Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോള്‍ പറഞ്ഞ രണ്ടു നുണകള്‍; വിചാരണയുമായി സോഷ്യല്‍ മീഡിയ: കള്ളം പറഞ്ഞാല്‍ വിന്നറാകാമോ?

ബിഗ് ബോസ് സീസണ്‍ ഏഴിലെ വിന്നറായ അനുമോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടു പിടിച്ച ചര്‍ച്ചാ വിഷയം. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഒരു വിജയിയും ഇന്നു വരെ നേരിട്ടില്ലാത്ത സൈബര്‍ ആക്രമണമാണ് അനുമോള്‍ നേരിടുന്നത്. അനുമോളെ വിജയിയായി പ്രഖ്യാപിച്ച് നാലു ദിവസം കഴിഞ്ഞെങ്കിലും അതിനെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്.

പിആറുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് അനുമോള്‍ നേരിട്ടത്. പിആറിന് വന്‍ തുക പണം കൊടുത്താണ് ബിഗ് ബോസ് ഫിനാലെയില്‍ അനുമോള്‍ വിന്നര്‍ ആയെന്നാണ് പ്രധാനമായും ആരോപണം കേള്‍ക്കേണ്ടി വന്നത്. സഹ മത്സരാര്‍ത്ഥികളും ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥികളും ഈ ആരോപണങ്ങള്‍ ഏറ്റുപിടിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

anumol

സാധാരണക്കാരനായ അനീഷിനെ ബിഗ് ബോസില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അനുമോള്‍ വിജയിയായത് 16 ലക്ഷം രൂപയുടെ പിആറിന്റെ ബലത്തിലാണ് എന്ന് നിരവധി പേര്‍ വിധിയെഴുതി. കോമണറായി വന്ന അനീഷിനും വലിയ ജനപിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ അനീഷും അനുമോളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അനുമോളെ വിജയയായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ അനുമോളുടെ പഴയകാല അഭിമുഖങ്ങളും മറ്റും വീണ്ടും എടുത്തിട്ട് വിന്നറായ ശേഷമുള്ള നിലപാടുകളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുകയാണ് സോഷ്യല്‍ മീഡിയ. പണ്ട് എംജി ശ്രീകുമാര്‍ നടത്തിയ ഒരു അഭിമുഖത്തില്‍ തനിക്ക് കുക്കിംഗ് നന്നായി അറിയാം എന്ന് അനുമോള്‍ പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും സംസാര വിഷയമാവുന്നത്. തനിക്ക് പൊറോട്ട വരെ അടിക്കാന്‍ അറിയാമെന്ന് ഈ അഭിമുഖത്തില്‍ അനുമോള്‍ പറയുന്നുണ്ട്.

എന്നാല്‍ ബിഗ് ബോസ് വിന്നറായ ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കുക്കിങ് അറിയാതെയാണ് ബിഗ് ബോസില്‍ ഇത്രയും പേര്‍ക്ക് ഭക്ഷണം വച്ചുവിളമ്പിയതെന്ന് പറയുന്നുണ്ട്. വീട്ടിലെ അടുക്കളയില്‍ പോലും കയറാത്ത താന്‍ ഇത്രയും പേര്‍ക്ക് വച്ചുണ്ടാക്കിയില്ലേ എന്ന സഹതാപ കണ്ടന്റ് ഉണ്ടാക്കാനാണ് അനുമോള്‍ ശ്രമിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്. കണ്ടന്റിനു വേണ്ടി എന്തു കള്ളത്തരവും അനുമോള്‍ പറയും എന്നാണ് കമന്റുകളിലൂടെ പലരും അഭിപ്രായപ്പെടുന്നത്. ഭാവിയില്‍ ബിഗ് ബോസില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ കണ്ടന്റിനു വേണ്ടി എന്തു കള്ളത്തവും കാണിക്കാനുള്ള പ്രചോദനമാണ് അനുമോളുടെ ഈ വിജയം എന്നു പറയുന്നവരും ഏറെ.

അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് ഏഷ്യാനെറ്റ് നല്‍കിയ അഭിമുഖത്തില്‍ താന്‍ പിആറിന് ഒരു ലക്ഷം രൂപം കൊടുത്തതായി അനുമോള്‍ വെളിപ്പെടുത്തിയിരുന്നു. ഇനി കാശ് കൊടുക്കില്ലെന്നും അനുമോള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ അനുമോള്‍ക്ക് വേണ്ടി പിആര്‍ ചെയ്ത വിനു തനിക്ക് കിട്ടിയ തുക 11,111 രൂപയാണെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അനുമോള്‍ കള്ളം പറഞ്ഞുവെന്നും വിനു വീഡിയോയില്‍ പറയുന്നുണ്ട്. ഇതോടെ അനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായി. ബിന്നിയും ശൈത്യയും അനുമോള്‍ക്കെതിരേയുള്ള ആയുധമായി പിആറിനെ ഉപയോഗിക്കുകയും ചെയ്തു.

അതേസമയം അനുവിന്റെ പിആര്‍ അല്ല താനെന്നും സോഷ്യല്‍ മീഡിയയില്‍ അനുവിനെതിരെ നടന്ന രൂക്ഷമായ സൈബര്‍ ആക്രമണത്തിനെതിരെ പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+