"ആദില-നൂറയെ കണ്ട് ഇൻഫ്ലുവൻസ്ഡായി കുട്ടികളുടെ ജീവിതം തകർന്നു!"വെളിപ്പെടുത്തലുമായി ചൈൽഡ് സ്പെഷ്യലിസ്റ്റ്!
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഏറെ സുപരിചിതരാണ് ആദില-നൂറ ലെസ്ബിയൻ കപ്പിൾസ്. ബിഗ് ബോസ് മലയാളം സീസൺ 7-ൽ അവസാന ആഴ്ച്ച വരെ ഇരുവരും എത്തിയിരുന്നു. സീസൺ 7-ൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ആദില നൂറ - വേദ് ലക്ഷ്മി തർക്കം. ആദില നൂറയെ തന്റെ വീട്ടിൽ കയറ്റില്ലെന്നും അത് തന്റെ മകനെ മോശമായി ബാധിക്കുമെന്നും വേദ് ലക്ഷ്മി പറഞ്ഞതിനെ സോഷ്യൽ മീഡിയ വലിയ രീതിയിൽ വിമർശിച്ചിരുന്നു. എന്നാൽ ലക്ഷ്മി ഉന്നയിച്ച ആ ആശങ്ക വെറുംവാക്കല്ലെന്നും അതിൽ വസ്തുതകളുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചൈൽഡ് സ്പെഷ്യലിസ്റ്റ് ശ്രുതി സുധീഷ്. ആദില നൂറ എന്ന വ്യക്തികൾ കുട്ടികളെ എത്തരത്തിലാണ് ഇൻഫ്ലുവൻസ് ചെയ്യുന്നത് എന്നതിന് താൻ കണ്ട രണ്ട് ഉദാഹരണങ്ങൾ ശ്രുതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ക്ലിനിക്കിലെത്തിയ ആ രണ്ട് പെൺകുട്ടികൾ
ബിഗ് ബോസിലെ ആദ്യ ലെസ്ബിയൻ കപ്പിൾസായ ആദിലയുടെയും നൂറയുടെയും സോഷ്യൽ മീഡിയ ലൈഫും ഫാന്റസിയും കണ്ട് ഇൻഫ്ലുവൻസ്ഡ് ആയ രണ്ട് സ്കൂൾ കുട്ടികൾ തന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയെന്ന് ശ്രുതി പറയുന്നു. "യഥാർത്ഥത്തിൽ അവർക്ക് അത്തരമൊരു സെക്ഷ്വാലിറ്റി ഇല്ലായിരുന്നു. എന്നാൽ ആദിലയെയും നൂറയെയും കണ്ട് തങ്ങൾക്കും അങ്ങനെ ആകണമെന്ന് അവർ വാശിപിടിച്ചു. ഇതിൽ ഒരു കുട്ടി കടുത്ത ട്രോമയിലേക്ക് പോയി. ആ റിലേഷൻഷിപ്പിൽ നിന്ന് ബ്രേക്ക് ചെയ്ത് വരാൻ ആ കുട്ടിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു," ശ്രുതി വ്യക്തമാക്കി.

ഈ ഇൻഫ്ലുവൻസ് കുട്ടികളുടെ ജീവിതത്തെ എത്രത്തോളം ബാധിച്ചു എന്നതിന് ശ്രുതി നൽകുന്ന ഉദാഹരണം ഭയാനകമാണ്. ഒരു പെൺകുട്ടിക്കൊപ്പം മറ്റേ കുട്ടി ഇല്ലെങ്കിൽ മരിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഒരു കുട്ടിക്ക് പത്താം ക്ലാസ് ബോർഡ് എക്സാം പോലും എഴുതാൻ സാധിച്ചില്ല. മാതാപിതാക്കൾ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നുവെന്നും ശ്രുതി പറയുന്നു. പുറംലോകം കാണുന്ന ഫാന്റസി ജീവിതമല്ല കുട്ടികളിലെ യാഥാർത്ഥ്യമെന്നും ശ്രുതി ഓർമ്മിപ്പിക്കുന്നു.
വേദ് ലക്ഷ്മി പറഞ്ഞത് കറക്റ്റ്!
"ലക്ഷ്മി തന്റെ മകനെക്കുറിച്ച് അന്ന് പറഞ്ഞത് ഒരു പോയിന്റിൽ നിന്ന് നോക്കുമ്പോൾ തികച്ചും ശരിയാണ്. കുട്ടികൾ വലിയ രീതിയിൽ ഇൻഫ്ലുവൻസ്ഡ് ആകുന്നുണ്ട്. പക്ഷേ പബ്ലിക്കായി വന്ന് ആരും ഇത് പറയുന്നില്ലെന്ന് മാത്രം," ശ്രുതി സുധീഷ് പറഞ്ഞു. ടേണിംഗ് പോയിന്റ് പോഡ്കാസ്റ്റിനോടായിരുന്നു ശ്രുതിയുടെ ഈ പ്രതികരണം. ഈ വീഡിയോ വേദ് ലക്ഷ്മി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ബിഗ് ബോസ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ സമൂഹത്തിൽ നൽകുന്ന സന്ദേശം എത്തരത്തിലുള്ളതാണെന്ന ചർച്ച ശ്രുതിയുടെ ഈ വെളിപ്പെടുത്തലോടെ വീണ്ടും സജീവമായിരിക്കുകയാണ്. ആദില നൂറയുടെ ആരാധകർ ഈ വെളിപ്പെടുത്തലിനെ എതിർക്കുന്നുണ്ടെങ്കിലും, കുട്ടികളുടെ മാനസികാരോഗ്യം ചർച്ചയാകേണ്ടതുണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം.












Click it and Unblock the Notifications