ലാലേട്ടന് ഇപ്പോഴും ആ സ്നേഹമുണ്ട്; ഞാന്‍ വ്യത്യസ്തനായ ബിസിനസ് മാന്‍; സിജെ റോയ് മുന്‍പ് പറഞ്ഞത്
മലയാളി വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സിജെ റോയിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത ബിസിനസ് ലോകത്തെ എന്ന പോലെ സിനിമാ ലോകത്തെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. മരണം ആത്മഹത്യയാണെന്നുള്ളത് ഞെട്ടലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഇഡി റെയിഡിനിടെ കോര്‍പ്പറേറ്റ് ഓഫീസില്‍ വച്ചാണ് ഇദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മരണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.
ബിസിനസ് ലോകം മാത്രമല്ല ചലച്ചിത്ര മേഖലയും സിജെ റോയിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖല കൂടാതെ സിനിമാ നിര്‍മാണ മേഖലയിലും കായിക മേഖലയിലും ഒക്കെ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. സിനിമകള്‍ നിര്‍മ്മിക്കുകയും ചില സിനിമകളില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ അടക്കം നിരവധി ചലച്ചിത്ര പ്രമുഖരുമായും ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. മികച്ച സംരംഭകനുള്ള നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ബിഗ് ബോസിലും റിയാലിറ്റി ഷോകളിലും വിജയികളാകുന്നവര്‍ക്ക് വമ്പന്‍ സമ്മാനങ്ങള്‍ കൊടുത്ത് ഞെട്ടിക്കുന്നതും ഇദ്ദേഹത്തിന്റെ പതിവായിരുന്നു. ബിഗ് ബോസ് കന്നഡ സീസണ് 11 സ്പോണ്സര് ചെയ്തത് കോണ്‍ഫിഡന്റ് ഗ്രൂപ്പായിരുന്നു.
സിജെ റോയിയുടെ അപ്രതീക്ഷിത വേര്‍പാട് ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് ഉറ്റ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍. ആന്റണി പെരുമ്പാവൂരും സിജെ റോയിയും ചേര്‍ന്ന് മോഹന്‍ലാലിന് വേണ്ടി ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കാസനോവ, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ റോയിയുടെ ഉടമസ്ഥതയിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് കൂടി ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
വളരെ വര്‍ഷങ്ങളായി അറിയാവുന്ന ആളാണ് റോയ് സാര്‍ എന്ന് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. ജീവിതത്തില്‍ ഒരു സംരക്ഷണം ആവശ്യമുള്ളപ്പോള്‍ എല്ലാം അദ്ദേഹം ഒപ്പം ഉണ്ടായിരുന്നു. മോഹന്‍ലാലുമായും റോയ് സാറിന് നല്ല അടുപ്പമുണ്ട്. മനസു കൊണ്ട് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഏറ്റവും വേണ്ടപ്പെട്ട ഒരു സൗഹൃദമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. അടുത്തിടെ കൊച്ചിയില്‍ വന്നപ്പോള്‍ കണ്ടിരുന്നു. ജീവിതത്തെ വളരെ രസകരമായും പോസിറ്റീവായും കണ്ടിട്ടുള്ള വ്യക്തിയാണ് റോയ് സര്.
കാസനോവ, അനോമി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലേഡീസ് ആന്‍ഡ് ജെന്റില്മാന്, ഐഡന്റിറ്റി, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 2012 പുറത്തിറങ്ങിയ ചിത്രമാണ് കാസനോവ. അന്ന് മലയാളത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമായിരുന്നു കാസനോവ. ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് സിജെ റോയ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ലാലേട്ടനുമായി സൗഹൃദം ആരംഭിക്കുന്നത് കാസനോവയിലാണ്. ലാലേട്ടന്റെ ആദ്യത്തെ ബിഗ് ബജറ്റ് സിനിമയായിരുന്നു അത്. ആ സ്നേഹം ഇപ്പോഴും ലാലേട്ടനുണ്ട്. ആന്റണി പെരുമ്പാവൂര്‍ വളരെ ജന്റില്‍മാനാണ്, സത്യസന്ധനും. ഞങ്ങള്‍ പരസ്പരം സഹായിച്ചിട്ടുണ്ട് - സിജെ റോയ് പറഞ്ഞു.
താനൊരു വ്യത്യസ്തനായ ബിസിനസ് മാനാണ്. റിസ്ക് നോക്കി കളിക്കുന്ന ബിസിനസുകാരനാണ് താനെന്നും സിജെ റോയ് ജിഞ്ചര്‍ മീഡിയ ഇന്സൈറ്റ്സിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications