Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദത്തിനു ശേഷം ആദിലയെയും നൂറയെയും വിളിച്ചിരുന്നു; അവരെ ഈ പ്രശ്‌നം ബാധിക്കാത്തതിന് കാരണം

ബിഗ് ബോസ് സീസണ്‍ 7 താരങ്ങളായ ആദിലയും നൂറയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ എകെ ഫൈസല്‍ തന്റെ ഗൃഹപ്രവേശനത്തിന് എത്തിയ ആദിലയെയും നൂറയെയും അപമാനിച്ച സംഭവമാണ് വലിയ വിവാദമായിരിക്കുന്നത്. തന്റെ അറിവോടെയല്ല ഇരുവരെയും ക്ഷണിച്ചതെന്ന ഫൈസലിന്റെ ഫേസ്ബുക്ക് കുറിപ്പാണ് വന്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്.

ചടങ്ങിനു ക്ഷണിച്ച് വരുത്തിയ ശേഷം അപമാനിച്ചത് ശരിയായില്ലെന്ന് താരങ്ങള്‍ അടക്കം നിരവധി പേരാണ് നിലപാടു വ്യക്തമാക്കി രംഗത്ത് വന്നത്. തങ്ങളെ സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന ഫൈസലിന്റെ പ്രസ്താവന വളരെ നിരാശാജനകമായിരുന്നവെന്ന് ആദിലയും നൂറയും പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഇരുവര്‍ക്കും പിന്തുണയുമായി ബിഗ് ബോസില്‍ ആദിലയുടെയും നൂറയുടെയും സഹമത്സരാര്‍ത്ഥിയായ മുന്‍ഷി രഞ്ജിത്തും അഭിപ്രായം രേഖപ്പെടുത്തി. ന്യൂസ് ടുഡേ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മുന്‍ഷി രഞ്ജിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.

adhila-noora

മുന്‍ഷി രഞ്ജിത്തിന്റെ വാക്കുകള്‍: ഒരു ചടങ്ങിലേക്ക് ആരും ക്ഷണിക്കപ്പെടാതെ എത്തുന്നില്ല. ക്ഷണിക്കപ്പെടാതെ കയറി ചെല്ലേണ്ട കാര്യം അവര്‍ക്കില്ല. ഇപ്പോള്‍ എല്ലാവരും അറിയുന്നവരാണ് ആദിലയും നൂറയും. ഹൗസിനുള്ളില്‍ വച്ച് ഇവരെ വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവരാണെന്ന് മറ്റൊരു മത്സരാര്‍ത്ഥി പരാമര്‍ശം നടത്തിയപ്പോള്‍ അതിനെ മോഹന്‍ലാല്‍ എതിര്‍ത്തത് തന്റെ വീട്ടിലേക്ക് അവരെ ക്ഷണിച്ചുകൊണ്ടാണ്. ഫിനാലെ വേദിയിലും അദ്ദേഹം അത് ആവര്‍ത്തിക്കുകയും ചെയ്തു. ചടങ്ങിന് ക്ഷണിച്ച് ഭക്ഷണവും കൊടുത്തിട്ട് പിന്നീട് ക്ഷണിച്ചിട്ടില്ലെന്ന് പറയുന്നത് യോജിക്കാന്‍ കഴിയാത്ത കാര്യമാണ്.

ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് എനിക്ക് ആദിലയെയും നൂറയെയും പരിചയം ഇല്ല. പക്ഷേ അവര്‍ തമ്മില്‍ നല്ലൊരു ലൗ ബോണ്ട് ഉണ്ട്. അതിനെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. വളരെ ആത്മാര്‍ത്ഥമായ സ്‌നേഹത്തോടെയാണ് അവര്‍ സമൂഹത്തില്‍ കഴിയുന്നത്.

ഈ വിവാദം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞപ്പോള്‍ തന്നെ അവരെ ഫോണില്‍ വിളിച്ചിരുന്നു. അവര്‍ ഒരു ഷൂട്ടിങ്ങിന് പോവുകയായിരുന്നു. പിന്നീട് വിശദമായി സംസാരിക്കാമെന്നു പറഞ്ഞാണ് ഫോണ്‍ വെച്ചത്. അതിനു കഴിഞ്ഞില്ല. അവര് ഇപ്പോള്‍ ഓക്കെയാണ്. അവരെ ഈ വിവാദങ്ങളൊന്നും ബാധിച്ചിട്ടില്ല. പുറത്തെ ചര്‍ച്ചകള്‍ ഒന്നും അവരെ ബാധിച്ചിട്ടില്ല. ഇതിലും വലിയ പ്രശ്‌നങ്ങളും എതിര്‍പ്പുകളും അവര്‍ മുന്‍പ് നേരിട്ടിട്ടുണ്ടാകാം. അവരെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ചുറ്റുമുള്ളതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ധൈര്യമുണ്ട്.

എല്ലാവരും ആദിലയെയും നൂറയെുമാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു പെണ്‍കുട്ടികള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ അവര്‍ ബെഡ്‌റൂമില്‍ എന്ത് ചെയ്യുന്നു എന്നുള്ളതാണ് എല്ലാവരുടെയും ആശങ്ക. ആ ഒരു ചിന്തയിലേക്കാണ് എല്ലാവരും പെട്ടെന്ന് പോകുന്നത്. അവരെന്തു വേണമെങ്കിലും ചെയ്യട്ടെ. അവര് സ്‌നേഹിച്ചു ജീവിക്കുന്നുണ്ട്. അതുമാത്രം നോക്കിയാല്‍ പോരെ.

ബിഗ് ബോസില്‍ ആദിലും നൂറയും എന്താണെന്നുള്ളത് വ്യക്തമായി. നേരത്തെ ആര്‍ക്കും ഇവരെക്കുറിച്ച് അറിയില്ലായിരുന്നു. ഇവരെ ബിഗ്‌ബോസില്‍ കൂടുതല്‍ സമയം കണ്ടതോടെ രണ്ടു പേരും സാധാരണ മനുഷ്യ ജീവികളാണെന്നും അവര് സ്‌നേഹിച്ചു ജീവിക്കുന്നവരാണെന്നും ആളുകള്‍ തിരിച്ചറിഞ്ഞു - മുന്‍ഷി രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+