ബോബി ചെമ്മണ്ണൂർ ജ്വല്ലറി വക രേണു സുധിക്ക് ഡയമണ്ട് നെക്ലേസ്? വില കേട്ടാൽ ഞെട്ടും, അന്തം വിട്ട് ഫാൻസ്
ബോബി ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്ന് ലക്ഷങ്ങൾ വിലയുളള ഡയമണ്ട് ആഭരണം ബിഗ് ബോസ് താരം രേണു സുധിക്ക് സമ്മാനമായി ലഭിച്ചോ? ഇതാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടുളള ചർച്ചാ വിഷയം. വയനാട്ടിലെ ജ്വല്ലറിയിൽ രേണു സുധി എത്തിയതിന്റെയും ഡയമണ്ട് നെക്ലേസ് കഴുത്തിൽ അണിയിച്ചതിന്റെയും വീഡിയോകൾ വൈറലാണ്.
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ വയനാട് മാനന്തവാടിയിലുളള ജ്വല്ലറിയിലാണ് രേണു സുധി എത്തിയത്. സഹഅഭിനേതാക്കളും രേണുവിനൊപ്പം ഉണ്ടായിരുന്നു.ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ജ്വല്ലറികളില്‍ ക്രിസ്തുമസ്-ന്യൂ ഇയര്‍ ഓഫര്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
മാനന്തവാടിയിലുളള ജ്വല്ലറിയിലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ഓഫറിന് തുടക്കം കുറിക്കാനാണ് രേണു സുധി എത്തിയത്. നാട മുറിച്ചും ദീപം കൊളുത്തിയുമാണ് പരിപാടിയുടെ ഉദ്ഘാടനം രേണു സുധി നിര്‍വ്വഹിച്ചത്. ഡിസംബര്‍ 1 മുതല്‍ 31 വരെയാണ് സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്കുളള ഓഫര്‍ നടക്കുന്നത്.

വയനാട്ടിലെ ആളുകളുടെ സ്‌നേഹം അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് രേണു സുധി പറഞ്ഞു. ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിക്കും ബോചെയ്ക്കും രേണു നന്ദി പറഞ്ഞു. താന്‍ ഇതിന് മുന്‍പ് വയനാട്ടിലേക്ക് വന്നത് സുധിച്ചേട്ടന്റെ കൂടെ ആയിരുന്നു, 4 വര്‍ഷം മുന്‍പ്. അതിന് ശേഷം ഇപ്പോഴാണ് വയനാട്ടിലേക്ക് വരുന്നതെന്നും രേണു സുധി പറഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം രേണു സുധിക്ക് ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് അണിയിച്ച ഡയമണ്ട് നെക്ലേസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അഞ്ച് ലക്ഷം രൂപ വില വരുന്ന ഡയമണ്ട് പതിപ്പിച്ച മാലയാണ് രേണുവിനെ അണിയിച്ചത്. ഇത് രേണുവിന് സമ്മാനമായി നല്‍കിയതാണോ അതോ ജ്വല്ലറിയുടെ പ്രമോഷന്റെ ഭാഗമായി അണിയിച്ചതാണോ എന്നത് വ്യക്തമല്ല.
എന്തായാലും രേണു സുധിയുടെ വളർച്ച സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുകയാണ്. പ്രത്യേകിച്ച് ബിഗ് ബോസിന് ശേഷം നിരവധി ഉദ്ഘാടന പരിപാടികളും വിദേശ യാത്രകളും ആൽബം ഷൂട്ടുകളും ഒക്കെയായി വളരെ തിരക്കിലാണ് രേണു സുധി. ഇതിനകം തന്നെ ദുബായിൽ അടക്കമുളള പരിപാടികളിൽ രേണു സുധി പങ്കെടുത്ത് കഴിഞ്ഞു. വിദേശത്ത് നിന്നും സമ്മാനമായി ഡയമണ്ട് ആഭരണങ്ങൾ അടക്കം രേണുവിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications