ടീമേ... നമ്മുടെ കല്യാണം കഴിഞ്ഞു; നടന് ബിനീഷ് ബാസ്റ്റിനും താരയും വിവാഹിതരായി
സ്റ്റാര്‍ മാജിക് താരവും നടനുമായ ബിനീഷ് ബാസ്റ്റിന് വിവാഹിതനായി. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അടൂര്‍ സ്വദേശിനിയായ താരയെ ബിനീഷ് സ്വന്തമാക്കിയത്. കൊച്ചിയിലെ മുണ്ടംവേലി സെന്റ് ലൂയിസ് കത്തോലിക്ക പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വീട്ടില്‍ വച്ച് ബിനീഷിന്റെ അമ്മയാണ് പ്രാര്‍ത്ഥിച്ച് കൈപിടിച്ച് ഇറക്കിയത്. ബിനീഷിന്റെ വിവാഹത്തില്‍ അമ്മയാണ് ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതികരിച്ചത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ കല്യാണം എന്ന് ബിനീഷ് നേരത്തെ പറഞ്ഞിട്ടുണ്ട്.
കല്യാണം കൂടാന്‍ സ്റ്റാര്‍ മാജിക് താരങ്ങളില്‍ പലരും പള്ളിയില്‍ എത്തിയിരുന്നു. ബിഗ് ബോസ് വിന്നറായ അനുമോള്‍, ലക്ഷ്മി നക്ഷത്ര, സ്റ്റാര്‍ മാജിക്കിന്റെ ഡയറക്ടറായിരുന്ന അനൂപ് ജോണ്‍ എന്നിവരൊക്കെ കല്യാണത്തിന് എത്തിയിരുന്നു. ബിനീഷിനെ സ്നേഹിക്കുന്ന നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.

അടുത്തിടെയാണ് ബിനീഷ് ബാസ്റ്റിന് താന്‍ പ്രണയത്തിലാണെന്നും വിവാഹിതനാകാന്‍ പോവുകയാണെന്നും വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പ്രതിശ്രുത വധുവുമൊത്ത് ഒരു ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു. ഈ ഫോട്ടോ ഷൂട്ടിലൂടെയാണ് താരയെ ഫോളോവേഴ്സിനു പരിചയപ്പെടുത്തിയത്.
കല്യാണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ എല്ലാം തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ബിനീഷ് ബാസ്റ്റിന് ഫോളോവേഴ്സുമായി പങ്കുവെച്ചിരുന്നു. വിവാഹത്തിനു മുന്നോടിയായി എന്‍ഗേജ്മെന്റും മധുരം വയ്പ്പ് ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടത്തിയിരുന്നു. ഈ ചടങ്ങുകളിലും നിരവധി താരങ്ങള്‍ പങ്കെടുത്തു. വിവാഹ നിശ്ചയം മുതല്‍ കല്യാണം ക്ഷണിക്കുന്നത് വരെയുള്ള വീഡിയോകള്‍ യൂട്യൂബിലൂടെ ബിനീഷ് പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ബിനീഷിനും താരയ്ക്കും നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ആശംസകള്‍ നേരുന്നത്. ബിനീഷിന്റെയും അമ്മയുടെയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്. വധുവിനുള്ള സ്വര്‍ണം വരനായ ബിനീഷ് എടുത്തു നല്കിയതും വലിയ വാര്‍ത്താ പ്രധാന്യം നല്‍കിയിരുന്നു. കൊച്ചി തോപ്പുംപടിയിലാണ് ബിനീഷ് താമസിക്കുന്നത്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications