അന്ന് മരണദിവസം സുധിച്ചേട്ടനും ഇളയ മകനും ഒരുപോലെയുള്ള അനുഭവം ഉണ്ടായി; അവനും ആശുപത്രിയിലായി
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട മിമിക്രി കലാകാരനായിരുന്നു കൊല്ലം സുധി. വാഹനാപകടത്തിലാണ് കൊല്ലം സുധി അപ്രതീക്ഷിതമായി മരിക്കുന്നത്. ഒരു പ്രോഗ്രാം കഴിഞ്ഞു മടങ്ങുമ്പോഴാണ് കൊല്ലം സുധി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. ഇപ്പോഴും കൊല്ലം സുധിയുടെ പഴയ ടെലിവിഷന്‍ പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
കൊല്ലം സുധിയുടെ മരണത്തിനു ശേഷമാണ് രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. ആദ്യം റീല്‍സുകളിലും ഫോട്ടോ ഷൂട്ടിലും ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെട്ട രേണു പിന്നീട് ബിഗ് ബോസിലും എത്തി. ഇതോടെ രേണുവിന്റെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടായി. ഇപ്പോള്‍ വിദേശത്ത് ഉള്‍പ്പെടെ നിരവധി ഉദ്ഘാടന വേദികളില്‍ സെലിബ്രിറ്റി ഇമേജുള്ള താരമാണ് രേണു. ഇതിനകം ഗള്‍ഫില്‍ മൂന്ന് ഉദ്ഘാടന പരിപാടികളിലാണ് രേണു പങ്കെടുത്തത്. ഇവിടെയെല്ലാം രേണുവിനെ കാണാനും സെല്‍ഫി എടുക്കാനുമായി നിരവധി പേരാണ് എത്തിയത്. രേണു പറയുന്ന ഓരോ കാര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ, കൊല്ലം സുധിയെക്കുറിച്ച് രേണു പങ്കുവെച്ച ഓര്‍മ്മകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലം സുധിയുടെ മരണ ദിവസം അസാധാരണമായ ഒരു അനുഭവം ഉണ്ടായതായി രേണു പറയുന്നു. അന്ന് കൊല്ലം സുധി വിളിച്ചപ്പോഴൊക്കെ മോന് ഉറങ്ങുകയായിരുന്നു. അവന് അന്ന് തീരെ കുഞ്ഞാണ്. അന്ന് കുഞ്ഞിനും സുധി ചേട്ടനും ഒരുപോലെ പല്ലുവേദനയായിരുന്നു. അന്ന് വൈകിട്ട് ഏഴു മണി മുതല്‍ സുധി ചേട്ടന് പല്ലുവേദന തുടങ്ങി. റിതപ്പനും വൈകിട്ട് പല്ലുവേദന തുടങ്ങി. സുധി ചേട്ടന്റെ സംസ്കാര ചടങ്ങിന്റെ അന്ന് കുഞ്ഞിന്റെ നീര് വന്ന് മുഖം വീര്‍ത്തിരിക്കുകയായിരുന്നു. അന്നത്തെ വീഡിയോ കണ്ടാല്‍ അറിയാം. അതുപോലെ സുധി ചേട്ടന്റെ ഡെഡ് ബോഡിയിലും വായുടെ ഭാഗത്ത് നീര് വന്ന് വീര്‍ത്തിരിക്കുകയായിരുന്നു.

സംസ്കാരച്ചടങ്ങിനു മുന്‍പ് കുഞ്ഞിനെയും കൊണ്ട് ഹോസ്പിറ്റലില്‍ പോയി. എന്റെ കസിന് സിസ്റ്ററാണ് കുഞ്ഞിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടിയത്. കുഞ്ഞിനെയും കൊണ്ട് ചെല്ലുമ്പോള്‍ ആശുപത്രിയില്‍ മുഴുവനും സുധി ചേട്ടന്റെ മരണ വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണ്. സുധി ചേട്ടന്റെ കുഞ്ഞാണെന്ന് പറഞ്ഞപ്പോള്‍ വേഗം അകത്തേക്ക് കയറ്റി. കുഞ്ഞിന്റെ വായയുടെ അകം മുഴുവന്‍ പഴുത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് കുഞ്ഞിന് പല്ലുവേദന വന്നത്. അതാണ് ഞാന്‍ അത്ഭുതപ്പെടുന്നത്.
ഞാന്‍ സുധി ചേട്ടന്റെ മരണ വിവരമറിഞ്ഞ ഷോക്കില്‍ ആയിരുന്നു. കുഞ്ഞിനെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. വീട്ടുകാരാണ് ശ്രദ്ധിച്ചത്. ആശുപത്രി മരുന്നെല്ലാം കൊടുത്ത് ഡോക്ടര്‍മാര്‍ വേദന പരിഹരിച്ചു. കുറച്ച് സീരിയസ് ആയിരുന്നു. പിന്നീട് മരുന്നൊക്കെ കഴിച്ച് കുഞ്ഞ് ഒക്കെയായി - രേണുവിന്റെ വാക്കുകള്‍.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications