'അനീഷിനെ തേച്ചു'; ചൂടായി അനുമോള്‍: 'അവരോടു പുച്ഛം മാത്രം'; അകന്നു നിന്നതിന് കാരണം ഇതാണ്
ബിഗ് ബോസ് സീസണ്‍ ഏഴില്‍ അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തത് ഹൗസിനുള്ളിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു. ബിഗ് ബോസ് തീരാറായപ്പോഴാണ് വളരെ അപ്രതീക്ഷിതമായി അനീഷ് അനുമോളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇത് ഗെയിം സ്ട്രാറ്റജിയാണെന്ന് പലരും സംശയം പ്രകടിപ്പിച്ചെങ്കിലും തന്റെ പ്രണയം ജനുവിനാണെന്ന് അനീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനീഷിന്റെ പ്രണയാഭ്യര്‍ത്ഥനയോട് അനുകൂലമായല്ല അനുമോള്‍ പ്രതികരിച്ചത്. ഇതിന്റെ പേരില്‍ അനീഷ് അനുമോളോട് രണ്ടു ദിവസം പിണങ്ങി നടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് അനുമോള്‍ തന്റെ ഭാഗം വിശദീകരിക്കുകയും അനീഷിനെ സഹോദരനെ പോലെയാണ് കാണുന്നതെന്നും വ്യക്തമാക്കിയതോടെ ഇരുവരും തമ്മില്‍ വീണ്ടും സൗഹൃദത്തില്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ അനുമോള്‍ അനീഷിനോട് ഇഷ്ടം പ്രകടിപ്പിച്ച ശേഷം തേച്ചതാണെന്ന് മട്ടില്‍ വലിയ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. അനീഷിനോട് പലരും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനോടൊന്നും മറുപടി പറയാന്‍ അനുമോള്‍ തയ്യാറായിരുന്നില്ല.
ബിഗ് ബോസ് സീസണ്‍ ഏഴില്‍ വിന്നറായ ശേഷം നാട്ടിലും വിദേശത്തും ഉദ്ഘാടന ചടങ്ങുകളുടെ തിരക്കിലാണ് അനുമോള്‍. രണ്ടാം സ്ഥാനത്ത് എത്തിയ അനീഷിനും വലിയ കമ്പനികളില്‍ നിന്ന് പ്രമോഷനു വേണ്ടിയുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയശേഷം പല മത്സരാര്‍ത്ഥികളും ഒരുമിച്ചു വന്നെങ്കിലും അനീഷിനെയും അനുമോളെയും ഒരുമിച്ച് കാണാത്തതില്‍ പല സംശയങ്ങളും ഉയര്‍ന്നിരുന്നു.

പഴയ പ്രണയാഭ്യര്‍ത്ഥനയുടെ പേരില്‍ ഇരുവരും തമ്മില്‍ അത്ര രസത്തില്‍ അല്ലെന്നും അതുകൊണ്ടാണ് പരിപാടികളില്‍ ഒരുമിച്ച് വരാത്തതെന്നുമുള്ള പല പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായി. ഇപ്പോഴിതാ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഒരുമിച്ചെത്തിയ അനീഷും അനുമോളും തങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ക്ക് വ്യക്തത വരുത്തിയിരിക്കുകയാണ്.
ബിഗ് ബോസില്‍ 100 ദിവസം ഒരുമിച്ച് നില്‍ക്കുമ്പോള്‍ ആളുകളുമായി കണക്ഷന്‍ ഉണ്ടാകുമെന്നും അനുമോളുമായി നല്ല സൗഹൃദമാണ് ഇപ്പോഴുള്ളതെന്നും അത് ഇങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും അനീഷ് വ്യക്തമാക്കി. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും അതൊക്കെ ആരൊക്കെയോ പടച്ചുവിടുന്ന കാര്യങ്ങളാണെന്നും ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു ഫ്രെയിമില്‍ വന്നെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.
അനീഷിനെ അനുമോള്‍ തേച്ചതാണോ എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇടുന്നവര്‍ അതിനു വേണ്ടി മാത്രം ഇരിക്കുന്നവരാണെന്ന് അനുമോള്‍ മറുപടി പറഞ്ഞു. ഞാനതൊന്നും മൈന്‍ഡ് ചെയ്യാറില്ല. അതൊക്കെ ശ്രദ്ധിക്കാന്‍ പോയാല്‍ നമ്മുടെ ലൈഫ് ഒരിടത്തും എത്തില്ല. ഒരു പണിയും ഇല്ലാതെ വീട്ടിലിരിക്കുന്നവരാണ് നെഗറ്റീവ് കമന്റ്‌സ് ഇടുന്നത്. എനിക്ക് അവരോട് പുച്ഛം മാത്രമാണുള്ളത്.
അനീഷിന്റെയും അനുമോളുടെയും കല്യാണം ഉണ്ടാകുമോ എന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അനീഷ് മറുപടി പറഞ്ഞു. ബിഗ് ബോസ് കഴിഞ്ഞ ശേഷമുള്ള ഒരു അഭിമുഖത്തില്‍ ഞാന്‍ ലൈന്‍ കട്ട് എന്ന് പറഞ്ഞിരുന്നു. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. ഭാവിയില്‍ ഒരുപാട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അതൊക്കെ വഴിയേ പറയാം. ആദ്യമേ പറഞ്ഞാല്‍ അതിന്റെ ത്രില്ലു പോകുമെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications