ഇരുവരേയും വിവാഹം കഴിക്കണം, വർഷങ്ങളായി ഇയാൾ പിറകെ, താമസിക്കുന്ന റിസോർട്ടിൽ വരെ, പരാതിപ്പെട്ട് ആദില-നൂറ
വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്ന ആൾക്കെതിരെ നിയമനടപടി സ്വീകരിച്ച് ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. ലെസ്ബിയൻ കപ്പിൾസ് ആയ ആദിലയും നൂറയും ബിഗ് ബോസിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
2024 മുതൽ ഒരാൾ തങ്ങളെ രണ്ട് പേരെയും ഒരുമിച്ച് വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം പിന്തുടരുന്നതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആദിലയും നൂറയും പറയും. താമസിക്കുന്ന റിസോർട്ടിലേക്ക് വരെ ഇയാൾ തേടി എത്തിയതോടെ പോലീസിന്റെ സഹായം തേടുകയായിരുന്നുവെന്ന് ആദിലയും നൂറയും പറയുന്നു.
'' 2024 നവംബര്‍ തൊട്ട് ഒരാള്‍ ഞങ്ങള്‍ക്ക് മെസ്സേജുകള്‍ അയക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഒഴിവാക്കി വിടുകയായിരുന്നു. ഞങ്ങളെ രണ്ട് പേരെയും ഒരുമിച്ച് കല്യാണം കഴിക്കണം എന്ന് പറഞ്ഞായിരുന്നു മെസ്സേജുകള്‍. ഇത് പോലുളള മെസ്സേജുകള്‍ മുന്‍പും വന്നിട്ടുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ലായിരുന്നു. കാരണം സോഷ്യല്‍ മീഡിയ ആകുമ്പോള്‍ ഇത്തരത്തില്‍ പലതും വരുമല്ലോ.

ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് ഞങ്ങള്‍ കൊളാബ് ചെയ്ത ഒരു സ്ഥലത്തേക്ക് പോയി ഇയാള്‍ ഞങ്ങളെ കുറിച്ചുളള വിവരങ്ങളൊക്കെ അന്വേഷിച്ചു. ഇയാളുടെ ഫോട്ടോ നേരത്തെ മെയിലില്‍ നിന്ന് കിട്ടിയിരുന്നു. കൊളാബ് ചെയ്ത സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ ഇയാള്‍ ഞങ്ങളെ തിരക്കി വന്നിരുന്നുവെന്നും പോകുന്നേ ഉണ്ടായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.
ഇയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ തയ്യാറായിരുന്നപ്പോഴാണ് ബിഗ് ബോസിലേക്ക് കോള്‍ വരുന്നത്. അതും പരാതിയും കൂടി ഒരുമിച്ച് കൊണ്ട് പോകാന്‍ പറ്റില്ലായിരുന്നു. ബിഗ് ബോസിന് ശേഷം ഒരു ഫാന്‍ മീറ്റപ്പ് സംഘടിപ്പിച്ചിരുന്നു. ഇയാള്‍ അവിടേക്കും വന്നു. ഞങ്ങള്‍ക്ക് വളരെ അടുത്ത് അറിയുന്ന ഒരാളുടെ അടുത്ത് പോയി ഞങ്ങളുടെ വിവരങ്ങളൊക്കെ ഇയാള്‍ ചോദിച്ചു. അവരുടെ സ്വകാര്യതയെ മാനിക്കാതെ അവിടെ തന്നെ നിന്ന് ഞങ്ങളുടെ അഡ്രസ് അടക്കമുളള കാര്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു.
ഇതൊക്കെ ആയപ്പോള്‍ കേസ് കൊടുക്കാം എന്ന് തന്നെ തീരുമാനിച്ചു. ഈയടുത്ത് സര്‍ക്കാരിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇക്കാര്യം മന്ത്രിയോട് പറഞ്ഞു. അവര്‍ പറഞ്ഞത് പരാതിയുമായി മുന്നോട്ട് പോകണം എന്നാണ്. അങ്ങനെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
ഇപ്പോള്‍ ഒരു പ്രമോഷന്റെ ഭാഗമായി ഒരു റിസോര്‍ട്ടില്‍ വന്നിരിക്കുകയാണ്. ഇവിടേക്കും അയാള്‍ തേടി വന്നു. വിവരം നേരെ പോലീസിനെ അറിയിച്ചു. പോലീസ് നല്ല രീതിയില്‍ ഇത് കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളെ പിടികൂടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. പോലീസ് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്ന് നോക്കാം. ഇനി എല്ലാം നിയമത്തിന്റെ വഴിക്ക് പോകട്ടെ'', ആദില-നൂറ പറയുന്നു.












Click it and Unblock the Notifications