അനു മോള്‍ പിആറിനായി തന്നത് 50000 രൂപയല്ല; വെളിപ്പെടുത്തി വിനു, സ്ക്രീന്‍ഷോട്ടും കാണിച്ചു
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ജേതാവായ അനുമോള്‍ 16 ലക്ഷം രൂപ പിആറിന് കൊടുത്തുവെന്ന ആരോപണം ബിഗ് ബോസ് വീടിന് അകത്തും പുറത്തും വലിയ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് കഴിഞ്ഞിട്ടും ഈ വിഷയം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിലനില്‍ക്കുകയാണ്. വിനു എന്ന പിആറുമായി ബന്ധപ്പെടുത്തിയായിരുന്നു അനുമോളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍.
ആരോപണങ്ങള്‍ ശക്തമായതോടെ വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് വിനുവും രംഗത്ത് വന്നിട്ടുണ്ട്. അനുമോള്‍ക്ക് വേണ്ടി ഒരിക്കലും പെയിഡ് പിആർ വർക്ക് നടത്തിയിട്ടില്ലെന്നാണ് വിനു അവകാശപ്പെടുന്നത്. എല്ലാവർക്കും ചെയ്യുന്നത് പോലെ സോഷ്യല്‍ മീഡിയ പേജുകള്‍ മാനേജ് ചെയ്യുകയും, ചെറിയ രീതിയുള്ള ആരാധക കൂട്ടായ്മകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെയാണ് വീഡിയോകള്‍ എഡിറ്റ് ചെയ്തുള്ള പ്രചരണങ്ങള്‍ നടത്തിയത്. അല്ലാതെ വലിയ രീതിയിലുള്ള പിആർ നടത്തിയിട്ടില്ല.

50000 രൂപ എന്ന് അനുമോള്‍ പറഞ്ഞതൊക്കെ ചുമ്മാതാണ്. പറയുമ്പോള്‍ ഒരു കട്ടിക്ക് പറയണമല്ലോ . അതിന് വേണ്ടിയാണ് 50000 എന്ന് പറഞ്ഞത്. ഞങ്ങളുടെ ബന്ധത്തിന് ഇടയില്‍ പൈസ ഒരു വിഷയം അല്ല. പിന്നെ അങ്ങനെ ഒരു കണക്ക് പറഞ്ഞതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് എന്താണ് എന്നുള്ളത് അനു വന്നിട്ട് പറയും. മലയാളം ബിഗ്ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ ആണ്. അത് ഒരു പ്രധാന കാര്യമാണ്.
ആണുങ്ങള്‍ മാത്രം ആധിപത്യം പുലർത്തിയിരുന്ന ബിഗ് ബോസിലെ കപ്പ് നേടുന്ന രണ്ടാമത്തെ സ്ത്രീയാണ് അനുമോള്‍. അനീഷ് നല്ലൊരു എതിരാളിയായിരുന്നു. എന്നാലും റണ്ണറപ്പായ അനീഷിനേക്കാള്‍ 15 ശതമാനം കൂടുതല്‍ വോട്ട് അനുമോള്‍ക്ക് ലഭിച്ചിരുന്നുവെന്നും വിനു പറയുന്നു. തുടർന്ന് അനുമോള്‍ തനിക്ക് അയച്ച പൈസയുടെ സ്ക്രീന്‍ ഷോട്ടും വിനു കാണിക്കുന്നു.
11111 രൂപയാണ് ആ കണക്കിലുള്ളത്. അത് ഒരു കൈനീട്ടമായിട്ട് വാങ്ങിയതാണ്. ഞാന്‍ സിനിമക്ക് പിആർ ചെയ്യുന്ന ഒരു വ്യക്തിയാണ്. നേരത്തെ ബിഗ് ബോസിനും ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു സഹായം അവർ ചോദിച്ചിരുന്നു. അവരോട് ഞാന്‍ പൈസയൊന്നും ചോദിച്ചിട്ടില്ല. അവളാണ് കൈനീട്ടം എന്ന രീതിയില്‍ 11111 രൂപ തന്നതെന്നും വിനു കൂട്ടിച്ചേർക്കുന്നു.
അതേസമയം, അനുവിന്‍റ വിജയം പിആർ വിജയം ആണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറയുന്ന നിരവധിപേർ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. '90% എപ്പിസോഡുകൾ കാണുകയും , പല ദിവസങ്ങളിലെ ലൈവ് കാണുകയും ചെയ്ത ഞാൻ ഫൈനൽ എപ്പിസോഡ് കണ്ടില്ല.റിസൾട്ട് ഒക്കെ ആദ്യമേ ലീക്ക് ആയത് കൊണ്ട് താൽപര്യം ഇല്ലായിരുന്നു. ഇത്രേം സീസണിൽ വെച്ചു വ്യക്തിപരമായി ഏറ്റവും നിരാശപ്പെടുത്തിയ സീസൺ റിസൾട്ട് . ഏറ്റവും ബോറൻ സീസൺ - സീസൺ 6 ആയിരുന്നെങ്കിലും ജിന്റോയെ പോലൊരുത്തൻ എങ്ങനെ വിജയിച്ചു എന്നത് അലോസരപ്പെടുത്തുന്നെങ്കിലും, വേറെ ആര് എന്ന ചോദ്യവും ചായയിൽ തുമ്മി പൊട്ടിയതും സന്തോഷം തരുന്ന കാര്യം ആയിരുന്നു. ' എന്നാണ് സ്റ്റീവ് പീറ്റർ എന്ന വ്യക്തി അഭിപ്രായപ്പെടുന്നത്.
നിരാശ മലയാളം ഓഡിയൻസിനെ ഓർത്താണ്. ഷോ കണ്ടു ഓരോ മത്സരാർഥിയെയും വിലയിരുത്തുന്നതിന് പകരം, പിആർ ടീമുകൾ ഉണ്ടാക്കി വിടുന്നു വേർഷനിൽ വിശ്വസിച്ച്, ബുദ്ധിശൂന്യമായി വോട്ട് ചെയ്തവർ ആണ് ഭൂരിപക്ഷം പേരും എന്ന് ഉറപ്പാണ്. ഇവരോടൊക്കെ എന്താണ് ഒരു മത്സരാർഥി എന്ന നിലയിൽ അനുമോളുടെ ക്വാളിറ്റി എന്ന് ചോദിച്ചാൽ 98 ദിവസം സർവൈവ് ചെയ്ത ഒരു ഉത്തരം മാത്രം. വോട്ട് കിട്ടുമെങ്കിൽ, അതിന് വേണ്ട പ്രൊമോഷൻ കിട്ടുമെങ്കിൽ ആരും സർവൈവ് ചെയ്യും.
ഇത്രേം കൂതറ സ്വഭാവം ഉള്ള ഒരാൾ- മുഴുവൻ സമയം കരച്ചിൽ ഡ്രാമ, ആൾക്കാരുടെ പുതപ്പിനടിയിൽ നോക്കി കിടക്കുക , ഒരു ടാസ്ക് പോലും ജയിച്ചിട്ടില്ല , ഒരിക്കൽ പോലും ക്യാപ്റ്റൻസി കിട്ടിയിട്ടില്ല , ഒരു 5 മിനിട്ട് കരയാതെ സംസാരിക്കാൻ പറ്റാറില്ല .. എഴുതാൻ നെഗൈറ്റീവുകൾ ഒരുപാടുണ്ട് എങ്കിലും നിർത്തുന്നു. മാന്യമായി മത്സരിച്ചു ടോപ്പ് 5 ൽ എത്തിയ അനീഷ്, ഷാനവാസ്, അക്ബർ, നിവിൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. - എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications