'ചില മരവാഴകള്‍, പുഴുത്ത നാക്ക് കൊണ്ട് അവളെ അപമാനിക്കാൻ ഉളുപ്പുണ്ടോ', അഖിലിനെ വലിച്ച്കീറി ശാരിക
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്ന അഖിൽ മാരാർക്കെതിരെ ആഞ്ഞടിച്ച് ബിഗ് ബോസ് താരം ശാരിക കെബി. ഓടുന്ന കാറിൽ പീഡനം സാധ്യമല്ലെന്ന തരത്തിലും ഡെമോ നടത്തി നോക്കാൻ ആവശ്യപ്പെട്ടും അഖിൽ മാരാർ പങ്കുവെച്ച പ്രതികരണം വലിയ വിവാദമായിരുന്നു.
ഇത്ര നീചമായി ആണോ അഖിൽ മാരാർ ചിന്തിക്കുന്നത് എന്ന് ശാരിക പങ്കുവെച്ച വീഡിയോയിൽ തുറന്നടിക്കുന്നു. ബിഗ് ബോസിൽ അല്ല ഇപ്പോഴാണ് യഥാർത്ഥ അഖിൽ മാരാരെ ജനത്തിന് മനസ്സിലാക്കാൻ സാധിച്ചത് എന്നും ശാരിക പറയുന്നു.
ശാരികയുടെ വാക്കുകൾ: '' നടിയെ ആക്രമിച്ച കേസില്‍ വിധി എന്ത് തന്നെ ആയാലും അവള്‍ക്കൊപ്പം തന്നെയാണ്. എന്നാല്‍ തേക്കിന്തടിയാണെന്ന് സ്വയം പറഞ്ഞ് നടക്കുന്ന ചില മരവാഴകള്‍ പുലമ്പുന്നത്, കുറ്റവിമുക്തനാക്കപ്പെട്ട മഹാനടന് ദിലീപിനെ മനസ്സിലാകാത്തവര്‍ക്ക് മനസ്സിലാക്കിക്കാന്‍ വേണ്ടി സ്വന്തം ചാനലില്‍ ഇരുന്ന് മെഴുകുകയാണ്.

മുന്‍ ബിഗ് ബോസ് വിജയി അഖില്‍ മാരാര്‍ ചില കാര്യങ്ങള്‍ പുലമ്പുന്നത് കേട്ടു. കഴിഞ്ഞ കുറഞ്ഞ് വര്‍ഷമായി അദ്ദേഹം ഒരു നന്മമരമാണ്, ധീരനാണ് എന്നൊക്കെ കാണിക്കാനുളള തത്രപ്പാടിലായിരുന്നു. പക്ഷേ കര്‍മ്മ എന്നൊന്നുണ്ടല്ലോ. കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരുന്ന വാക്കുകളും മനസ്സിലിരിപ്പും ജനത്തിന് മനസ്സിലായിട്ടുണ്ട്.
അഖില്‍ മാരാര്‍ താങ്ങികള്‍ എന്റെ ചാനലിന് താഴെ വന്ന് എന്നെ തെറി വിളിക്കുന്നവരാണ്. അഖില്‍ മാരാര്‍ എന്താണെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ എന്നാണ് അവരോട് പറയാനുളളത്. അയാള്‍ക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വിധി വന്നതിന് ശേഷം അദ്ദേഹം കാണിക്കുന്ന ഈ നടനം ഉണ്ടല്ലോ, ഒരു സിനിമയില്‍ അഭിനയിച്ചിട്ട് അത് കോഞ്ഞാട്ടയായിപ്പോയി. ജീവിതത്തില്‍ എന്തായാലും നന്നായിട്ട് അഭിനയിക്കുന്നുണ്ട് അഖില്‍ മാരാര്‍.
എന്തിനാണ് കുറ്റവിമുക്തനാക്കപ്പെട്ട മഹാനടന്റെ മൂട് താങ്ങി നടക്കുന്നത് എന്ന് നമുക്ക് അറിയേണ്ട കാര്യമില്ല. അദ്ദേഹത്തിന് അതിന്റേതായ കാര്യങ്ങളും പ്രയോജനങ്ങളും ഉണ്ടാകുമായിരിക്കും. പക്ഷേ എതിര്‍വശത്ത് നില്‍ക്കുന്നത് വളരെ ആഴത്തില്‍ മുറിവേറ്റ ഒരു സ്ത്രീയാണ്. എന്നിട്ട് എത്ര ലാഘവത്തോടെയാണ് അഖില്‍ മാരാര്‍ അവരെക്കുറിച്ച് പറഞ്ഞത്.
നിങ്ങള്‍ പറഞ്ഞത് പള്‍സര്‍ സുനിക്ക് ഇതൊരു ഹോബിയാണ് എന്നാണ്. സെലിബ്രിറ്റികളുടെ നഗ്നവീഡിയോ ചിത്രീകരിക്കുന്നതും അവരെ ഭീഷണിപ്പെടുത്തുന്നതും ഒരു പതിവാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ മാത്രമാണ് ഈ അതിജീവിതയെന്ന് നിങ്ങള്‍ പറയാതെ പറയുന്നു. 2017 ഫെബ്രുവരി 17 മുതല്‍ 2025 ഡിസംബര്‍ വരെ അവരെ സ്നേഹിക്കുന്ന മലയാളികള്‍ അവര്‍ക്കൊപ്പം ഉണ്ട്.
അവര്‍ വിചാരണക്കോടതിയില്‍ നേരിട്ട വിഷമങ്ങള്‍ , ഈ ജഡ്ജിയെ മാറ്റണമെന്ന് പറഞ്ഞ് അപ്പീല്‍ പോയതും അത് നിഷേധിക്കപ്പെട്ടതും മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തിയതുമെല്ലാം നടക്കുമ്പോള്‍ നമ്മള് നിശബ്ദരായി ഇതെല്ലാം കണ്ട് കൊണ്ടിരുന്നു. അവര്‍ കോടതിയില്‍ വിശ്വസിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഉണ്ട്. അവര്‍ക്ക് നീതി കിട്ടും. ജനമനസ്സില്‍ അവര്‍ക്ക് നീതി കിട്ടിക്കഴിഞ്ഞു.
എന്നാല്‍ നിയമംവഴി പ്രതികള്‍ക്ക് ശിക്ഷ കിട്ടണം എന്നുളളത് അവളുടെ അവകാശമാണ്. യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും. അഖിലിനോട് ഒരു കാര്യം പറയാം, 2017ലെ ഫോണിന്റെ ക്ലാരിറ്റിയെ കുറിച്ച് നിങ്ങള്‍ക്ക് സംശയം ഉണ്ട്, കാറിനകത്ത് പീഡിപ്പിക്കാന്‍ പറ്റുമോ എന്നുളള ബാലിശമായ സംശയം നിങ്ങള്‍ക്കുണ്ട്.
മിസ്റ്റര്‍, പണ്ടത്തെ ഒരു സിനിമയാണ് ഓര്‍മ്മ വന്നത്. മമ്മൂട്ടിയും സുഹാസിനിയും അഭിനയിച്ച സിനിമയില്‍ മമ്മൂക്ക കാറിനകത്ത് വെച്ച് സുഹാസിനിയെ റേപ് ചെയ്യുന്ന സീനുണ്ട്. വരത്തന് സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയെ ജീപ്പിലിട്ടാണ് പീഡിപ്പിക്കുന്നത്. സിനിമയില്‍ കാണിക്കുന്ന മിക്ക കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. നിങ്ങളീ സിനിമകളൊക്കെ പോയി കണ്ട് നോക്കൂ. അല്ലാതെ നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ കാറിന്റെ ബാക്കില്‍ എങ്ങനെ റേപ് ചെയ്യാമെന്ന് എന്നൊക്കെ നാട്ടുകാരെ ഉപദേശിക്കാന്‍ ഉളുപ്പുണ്ടോ മനുഷ്യാ.
നിങ്ങളൊരു അച്ഛനല്ലേ. രണ്ട് പെണ്‍കുട്ടികളും സ്മാര്‍ട്ട് ആയ ഭാര്യയും ഇല്ലേ. അതിജീവിതയുടെ വികാരത്തിന് ഒരു വിലയും കൊടുക്കാതെ എന്തിനാണ് നടനെ താങ്ങി നടക്കുന്നത്. അതിജീവിതയെ ഇങ്ങനെ അപമാനിക്കാന്‍ ഈ പുഴുത്ത നാക്ക് കൊണ്ട് എങ്ങനെ സാധിക്കുന്നു. ബിഗ് ബോസിലല്ല ഇപ്പോഴാണ് ശരിക്കുളള അഖില്‍ മാരാര്‍ ജനങ്ങളുടെ മുന്നില്‍ വെളിപ്പെട്ടത്. നിങ്ങളെ ഒരിക്കല്‍ ആരാധിച്ചിരുന്നത് ഓര്‍ത്ത് ഇന്ന് എന്നെക്കുറിച്ച് പുച്ഛം തോന്നുന്നു. എത്ര നീചമായാണ് നിങ്ങള്‍ ചിന്തിക്കുന്നത് എന്നോര്‍ത്ത്. ഇത്ര അഴുക്ക് നിറഞ്ഞവനാണോ നിങ്ങള്‍''.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications