ഏഷ്യാനെറ്റിനോട് പോലും പറയാതെ ചെയ്ത കാര്യം; എന്നെ ചേര്‍ത്തുപിടിച്ചു: ഹൃദയം നുറുങ്ങുന്നുവെന്ന് അനീഷ്
സംരംഭകനും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിജെ ജോയിയുടെ മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് ബിസിനസ് ലോകം. കോടിക്കണക്കിന് രൂപയുടെ ആസ്തിയും ബിസിനസും ഒക്കെയുള്ള സിജെ ജോയ് എന്തിന് ആത്മഹത്യ ചെയ്തു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ബിസിനസ് ലോകം പോലെ തന്നെ ചലച്ചിത്ര, ടെലിവിഷന്‍ മേഖലയും ഇദ്ദേഹത്തിന്റെ മരണത്തില്‍ വലിയ നടുക്കത്തിലാണ്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സ്പോണ്സര്മാരില് ഒരാളായിരുന്നു ഇദ്ദേഹം. ബിഗ് ബോസില്‍ റണ്ണറപ്പായ കോമണര്‍ അനീഷിന് അപ്രതീക്ഷിതമായി 10 ലക്ഷം രൂപ സമ്മാനം നല്കി ഇദ്ദേഹം പ്രേക്ഷകരെയും അനീഷിന്റെ ഫാന്സിനെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. എന്തുകൊണ്ടാണ് അനീഷിന് 10 ലക്ഷം രൂപ നല്‍കിയതെന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അനീഷ് നമ്മളെപ്പോലെ സാധാരണക്കാരനായതു കൊണ്ടാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

സീസണ് 7 വിജയിയായ അനുമോളേക്കാളും പ്രേക്ഷക സ്വീകാര്യത നേടാന്‍ അനീഷിന് കഴിഞ്ഞിരുന്നു. ഷോയുടെ പ്രധാന സ്പോണ്‍സറായ മൈജി അനീഷിന്റെ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും നല്‍കിയിരുന്നു. ഇതിനു പുറമേയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് 10 ലക്ഷം രൂപ സമ്മാനം നല്‍കിയത്. 10 ലക്ഷം രൂപ നല്കുന്ന കാര്യം സിജെ റോയ് തന്നെ ഫോണിലൂടെ അനീഷിനെ വിളിച്ച് അറിയിക്കുകയും ചെയ്തു. അനീഷും നമ്മളെപ്പോലെ ഒരു സാധാരണക്കാരനായതു കൊണ്ടാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്നും ഏഷ്യാനെറ്റിനോട് പോലും പറയാത്ത കാര്യമാണിതെന്നും പ്രൈസ് തരണമെന്നുള്ളത് എന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞു.
പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നാണ് അനീഷ് അന്ന് പ്രതികരിച്ചത്. അനീഷിന് പ്രഖ്യാപിച്ച സമ്മാനത്തെ പ്രേക്ഷകരും ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ സിജെ റോയിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത അറിഞ്ഞതോടെ ആകെ തകര്‍ന്നിരിക്കുകയാണ് അനീഷ്. വാക്കുകളാല്‍ പ്രതികരിക്കാന്‍ കഴിയാതെ ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് അനീഷ് പങ്കുവെച്ചത്, കഠിനമായ മാനസിക സമ്മര്‍ദത്തിലൂടെയാണ് താനിപ്പോള്‍ കടന്നു പോകുന്നതെന്നും എന്തു പറയണമെന്ന് അറിയില്ലെന്നും അനീഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
തന്റെ മാനസിക ആരോഗ്യം തകരാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വളരെ സര്‍പ്രൈസ് ആയി എന്നെ ചേര്‍ത്തുപിടിച്ച ആളായിരുന്നു റോയ് സാര്‍. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ടെന്നും അനീഷ് പറയുന്നു. ഒരു പരിചയമില്ലാത്ത എന്നെപ്പോലെ എത്ര പേരെ അദ്ദേഹം ചേര്‍ത്തുപിടിച്ചിട്ടുണ്ടാകും എന്നും അനീഷ് ഹൃദയ വേദനയോടെ പറയുന്നു. നിരവധി പേരാണ് സിജെ റോയിയുടെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നത്.
അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഠിനമായ മാനസ്സിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു ഞാനപ്പോൾ. എന്തേ നിനക്ക് കിട്ടിയില്ലെന്ന് ഞാനറിയുന്ന ഭൂരിഭാഗവും എന്നോട് വിലപിക്കുമ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. സത്യമായിട്ടും അറിയില്ലായിരുന്നു. അത് കേൾക്കുമ്പോഴുള്ള വേദന എന്നിൽ തന്നെ കുമിഞ്ഞു കൂടുമ്പോൾ മാനസിക ആരോഗ്യം തകരാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ പോകവേ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്, വളരെ സർപ്രൈസ് ആയി എന്നെ ചേർത്തു പിടിച്ച ആളായിരുന്നു റോയ് സർ. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. ആ സ്നേഹത്തിനു മുന്നിൽ നിന്നതും മറക്കാനാവുന്നതല്ല. അല്ലെങ്കിലും ഒരു പരിചയവുമില്ലാത്ത എന്നെപ്പോലെ എത്ര പേരെ സർ ചേർത്തു പിടിച്ചിരിക്കും.
ഹൃദയം നുറുങ്ങുകയാണ്.
വിട റോയ് സർ...
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications