വിവേക് ഒബ്റോയ് സിനിമകളില്‍നിന്ന് അകലാന്‍ കാരണം വിഷാദം? 'ഒരിക്കല്‍ മരണത്തെ മുഖാമുഖം കണ്ടപ്പോള്‍'
സിനിമയിലെ വെള്ളിവെളിച്ചം കണ്ട് ഭ്രമിക്കുന്ന ഒരു കാലമുണ്ടായിരുന്നു മുന്‍പ്. അന്ന് ആ വെളിച്ചത്തില്‍ മയങ്ങി ഇയാംപാറ്റകളെ പോലെ ജീവിതം നശിപ്പിച്ചവരുടെ നിരവധി കഥകള്‍ നമുക്കു മുന്നിലുണ്ട്. പുറമേ കാണുന്ന ഗ്ലാമറിനും ആഡംബര ജീവിതത്തിനും അപ്പുറം താരങ്ങള്‍ തമ്മിലുള്ള മത്സരവും മാനസിക സമ്മര്‍ദവും പലപ്പോഴും സാധാരണ പ്രേക്ഷകന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഇതിനു പുറമേയാണ് താരങ്ങളുടെ കരിയറിനെ പോലും പ്രതിസന്ധിയിലാക്കുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ ബോളിവുഡില്‍ അതിവേഗം പ്രശസ്തിയിലേക്ക് ഉയര്‍ന്ന താരമാണ് വിവേക് ഒബ്റോയ്. ഉത്തരേന്ത്യന്‍ സൗന്ദര്യസങ്കല്പങ്ങള്ക്ക് അനുയോജ്യമായ സൗന്ദര്യവും മികച്ച ശരീര ഘടനയുമൊക്കെ നിരവധി ആരാധകരെ ആകര്‍ഷിച്ചു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു. ബോളിവുഡില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. എന്നാല്‍ കരിയറിന്റെ പീക്ക് ലെവലില്‍ നില്ക്കുമ്പോള് തന്നെ ബോളിവുഡ് സിനിമകളില്‍ നിന്ന് പതിയെ ഔട്ടാകുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഈ സമയത്ത് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് വിവേക് ഒബ്റോയിയെക്കുറിച്ച് പ്രചരിച്ചത്. താരം വിഷാദത്തിലാണെന്ന വാര്‍ത്തകള്‍ പ്രേക്ഷകരും വിശ്വസിച്ചു.

എന്നാല്‍ ഈ പ്രചാരണങ്ങള്‍ തള്ളിക്കളയുകയാണ് ഒരുകാലത്ത് വിവേക് ഒബ്റോയിയുമായി ഏറ്റവും അടുത്തുനിന്നിരുന്ന സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകന് വിനോദ് ചന്ന. വിവേക് സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിന്റെ കൃത്യമായ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം തുറന്നു പറഞ്ഞത്.
ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഒരു കാലഘട്ടത്തിലൂടെ അദ്ദേഹം കടന്നുപോയി. അതിനു കാരണം വിഷാദമല്ല, ഒരു വാഹനാപകടമായിരുന്നു. ആ അപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഇതാണ് അന്ന് ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടുപോകാനുള്ള ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്ന്.
2002-ല്‍ 'റോഡ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനില്‍ വെച്ചാണ് ആ അപകടം നടന്നത്. മരണത്തെ മുഖാമുഖം കണ്ട അപകടമായിരുന്നു അത്. ഡ്രൈവര്‍ അമിതവേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായത്. ആ ആഘാതം കാരണം ഇപ്പോഴും കാറിന്റെ മുന്‍ സീറ്റിലിരിക്കാന്‍ വിവേകിന് ഭയമാണ്. ഈ അപകടത്തില്‍ സംഭവിച്ച പരിക്കുകള്‍ മൂലം അദ്ദേഹത്തിന് സിനിമകളില്‍ അഭിനയിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ വിവേക് ഒബ്റോയ് സിനിമകളില്‍ നിന്ന് അകന്നത് വിഷാദരോഗം കൊണ്ടാണെന്നാണ് പലരും കരുതിയിരുന്നത്.
തന്റെ കരിയറില്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടും ബോളിവുഡിലെ ചില ലോബികള്‍ തന്നെ ഒറ്റപ്പെടുത്തിയതായി വിവേക് ആരോപിച്ചിട്ടുണ്ട്. ഹിറ്റ് സിനിമകളില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ നിരാശനാകാതെ പുതിയ പാത കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് മലയാള സിനിമകളില്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
മികച്ച നടന് എന്നതിലുപരി വിവേക് ഒബ്റോയ് ഒരു മികച്ച സംരംഭകന് കൂടിയാണെന്ന് വിനോദ് ചന്ന സാക്ഷ്യപ്പെടുത്തുന്നു. മാനേജ്മെന്റ് ബിരുദധാരികള്‍ പോലും ബിസിനസ് കാര്യങ്ങളില്‍ വിവേകിന്റെ ഉപദേശം തേടാറുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications