അനീഷിന്റെ വീട്ടിൽ പോയതിന് കാരണം ഇതാണ്; വെളിപ്പെടുത്തി ഷിയാസ് കരീം..അനുമോൾ ജയിക്കാൻ കാരണം ഇതെന്ന്
ബിഗ് ബോസ് സീസൺ 7 ൽ അനുമോൾ കപ്പ് അടിച്ചുവെന്നത് എല്ലാവരും ഉൾക്കൊള്ളണമെന്ന് സുഹൃത്തും സ്റ്റാർ മാജിക് താരവുമായ ഷിയാസ് കരീം. അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. പിആർ മാത്രം കൊണ്ട് ബിഗ് ബോസ് കപ്പ് നേടാനാകില്ല. ഹൗസിൽ ഏറ്റും കൂടുതൽ പിന്തുണ ഉണ്ടായിരുന്ന താരം അനുമോൾ ആയിരുന്നുവെന്നും ഷിയാസ് കരീം പറഞ്ഞു. ഒരു യുട്യൂബ് ചാനലിനോടായിരുന്നു ഷിയാസിന്റെ പ്രതികരണം. വായിക്കാം
'അനുമോൾക്ക് ജനപിന്തുണയുണ്ടായിരുന്നു. അങ്ങനെയാണ് കപ്പ് കിട്ടിയത്. കപ്പ് എടുത്തതിനെ അഭിനന്ദിക്കുക. അല്ലാതെ അതിൽ അസൂയ പൂണ്ടിട്ട് കാര്യമില്ല. ആര് ജയിച്ചു അവരെ അംഗീകരിക്കാൻ പഠിക്കണ അതാണ് യഥാർത്ഥ മനുഷ്യൻ. അസൂയക്ക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

ഞാൻ സീസൺ വണ്ണിൽ പോയതാണ്. സാബുക്ക കപ്പ് അടിച്ചതാണ്. അദ്ദേഹത്തെ കുറിച്ച് ഞാൻ കുറ്റം പറയില്ല. സാബുക്കടെ കഠിന പ്രയത്നമാണ് കപ്പ് എടുക്കാനുള്ള റീസൺ എന്ന് മനസ്സിലാക്കണം . അയാൾ അവിടെ കിടന്ന് അതിഭീകരമായിട്ട് ഗെയിം കളിച്ച് കപ്പടിച്ചതാണ്. അത് അംഗീകരിക്കൂ.
ഞാൻ മനസ്സിലാക്കിയത് സീസൺ സെവനിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ്ങ് കിട്ടിയതും ഏറ്റവും കൂടുതൽ ആളുകൾ കൂട്ടമായി അറ്റാക്ക് ചെയ്തതുമായ ഒരേ ഒരു മത്സരാർത്ഥി അനുമോൾ മാത്രമാണ്. അതാണ് അനുമോൾ ജയിക്കാനുള്ള ഒരു കാരണം.
പുറത്ത് നിന്ന് കയറിയവർ അനുമോളെ ആക്രമിച്ചപ്പോൾ ഹൗസിലെ ഒരാൾ പോലും അനുമോളെ പിന്തുണച്ചില്ല. പിന്തുണച്ചിരുന്നെങ്കിൽ അയാളായിരിക്കും വിജയിക്കുക.
മലയാളികൾക്ക് പൊതുവേ ഒരു കാര്യമുണ്ട് ,ഒരാൾക്ക് പ്രശ്നം വരുമ്പോൾ എന്താണെന്ന് ചോദിക്കണം. വരുമ്പോൾ എന്താ പ്രശ്നം എന്ന് ചോദിക്കണം. അനുമോൾക്ക് പുറത്ത് അത്രയും ആ ഒരു അറ്റാക്ക് കിട്ടിയ സമയമായിരുന്നു. അകത്ത് അങ്ങനെ നടന്നപ്പോൾ എനിക്ക് വിഷമം തോന്നിയായിരുന്നു. അങ്ങനെ ഒരുപാട് അമ്മമാർക്കും ചേച്ചിമാർക്കും കുട്ടികൾക്കൊക്കെ വിഷമം ഉണ്ടായി. അനുമോൾക്ക് അത്രയും പിന്തുണ ഉണ്ടായിരുന്നു. അത് അംഗീകരിക്കണം.
അനുമോളും ഞാനും തമ്മിൽ നല്ലൊരു ആത്മബന്ധമുണ്ട്. അനീഷിനെ കാണാൻ പോയതിന് കാരണം ആളുടെ അനിയൻ എന്റെ സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ച് ഫുട്ബോൾ കളിച്ചവരാണ്. അബീഷ് വീട്ടിലേക്ക് വരുമോയെന്ന് ചോദിച്ചു, ഞാൻ പോയി. ഞാൻ രാത്രിയാണ് പോയത്. മാധ്യമങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.
അനുമോളെ സ്വീകരിക്കാൻ വേണ്ടി ഞാൻ പോയിരുന്നു. തിരുവനന്തപുരത്ത് എയർപോർട്ടിൽ പോയി അവളുടെ വീട്ടിൽ പോയി അവളുടെ വീട്ടിലിരുന്ന് ചായയും കുടിച്ച് വെളുപ്പിനാണ് ഞാൻ കൊച്ചിയിലേക്ക് മടങ്ങിയത്. അത് കണ്ടപ്പോൾ ആയിരിക്കാം അനീഷിന്റെ നാട്ടിലേക്ക് എന്നോട് അടുത്ത് വരാൻ പറഞ്ഞത്. ഷാനവാസിനെ ഞാൻ കാണും, നിവിനെ ഞാൻ വിളിച്ചിരുന്നു. അക്ബറിനെ ഞാൻ വിളിച്ചിരുന്നു. എനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ല. ബിഗ് ബോസ് എന്ന ഷോയിൽ ഒരാൾ മാത്രമേ വിജയിക്കുകയുള്ളൂ. കളിക്കളം വിട്ട് കഴിഞ്ഞാൽ കഴിഞ്ഞു, പിന്നെ നമ്മൾ സുഹൃത്തുക്കളാണ്.
ഈ പിആർ എന്നുള്ള ഒരു വേർഡ് കൂടുതൽ ഹൈലൈറ്റ് ആയത് ഈ സീസണിലാണ്. അത് അത്രയും ഇൻഫ്ലുവൻസ് ചെയ്തു ഈ സീസൺ എന്ന് മാത്രമേ ഉള്ളൂ. അനുവല്ല ആര് ജയിച്ചാലും അത് അങ്ങനെയേ പറയൂ. കാരണം ഈ സീസൺ അങ്ങനെയൊരു സീസണായിരുന്നു. അനുമോൾക്കായിരുന്നു ഈ സീസണിൽ ഫാൻ ബേസ് ഉണ്ടായിരുന്നത്. അവസാന എപ്പിസോഡുകളിൽ അനീഷ് അനുമോളെ പിന്തുണച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ അനീഷ് ജയിച്ചേനെ', ഷിയാസ് പറഞ്ഞു.












Click it and Unblock the Notifications