അനുമോളെ വീണ്ടും കണ്ടുമുട്ടി: കല്യാണത്തെക്കുറിച്ച് മനസു തുറന്ന് അനീഷ്; ഉടന്‍ ഉണ്ടാകും
ബിഗ് ബോസ് സീസണ്‍ ഏഴില്‍ കോമണറായി എത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥിയാണ് അനീഷ്. ഗ്രാന്‍ഡ് ഫിനാലെയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിലും അനീഷ് ആയിരുന്നു ബിഗ് ബോസ് ട്രോഫിക്ക് അര്‍ഹന്‍ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി പേര്‍ അഭിപ്രായപ്പെട്ടത്. പിആറിന്റെ ബലത്തില്‍ അനര്‍ഹമായ വിജയമാണ് അനുമോള്‍ നേടിയതെന്നും സാധാരണക്കാരനായി എത്തിയ അനീഷ് മികച്ച ഗെയിമര്‍ ആയിരുന്നുവെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
ബിഗ് ബോസിന്റെ അവസാന നാളുകളില്‍ അനീഷ് അനുമോളോട് പ്രൊപ്പോസ് ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് സീസണ്‍ 7 അവസാനിക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിച്ച സംഭവവികാസങ്ങള്‍ ഉണ്ടായത്.

അതേസമയം അനീഷിന്റെ പ്രൊപ്പോസലിനോട് അനുമോള്‍ നോ പറഞ്ഞിരുന്നു. അനീഷിനെ ഒരു സഹോദരനെ പോലെയാണ് കണ്ടതെന്നും വീട്ടില്‍ കല്യാണം ആലോചിച്ചു വന്നാല്‍ പോലും താന്‍ നിരസിക്കുമെന്നും അനുമോള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ പ്രണയം ഗെയിം സ്ട്രാറ്റജി അല്ലെന്ന് അനീഷ് ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങിയ ശേഷവും വ്യക്തമാക്കിയിട്ടുണ്ട്.
ബിഗ് ബോസിനു ശേഷവും വലിയ പ്രേക്ഷക പിന്തുണയാണ് അനീഷിന് ലഭിക്കുന്നത്. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് അനീഷിന് 10 ലക്ഷം രൂപ സമ്മാനമായി നല്‍കിയിരുന്നു. ഇതുകൂടാതെ നിരവധി സമ്മാനങ്ങള്‍ ആണ് അനീഷിന് ലഭിച്ചത്. ബിഗ് ബോസിന് ശേഷം ജീവിതം തന്നെ മാറിയ അനീഷ് തന്റെ കല്യാണത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ്. ഒരു ഉദ്ഘാടനച്ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു അനീഷിന്റെ പ്രതികരണം.
അനീഷിന്റെ വാക്കുകള്‍: വിവാഹം കഴിക്കാനായി നല്ല ഒരാളെ തേടിക്കൊണ്ടിരിക്കുകയാണ്. എല്ലാം ഒത്തുവരികയാണെങ്കില്‍ ഉടനെ തന്നെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു പെര്‍ഫെക്റ്റ് മാച്ച് കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ്. കല്യാണക്കാര്യം എല്ലാവരെയും അറിയിക്കും.
അനുമോളെ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വച്ച് കണ്ടിരുന്നു. ഞങ്ങള്‍ പരസ്പരം ഷേക്ക് ഹാന്‍ഡ് ഒക്കെ കൊടുത്തിരുന്നു. ബിഗ് ബോസിലെ എല്ലാവരും ആയിട്ടും കോണ്‍ടാക്ട് ഉണ്ട്. അടുത്തിടെ സ്റ്റാര്‍ സിംഗറിന് പോയിരുന്നു. ആ സമയത്ത് കുറെ പേരെ കണ്ടു. എല്ലാവരും ആയിട്ടും കോണ്‍ടാക്ട് ഉണ്ട് എനിക്ക് ആരുമായിട്ടും ഒരു പരിഭവമോ വഴക്കോ ഒന്നുമില്ല. ഹൗസിനുള്ളിലും നല്ല രീതിയിലാണ് നിന്നിരുന്നത്. അതുപോലെ ഇപ്പോഴും സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നു. രേണു സുധി ഇപ്പോഴും വിളിച്ച് പഴയ കാര്യങ്ങള്‍ പറയാറുണ്ടെന്നും അനീഷ് പറഞ്ഞു.
ഫീല്‍ഡ് ഔട്ടായെന്ന വിമര്‍ശനങ്ങളോടും ആദ്യം ഉദ്ഘാടനങ്ങളില്‍ സജീവമാകാതിരുന്നതിന്റെ കാരണവും അനീഷ് വ്യക്തമാക്കി. നല്ലൊരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണു കാത്തിരുന്നത്. സമൂഹത്തിന് ഗുണമുള്ള എന്തെങ്കിലും കാര്യത്തിലൂടെ തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും വൈകിയത് - അനീഷ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications