേർന്ന് ജീവിക്കാൻ പഠിക്കും. എല്ലാവർക്കും സ്ട്രെസ്സ് ഉണ്ട്. ലൈഫ് ജീവിക്കുക എന്ന് പറയുന്നത്, ഒരു വലിയ സ്ട്രെസ്സ് ആണ്. അതായത്, ഇപ്പൊ, പൈസ ഉണ്ടാക്കണം, ജോലി ചെയ്യണം, വീട്ടുകാരുടെ കാര്യങ്ങൾ നോക്കണം, ഫാമിലി, സൊസൈറ്റി അങ്ങനെ പല കാര്യങ്ങളും നോക്കണം.രണ്ട് മിനിറ്റ് പോലും എനിക്കൊന്നും സമാധാനത്തോടെ കണ്ണടച്ചിരിക്കാനാകില്ല. ഗോ വിത്ത് ദി ഫ്ലോ എന്ന് പറയില്ലേ? അത്രേയുള്ളൂ.
നവീൻ, ഞാൻ പറയുന്നത് മനസ്സിലാക്കാറുണ്ട്. എനിക്ക് എന്റേതായിട്ടുള്ള സ്പേസ് തരാറുണ്ട്, ഞാൻ വിഷമിച്ചിരിക്കുകയാണെങ്കിൽ പോലും. നമ്മൾ ഒന്നും ഇങ്ങനെ ധൃതി പിടിച്ചിട്ട് കാര്യമില്ല. അദ്ദേഹം മനസിലാക്കും. ഒരാളോട് ചിരിക്കൂ ചിരിക്കൂ എന്ന് പറഞ്ഞ് ചിരിപ്പിക്കാൻ പറ്റില്ലല്ലോ അദ്ദേഹം ആ സ്പേസ് തരും ', ഭാവന പറഞ്ഞു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications