രേണുവിനെ സഹായിച്ചത് ജീവിതത്തില്‍ എടുത്ത മണ്ടന്‍ തീരുമാനം; ഞങ്ങളുടെ ഇന്നത്തെ അവസ്ഥ ഇതാണ്

ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചതിനു പിന്നാലെ ഉദ്ഘാടനങ്ങളും ഷോകളും ഒക്കെയായി വീണ്ടും തിരക്കിലായിരിക്കുകയാണ് രേണു സുധി. ബിഗ് ബോസ് ഹൗസിനുള്ളില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു പുറത്തിറങ്ങിയ രേണു ഗ്രാന്‍ഡ് ഫിനാലെയ്ക്കായി വീണ്ടും ഹൗസിനുള്ളില്‍ എത്തിയിരുന്നു.

അടുത്തിടെ, വിദേശത്ത് ഉള്‍പ്പെടെ ഉദ്ഘാടന പരിപാടികള്‍ക്ക് പോയ രേണു സുധിക്ക് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒരുകാലത്ത് തന്റെ രൂപത്തിന്റെ പേരിലും മറ്റും രേണു വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വിമര്‍ശകരുടെ എല്ലാം വായടപ്പിച്ചാണ് രേണുവിന്റെ ഇപ്പോഴുള്ള വളര്‍ച്ച.

ഇപ്പോള്‍ വീണ്ടും ഒരു വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായി രേണു മാറുകയാണ്. കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിനു ശേഷം രേണുവിന് നിര്‍മ്മിച്ചു നല്‍കിയ വീടാണ് വീണ്ടും വിവാദ വിഷയമായി ഉയര്‍ന്നുവന്നിരിക്കുന്നത്. കെഎച്ച്ഇഡിസി എന്ന കൂട്ടായ്മയാണ് രേണുവിനും മക്കള്‍ക്കുമായി വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ നിര്‍മ്മാണത്തെ ചൊല്ലിയും മറ്റും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വീട് ചോരുന്നുവെന്ന പരാതിയുമായി രേണുവും പിതാവും രംഗത്ത് വന്നു. വീട് നിര്‍മ്മിച്ചു നല്‍കിയ കൂട്ടായ്മയുമായി തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു. സഹായിച്ചവരെയെല്ലാം തള്ളിപ്പറയുന്ന രേണുവിന്റെ നിലപാടിനെതിരെ അന്ന് വലിയ വിമര്‍ശനം ഉയരുകയും ചെയ്തു.

renu sudhi

കഴിഞ്ഞ ദിവസം രേണുവിന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബിഗ് ബോസിലെ സഹ മത്സരാര്‍ത്ഥിയായ ശാരിക ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചിരുന്നു. വീടിന്റെ മുന്‍വശം മുഴുവന്‍ പൊളിഞ്ഞു കിടക്കുകയാണെന്നും ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള വീടാണിതെന്ന് കണ്ടാല്‍ പറയില്ല എന്നുമായിരുന്നു ശാരിക വീഡിയോയില്‍ പറഞ്ഞത്.

ഇപ്പോഴിതാ, വീടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വിശദീകരണവുമായി വീട് നിര്‍മ്മിച്ച നല്‍കിയ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ആയിരുന്നു ഫിറോസിന്റെ പ്രതികരണം. ഫിറോസിന്റെ വാക്കുകള്‍: താന്‍ ജീവിതത്തിലെടുത്ത ഏറ്റവും മണ്ടന്‍ തീരുമാനമായിരുന്നു ആ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുക എന്നത്. അതില്‍ എനിക്കിപ്പോഴും കുറ്റബോധമുണ്ട്

പഴയ വിവാദങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കാര്യത്തില്‍ എന്ത് സംഭവിച്ചു എന്നത് പലര്‍ക്കും അറിയില്ല. രേണു ഒരുപാട് സീരിയലുകളും ഷോകളും ഉദ്ഘാടനങ്ങളും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ്. എന്നാല്‍ അവര്‍ക്ക് വീടുണ്ടാക്കി നല്‍കിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി ഒരുപാട് ചീത്തപ്പേര് കേള്‍ക്കേണ്ടി വന്നു.

ശത്രുക്കള്‍ക്ക് ഇത് കേട്ട് സന്തോഷിക്കാം. രേണുവിന് വീട് നിര്‍മ്മിച്ചു നല്‍കിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ ബിസിനസ് ഡള്‍ ആയി. നല്ലൊരു ചീത്തപ്പേര് രേണുവും അവരെ സപ്പോര്‍ട്ട് ചെയ്യുന്നവരും ഞങ്ങള്‍ക്ക് തന്നു. ഞങ്ങള്‍ ചെയ്യുന്ന വര്‍ക്കുകള്‍ നിലവാരമില്ലാത്തതാണെന്ന ഒരു ഭയം ജനമനസുകളില്‍ നിറക്കാന്‍ സോഷ്യല്‍ മീഡിയ വഴി രേണുവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞു. അതില്‍ അവര്‍ വിജയിച്ചു.

അന്ന് ഞങ്ങളുടെ ഗ്രൂപ്പില്‍ വര്‍ക്കൊക്കെ എല്ലാവര്‍ക്കും നല്ല രീതിയില്‍ കിട്ടിയിരുന്നു. ഇപ്പോള്‍ വര്‍ക്കൊക്കെ കുറവാണ്. രേണുവിനെ സഹായിച്ചു എന്നതിന്റെ പേരില്‍ ഒരുപാട് പേരെ പട്ടിണിക്കിടാന്‍ പറ്റില്ല. ഞങ്ങളുടെ വര്‍ക്കിനെ ആശ്രയിച്ചു നില്‍ക്കുന്ന ഒരുപാട് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമുണ്ട്. അവരെയൊക്കെ ഇത് ഭയങ്കരമായി ബാധിച്ചിട്ടുണ്ട്. ഒരുപാട് പേര് ഇതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നുണ്ട്.

ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വീടിന്റെ ഉള്ളില്‍ ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്തു തന്ന വ്യക്തിയോട് തന്നെ വീടിന്റെ പുറത്തും ജിപ്‌സം പ്ലാസ്റ്ററിങ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇത്ര വലിയ പ്രശ്‌നമാകുമെന്ന് വിചാരിച്ചില്ല. അവരിങ്ങനെ പ്രതികരിക്കുമെന്നും വിചാരിച്ചില്ല. വീടിനൊരു വിള്ളലോ, കോണ്‍ക്രീറ്റിന് എന്തെങ്കിലും തകരാറുകളോ ഒന്നും ഉണ്ടായിട്ടില്ല. രേണുവും രേണുവിന്റെ അച്ഛനും കൂടി ഒരുപാട് ഞങ്ങളെ ഉപദ്രവിച്ചു.

ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുപാട് ആള്‍ക്കാര് ഇപ്പോള്‍ ജോലിയില്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പുതിയ കസ്റ്റമേഴ്‌സ് ഒന്നും ഞങ്ങളെ തേടി വരുന്നില്ല. പലരും ജോലിയില്ലാതെ ബുദ്ധിമുട്ടിലാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടണം. ഞങ്ങള്‍ക്ക് ഫണ്ട് കിട്ടിക്കഴിഞ്ഞാല്‍ രേണുവിന്റെ വീടിന്റെ പ്ലാസ്റ്ററിങ് ഫ്രീ ആയിട്ട് ചെയ്തു തരാമെന്നും ഫിറോസ് വാഗ്ദാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+