'അനീഷിന് അനുമോളോടുള്ള പ്രണയം വെറും ഗെയിം ആയിരുന്നു': എന്തായിരുന്നു അയാളുടെ ആറ്റിട്യൂഡ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിച്ചപ്പോള്‍ ഏറ്റവും മികച്ച മത്സരാർത്ഥിയായി അനുമോള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് അനീഷ് ആണ്. സീസണിന്‍റെ തുടക്കത്തില്‍ രണ്ടുപേരും തമ്മില്‍ വഴക്കൊക്കെ ഉണ്ടായെങ്കിലും അവസാന നാളുകളില്‍ ഇരുവരും സുഹൃദ്ബന്ധത്തിന്‍റെ പാതയിലായിരുന്നു.
ഒരു ഘട്ടത്തില്‍ അനീഷിന് അനുമോളോട് പ്രണയം തോന്നുകയും അത് തുറന്ന് പറയുകയും ചെയ്തു. വിവാഹ അഭ്യർത്ഥന തന്നെ അനീഷ് നടത്തിയെങ്കിലും അനുമോള്‍ അതിന് തയ്യാറാറിയില്ല. ഇതിന്‍റെ പേരില്‍ അനീഷ് ആരാധകരുടെ ഭാഗത്ത് നിന്നും ചില്ലറ വിമർശനവും അനുമോള്‍ നേരിട്ടിരുന്നു. എന്നാല്‍ നേരെ മറുവശത്ത് നിന്ന് ഉയരുന്ന വാദം അനീഷിന് അനുമോളോട് ഉള്ള നിങ്ങളുടെ പ്രണയം വെറും ഗെയിം ആയിരുന്നുവെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

കുറച്ച് ദിവസങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ ഒരാൾക്ക് മറ്റൊരാളോട് സ്നേഹം തോന്നുന്നതും ഇഷ്ടം ഉണ്ടാകുന്നതും സ്വാഭാവികമാണ്. പക്ഷേ, പ്രൊപ്പോസൽ കഴിഞ്ഞ ശേഷം അനീഷിന്റെ പെരുമാറ്റം എന്തായിരുന്നു? നിങ്ങൾ പ്രൊപ്പോസ് ചെയ്താൽ തന്നെ അവർ ഉടനെ 'ഓകെ' പറയണോ? അവർക്ക് ചിന്തിക്കാൻ സമയം കൊടുക്കുകയോ അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകുകയോ വേണ്ടേ? അവർക്ക് പറയാനുള്ളത് കേൾക്കാൻ പോലും നിങ്ങൾ നിന്നില്ല. അതിനു ശേഷം നിങ്ങൾ ദേഷ്യപ്പെട്ട് നടക്കുകയും പിണങ്ങി നടക്കുകയും ചെയ്തു.
ആദ്യ വീക്ക് മുതൽ 12-ാം വീക്ക് വരെ വോട്ടിംഗ് നോക്കിയാൽ അനുമോളും അനീഷും ഏകദേശം സമാനമായ നിലയിലായിരുന്നു - ചെറിയ ഏറ്റക്കുറച്ചിലുകൾ മാത്രം. എന്നാൽ, 13-ാം വീക്കിൽ - നിങ്ങൾ പ്രൊപ്പോസ് ചെയ്ത ആ വീക്കിൽ തന്നെ - നിങ്ങളുടെ വോട്ടുകൾ അനുമോളിനെക്കാൾ ഗണ്യമായി താഴേക്ക് പോയി. ഫൈനൽ വീക്കിൽ എക്സ് കോൺടെസ്റ്റന്റ്സ് തിരിച്ചെത്തിയപ്പോൾ അനുമോളിനെതിരെ കൂട്ടായ ആക്രമണം നടന്നു. അപ്പോൾ നിങ്ങൾ ഇടപെട്ടില്ല, ഒറ്റപ്പെട്ട് നിൽക്കുന്ന അവളെ ആശ്വസിപ്പിക്കുക പോലും ചെയ്തില്ല. മനസ്സിൽ ഇഷ്ടം തോന്നിയ ഒരാളോട് സ്വിച്ച് ഓഫ് ചെയ്ത പോലെ നിസ്സംഗമായി നിൽക്കാൻ എങ്ങനെ സാധിക്കും?
മാത്രവുമല്ല, പുറത്തിറങ്ങിയവർ നൽകിയ ഓവർ കോൺഫിഡൻസ് കാരണം അവസാന വീക്കിൽ നിങ്ങൾ ഗെയിം പോലും കളിച്ചില്ല. എന്തായാലും, അനുമോളോടുള്ള നിങ്ങളുടെ പ്രണയം വെറും ഗെയിം മാത്രമായിരുന്നു.












Click it and Unblock the Notifications