പഴയ രേണുവല്ല ഇപ്പോള്‍; അന്ന് 500 രൂപയ്ക്ക് തെണ്ടിയിട്ടുണ്ട്; ഇന്ന് കാര്‍ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്
ബിഗ് ബോസില്‍ മങ്ങിയ പ്രകടനം കാഴ്ചവച്ച് പുറത്തിറങ്ങിയ രേണു സുധി അതിനുശേഷം വമ്പന്‍ മേക്കോവര്‍ നടത്തി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബിഗ് ബോസ് ഹൗസിനുള്ളില്‍ പ്രതീക്ഷിച്ചതു പോലെ പ്രകടനമൊന്നും കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പുറത്തിറങ്ങിയ ശേഷം സെലിബ്രിറ്റി എന്ന നിലയിലാണ് രേണു അറിയപ്പെടുന്നത്. നാട്ടില്‍ ആല്‍ബം ഫോട്ടോ ഷൂട്ടും റീല്‍സും ഷോര്‍ട്ട് ഫിലിമും ഒക്കെയായി കഴിഞ്ഞിരുന്ന രേണു ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതോടെ വലിയ തിരക്കുള്ള സെലിബ്രിറ്റി ആയി മാറി.
ദുബായിലും ബഹ്റൈനിലും ഉള്‍പ്പെടെ ഉദ്ഘാടനങ്ങള്‍ ലഭിച്ച രേണു നാട്ടിലും ഫോട്ടോ ഷൂട്ടും അഭിനയമൊക്കെയായി തിരക്കിലാണ്. നിരവധി അഭിമുഖങ്ങളും ഇതിനകം രേണു നല്‍കിക്കഴിഞ്ഞു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷമുള്ള ജീവിതത്തെക്കുറിച്ച് അവര്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജീവിക്കാനായി ഓടിനടന്ന്, കിട്ടുന്ന പ്രതിഫലം വാങ്ങി വീട്ടില്‍ പോയിരുന്നെങ്കില്‍ ഇപ്പോഴുള്ള അവസ്ഥ അങ്ങനെയല്ലെന്നു രേണു പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസിന് ശേഷം താനും സെലിബ്രിറ്റി ആണെന്നും ഉദ്ഘാടനങ്ങളിലും ഫോട്ടോ ഷൂട്ടിനും അഭിനയിക്കാനും ഒക്കെ പ്രതിഫലം കണക്കുപറഞ്ഞു വാങ്ങാറുണ്ടെന്നും രേണു വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.
ബിഗ്ബോസില്‍ നിന്നിറങ്ങിയശേഷം അഹങ്കാരി എന്ന വിമര്‍ശനം ഉയരുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. രേണുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ബിഗ് ബോസിന് ശേഷം ഞാന്‍ സംസാരത്തില്‍ ഒക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. അല്ലാതെ അഹങ്കരിച്ചിട്ടില്ല. എന്റെ ഹെല്‍ത്ത് പോലും ശ്രദ്ധിക്കാതെ പിള്ളേര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഓടി നടക്കുന്നത്.
അഭിനയിക്കാന്‍ മാന്യമായ തുകയാണ് ഞാനിപ്പോള്‍ ചോദിക്കുന്നത്. ബിഗ് ബോസിന് മുന്‍പുള്ള രേണു സുധി ഒരുപാട് ഉറക്കമിളച്ച് ഓടി നടന്നിട്ടുണ്ട്. അന്ന് വണ്ടിക്കൂലി കഴിഞ്ഞിട്ട് വീട്ടില്‍ കൊടുക്കാന്‍ ചെറിയ തുകയാണ് കിട്ടുന്നത്. 5000 ത്തിനും 4000 ത്തിനും ഒക്കെയാണ് ഞാന്‍ അഭിനയിക്കാന്‍ പോയിരുന്നത്. ഇപ്പോള്‍ അതിലും കൂടിയ തുകയാണ് ചോദിക്കുന്നത്. അത് ലക്ഷങ്ങളും കോടികളുമല്ല.
500 രൂപയ്ക്ക് വേണ്ടി മുന്‍പ് തെണ്ടിയിട്ടുണ്ട്. ഇന്ന് കോടികള്‍ ഒന്നുമില്ല. എങ്കില്‍ പോലും ലക്ഷങ്ങള്‍ കയ്യിലുണ്ടെന്ന് രേണു സുധി. മുന്‍പ് ഒരുപാട് പേര് സഹായിച്ചിട്ടുണ്ട്. ചോദിച്ചപ്പോള്‍ കാശ് തന്നിട്ടുണ്ട്. ഇപ്പോള്‍ അവരൊക്കെ തിരിച്ചു ചോദിക്കുന്നുണ്ടെന്നും പെട്ടെന്ന് ഒരുമിച്ച് തനിക്ക് തിരികെ കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും ആ കടങ്ങളൊക്കെ ചെറിയ രീതിയില്‍ തീര്‍ക്കുന്നുണ്ടെന്നും രേണു സുധി പറയുന്നു. വൈകാതെ ദുബായിലേക്ക് പോകും. നാലു ദിവസം അവിടെയായിരിക്കും.
വിവാദങ്ങളില്ലാതെ രേണുവില്ല. അത് ഒരുവശത്തു കൂടെ പോകും. എന്റെ മക്കളും വീട്ടുകാരും എനിക്ക് സപ്പോര്‍ട്ട് ആണ്.
താന്‍ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ പൈസ കൊണ്ട് വൈകാതെ കാര്‍ മേടിക്കുമെന്നും പറഞ്ഞു. മകന് റിതപ്പന് ഏറ്റവും ഇഷ്ടപ്പെട്ട സിഫ്റ്റ് കാര്‍ ആയിരിക്കും എടുക്കുന്നതെന്നും രേണു വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് നല്ല കമന്റുകളാണ് വരുന്നതെന്നും ഫേസ്ബുക്കില്‍ എന്നെ അറിയാത്ത കുറെ അമ്മാവന്മാരും അമ്മായിമാരും ഇരുന്ന് തെറി പറയുകയാണെന്നും രേണു ആരോപിച്ചു. ഞാന്‍ ആരുടെയെങ്കിലും വീട്ടില്‍ വന്നു ആരുടെയും അച്ഛനെയും അമ്മയോ ദ്രോഹിക്കുന്നില്ലെന്ന് രേണു കൂട്ടിച്ചേര്‍ത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications