Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോളുടെ പിആർ തരുന്ന 50000 നക്കാപ്പിച്ച വേണ്ട;ബിഗ് ബോസ് റിവ്യൂ ഇട്ട് നേടിയത് 26 ലക്ഷം';സായ് കൃഷ്ണ

ബിഗ് ബോസ് സീസൺ 7 ൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമായിരുന്നു ' പിആർ ' . വിജയിയായ അനുമോൾ ലക്ഷങ്ങൾ പിആർ കൊടുത്താണ് കപ്പ് നേടിയെടുത്തത് എന്ന് ഹൗസിന് പുറത്തും അകത്തും ആരോപണം ശക്തമായിരുന്നു. വിനു വിജയ് എന്ന അനുവിന്റെ പിആർ പല യുട്യുബ് ചാനലുകൾക്കും പണം നൽകി അനുവിന് അനുകൂലമാക്കി വീഡിയോ പ്രചരിപ്പിച്ചുവെന്നും ചിലർ ആരോപിച്ചു. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന യുട്യൂബറായ സായ് കൃഷ്ണ. തന്റെ യുട്യൂബ് ചാനലിൽ സായ് പങ്കുവെച്ച വീഡിയോയിലെ വാക്കുകൾ ഇങ്ങനെ

'അനുമോളുടെ പിആർ ആയ വിനു പല യുട്യൂബ് ചാനലുകൾക്കും പൈസ നൽകി അനുകൂലമാക്കി വീഡിയോ ഇടുന്നുവെന്ന് ചിലരൊക്കെ ആരോപിക്കുന്നുണ്ട്. ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ, നമ്മളുടെ കഞ്ഞിയിൽ പാറ്റയേയോ പഴുതാരയേയോ വാരിയിട്ട് നമ്മൾ നമ്മുടെ അന്നം കൂടി മുട്ടിക്കുമോയെന്ന്. ഇല്ല എന്നേ ഞാൻ പറയൂ. ഒരാൾ അയാളുടെ നിലപാട് പറയും, ചിലപ്പോൾ വ്യൂവർഷിപ്പ് കിട്ടാൻ ഏതെങ്കിലും ആളുടെ ഭാഗം പറഞ്ഞേക്കും, എഗൈൻസ്റ്റ് പറഞ്ഞാൽ കുറച്ചു കുറയും.അതുകൊണ്ട് ചിലപ്പോൾ പോസിറ്റീവ് പറയുന്നവർ ഉണ്ടാവും .ഒരു കോണ്ടെന്റിന് വേണ്ടി മാത്രം. അങ്ങനത്തെ ആ ഒരു ഡീവിയേഷൻ മാത്രമേ ഉണ്ടാവുള്ളൂ. അല്ലാതെ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള യുട്യൂബ് ചാനലുകൾ ഒന്നും കാശ് മേടിച്ചിട്ട് വീഡിയോ ഇടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

secret-1

വിനുവിനെ എക്സ്പോസ് ചെയ്യും എന്നുള്ളത് ഓക്കേ പറഞ്ഞിട്ട് തന്നെയാണ് ഞാൻ നേരത്തേ വിനുവിന്റെ വീഡിയോ ഇട്ടത് . 16 ലക്ഷം എന്ന ആരോപണം ഉയർന്നപ്പോൾ ഞാൻ ഒരു കണക്ക് ഇവിടെ പറഞ്ഞിട്ടുണ്ടായിരുന്നു ,13-15 ലക്ഷം എന്നത്. അതിൽ തന്നെ ഒരു അഞ്ചോ ആറോ ഏഴോ ലക്ഷം ഇപ്പോ കിട്ടിക്കാണും എന്നും ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു . ഞാൻ ലൈവ് ഇട്ട സമയത്ത് വിനുവിനോട് ഡയറക്ടറായി ചോദിച്ചപ്പോൾ വിനു പറഞ്ഞത് എത്തിക്സാണ് കണക്കുകൾ പുറത്തുവിടാൻ സാധിക്കില്ലെന്നാണ്.

