ബിജുക്കുട്ടനെ കാത്തിരിക്കുന്നത് സലീം കുമാറിൻ്റേയും സുരാജിൻ്റേയും അനുഭവം? മുന്നറിയിപ്പുമായി ശാന്തിവിള ദിനേശ്
വാഴ 2 സിനിമയിലെ ഏറെ ചർച്ച ചെയ്യപ്പെട്ട പടക്കം പൊട്ടിക്കുന്ന രംഗത്തെ കുറിച്ച് സംവിധായകൻ ശാമ്തിവിള ദിനേശ്. ബിജുക്കുട്ടനെ തേടിയെത്തിയ അപൂർവ്വം നല്ലകഥാപാത്രങ്ങളിൽ ഒന്നായിരുന്നു സിനിമയിലെ അച്ഛൻ വേഷമെന്നും പടക്കം പൊട്ടിക്കുന്ന ആ രംഗവും വളരെ മനോഹരമായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും ശാന്തിവിള പറഞ്ഞു. ബിജുക്കുട്ടൻ്റെ വേഷത്തെ സംവിധായകൻ അഭിനന്ദിച്ചെങ്കിലും ഒരു മുന്നറിയിപ്പും കൂടി അദ്ദേഹം നൽകുന്നു. തൻ്റെ യുട്യൂബ് ചാനലിൽ ശാന്തിവിള ദിനേശ് പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ
'മലയാളി കളിച്ചാലും കുളിച്ചാലും കുടിച്ചാലും കിടന്നാലും വീഡിയോ റീൽ എടുത്ത് ലോകത്തെ അറിയിക്കുന്ന കാലമാണിപ്പോൾ. എന്റെ ഫോണുകളിൽ ഇത്തരം വിഷ്വലുകൾ വന്ന് നിറയാറുണ്ട്. ഒന്നും എനിക്ക് മായക്കാൻ തോന്നാറില്ല. അങ്ങനെ വന്ന ഒരു വിഷ്വൽ ഒരുപാട് കാലം എന്നെ നോവിച്ചതായിരുന്നു. ഒരു ചെറുപ്പക്കാരൻ മതിലിൽ ഒരു പടക്ക് വച്ചിട്ട് പൊട്ടിക്കുകയാണ്, പടക്കം പൊട്ടുന്നത് കാണാനായി മക്കൾ നിരന്നു നിൽപ്പുണ്ട്. ഈ മനുഷ്യൻ പൊട്ടിച്ച ശേഷമുള്ള വിശേഷം ഏതാണ്ട് എല്ലാ മലയാളികളും കണ്ടിരിക്കും. എനിക്ക് ചിരി വന്നില്ല, വലിയ വിഷമം തോന്നി ആ കാഴ്ച കണ്ടപ്പോൾ .

സൂപ്പർ ഹിറ്റ് ആയി ഓടുന്ന വാഴ സെക്കൻഡിൽ ഈ വീഡിയോ റീക്രിയേറ്റ് ചെയ്തിട്ടുണ്ട് ബിജുകുട്ടൻ അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രം. നന്നായിട്ട് മനസ്സിൽ തട്ടുന്ന രീതിയിൽ ചെയ്തിട്ടുണ്ട് .രസം അതല്ല ഈ രംഗം സിനിമയുടെ വലിയ ഹൈലൈറ്റ് ആയി മാറി എന്നുള്ളതാണ് .പിന്നാലെ നടന്നത് സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളായിരുന്നു. ഈ പടക്കം പൊട്ടിച്ച് നെഞ്ചടിച്ചു വീണ കഥാപാത്രത്തെ ഒന്ന് നേരിൽ കണ്ടിട്ട് എഴുതണം എന്നായിരുന്നത്രേ തിരക്കഥാകാരൻ വിപിൻദാസിനും സംവിധായകൻ സവിനും ആഗ്രഹിച്ചത്. പക്ഷേ ആർക്കും കണ്ടെത്താനായില്ല. പടം റിലീസ് ആയപ്പോൾ അതിലെ പാട്ട് യൂട്യൂബിൽ കണ്ട ആ മനുഷ്യൻ ആ നെഞ്ചിടിച്ചു വീണ മനുഷ്യൻ ഞെട്ടി. അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് മറന്നിരുന്ന ആ കാഴ്ച ആളുകൾ വീണ്ടും ഓർക്കുമല്ലോ ഭഗവാനെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ആ ഓർമ്മപ്പെടുത്തൽ കൂടുതൽ ആളുകൾ കാണാൻ ഇടയാകുമെന്ന് ശരിക്കും കക്ഷി പേടിച്ചു.
ഈ വീണ കക്ഷിയുടെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ വിഷു നാളിൽ അവനെ സന്തോഷിപ്പിക്കാൻ പടക്കം വാങ്ങി പൊട്ടിച്ചതാണ്. അത് ഇദ്ദേഹത്തിന്റെ അനുജൻ സ്വന്തം ഫോണിൽ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തു. ചേട്ടൻ വീഴുമെന്ന് വിചാരിച്ചിട്ടല്ല അനിയനും ഷൂട്ട് ചെയ്തത്. അക്കാലത്ത് അത് വലിയ വൈറൽ ആയി മാറി. പടക്കം പൊട്ടുന്നതിനൊപ്പം അച്ഛൻ നെഞ്ചടിച്ച് നിലത്തു വീഴുന്ന കാഴ്ച കുട്ടിയായ മകന് സഹിച്ചില്ല. അച്ഛൻ എന്തോ അപകടം സംഭവിച്ചു എന്നവൻ ഉറപ്പിച്ചു. നിലത്തുവീണ അച്ഛനെ അവൻ കെട്ടിപ്പിടിച്ചു അച്ഛനെ പിടിച്ച് എണിയിപ്പിക്കാൻ നോക്കി അത്രയും സങ്കടത്തോടെ മകനെ അതിനു മുമ്പോ അതിനുശേഷമോ ഈ മനുഷ്യൻ കണ്ടിട്ടില്ല. അനിയൻ പോലും കരുതിയിരിക്കില്ല ചേട്ടന്റെ വീഴ്ച ഇത്രയും വൈറൽ ആകുമെന്ന്.
പോസ്റ്റിന് ശേഷം ഒരു ഫങ്ഷൻ പോകാനോ ആളുകളെ അഭിമുകരിക്കാനോ പറ്റാത്ത സ്ഥിതിയായി ഈ വീണ മനുഷ്യൻ .പടക്കം ഇത്ര പേടിയാണോ. ആഘോഷിക്കാനായി അടിച്ചിട്ടുണ്ടായിരുന്നോ ഇങ്ങനെ 100 ചോദ്യങ്ങൾ കാണുന്നവരൊക്കെ ചോദിക്കാൻ തുടങ്ങി. ശരിക്കും പറഞ്ഞാൽ ആ മനുഷ്യൻ പെട്ടു .മരിച്ചു കളഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു എന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത് . പിന്നീടുള്ള വിഷുക്കാലവും തന്റെ റെ പടക്കം പൊട്ടിക്കൽ വീഡിയോ മലയാളി ആഘോഷിച്ചു .വാഴ രണ്ട് കണ്ടിറങ്ങിയ മകൻ അവന്റെ ജോലി സ്ഥലത്ത് നിന്നും അച്ഛനെ വിളിച്ചു. അച്ഛനും അമ്മയും വാഴ രണ്ട് സിനിമ പോയി കാണണം എന്നവൻ ചട്ടം കെട്ടി. സിനിമ കണ്ടപ്പോൾ അന്ന് നടന്നത് അതേപടി ചിത്രീകരിച്ചിരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവുമായി എന്നാണ് അദ്ദേഹം പറയുന്നത്.
പിന്നെ സംഭവിച്ചതാണ് രസം .തൻറെ അനുഭവം അഭിനയിച്ച ബിജുക്കുട്ടനെ തേടി ഈ നെഞ്ചടിച്ചു വീണ മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എല്ലാം കൂടി ബിജിക്കുട്ടന്റെ വീട്ടിൽ ചെന്നു. തന്റെ ജീവിതം പകർത്തി വെച്ചതുപോലെ സിനിമയിൽ ഉണ്ട് അതെങ്ങനെയാണ് എന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. അതുതന്നെയാണ് വാഴ രണ്ടിന്റെ വലിയ വിജയവും. ഇതെന്റെ ജീവിതമല്ലേ എന്ന് സിനിമ കാണുന്നവർ ചിന്തിക്കുന്നു. അങ്ങനെ ചിന്തിക്കുന്നത് എഴുത്തിന്റെയും സംവിധായകന്റെയും എഴുത്തുകാരന്റെയും സംവിധായകന്റെയും വിജയമാണ്.
ബിജുക്കുട്ടന് അപൂർവ്വമായി ലഭിക്കുന്ന നല്ലൊരു വേഷമാണ് അത് നന്നായി തന്നെ ചെയ്തു. ബിജുക്കുട്ടൻ മകനായി തിരഞ്ഞെടുത്ത യുവനടനും നല്ല ചേർച്ച ബിജുവുമായിട്ടുണ്ട്. ചിരിപ്പിക്കുന്നവർ ഒന്നൊന്നായി സീരിയസ് വേഷങ്ങളിലേക്ക് കളം മാറുകയാണ് .ആദ്യം സുരാജ് വെഞ്ഞാറമൂട് പോയി ,പിന്നെ സലിംകുമാർ പോയി ,പിന്നാലെ ഇന്ദ്രൻസ് പോയി, ഇപ്പോൾ ഇതാ ബിജുക്കുട്ടനും കളം മാറ്റി വിജയിച്ചിരിക്കുന്നു. ഇനി ഇത്തരം തന്തമാരുടെ ക്യൂ ആകും ബിജുകുട്ടന്റെ വീടിനു മുന്നിൽ. അപ്പോ പിന്നെ ആര് ചിരിപ്പിക്കും ബിജിക്കുട്ടാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സീരിയസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിലേക്ക് കയറിയാൽ പിന്നെ കോമഡികൾ ഏൽക്കുകയില്ല. സലീമും സൂരജും ആ അനുഭവം തന്നു. ഇതുകൂടി ബിജുക്കുട്ടൻ ഓർക്കട്ടെ'












Click it and Unblock the Notifications