യുട്യൂബ് ചാനലുകൾ പൈസ വാങ്ങി വീഡിയോ ഇട്ടുവെന്ന് ആരെങ്കിലും പറഞ്ഞാൽ തെളിവില്ലാതെ അതൊന്നും വിശ്വസിക്കാൻ എനിക്ക് പറ്റില്ല.കാരണം ചില ചാനലുകൾ വളരെ നേരത്തേ തന്നെ ബിഗ് ബോസ് വീഡിയോകൾ ചെയ്ത് തുടങ്ങും, അതായത് പ്രഡിക്ഷൻ ലിസ്റ്റ് മുതൽ. ബിഗ് ബോസ് റിലേറ്റഡ് ആയി വീഡിയോ ചെയ്യുന്ന ചാനൽ വർഷത്തിൽ ഒരു അഞ്ചാറ് മാസം ഇത് സംബന്ധിച്ച വീഡിയോകൾ ചെയ്യും.

ഇത്തരത്തിൽ നിരവധി വീഡിയോകൾ ഇടുന്ന ആളുകൾക്ക് വീഡിയോയിലൂടെ തന്നെ നല്ല വരുമാനം കിട്ടും. വേറെ കാശ് വാങ്ങി വീഡിയോ ചെയ്യേണ്ട കാര്യമൊന്നുമില്ല. ബിഗ് ബോസ് സീസൺ 7 നുമായി ബന്ധപ്പെട്ട് ഞാൻ ഇട്ട വീഡിയോകൾക്ക് എനിക്ക് യുട്യൂബിൽ നിന്നും നല്ല വരുമാനം കിട്ടിയിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ്, സപ്റ്റംബർ മാസങ്ങളിൽ ആറ് ലക്ഷം, ഒക്ടോബർ മാസത്തിൽ 7.64 ലക്ഷം എന്നിങ്ങനെയാണ് ലഭിച്ചത്. ഞാൻ ഒരു ദിവസം രണ്ട് ബിഗ് ബോസ് വീഡിയോയിൽ കൂടുതൽ ഇട്ടിട്ടില്ല. എനിക്ക് ഇത്ര വരുമാനം വരുന്നുണ്ടെങ്കിൽ ബിഗ് ബോസ് മാത്രം ചെയ്യുന്ന ആളുകൾക്ക് എത്ര വരുമാനം വരുന്നുണ്ടാകും? അങ്ങനെയുള്ള ഒരാൾക്ക് എന്തിനാണ് പിആറിന്റെ കൈയ്യിൽ നിന്നും 50,000 രൂപ നക്കാപ്പിച്ച വാങ്ങുന്നത്? അതിന് അവർ നിൽക്കുമോ?

നാളെ എന്തെങ്കിലും കാരണവശാൽ ഈ വിനു തന്നെ , അല്ലെങ്കിൽ പിആർ ടീം തന്നെ തിരിച്ചു കുത്തിയാൽ കാശ് മേടിച്ചല്ലടാ നീ വീഡിയോ ചെയ്തത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇവരുടെ ക്രെഡിബിലിറ്റി പോകും. റിവ്യൂവേഴ്സ് പൈസ വാങ്ങും അല്ലെങ്കിൽ ഇതുപോലെ ബിഗ് ബോസ് റിവ്യൂവേഴ്സ് പൈസ വാങ്ങും എന്ന് പറയുമ്പോൾ വാങ്ങുന്നവർ ഉണ്ടായിരിക്കും. പക്ഷെ മെയിൻ സ്ട്രീമിൽ നിങ്ങൾ കാണുന്ന ലൈംലൈറ്റിൽ നിൽക്കുന്ന റിവ്യൂവേഴ്സ് ആരും സ്വന്തം ഇരിക്കുന്ന കൊമ്പ് മുറിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+