'അയാൾ ദിലീപിനെക്കാൾ നൂറിരട്ടി ശക്തൻ..മോശം സ്പർശം, കെട്ടിപിടിക്കാൻ ശ്രമിച്ചു..ചിൻമയി പറഞ്ഞത്'
ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരായ ഗായിക ചിൻമയി ശ്രീപദയുടെ പോരാട്ടത്തെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. വൈരമുത്തുവിനെ പോലൊരാൾക്കെതിരെ സാധാരണയിൽ സാധാരണക്കാരിയായ ചിൻമയി നയിക്കുന്ന പോരാട്ടം അവരുടെ മനോധൈര്യത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയുന്നു. സംവിധായകൻ്റെ വാക്കുകളിലേക്ക്
'മലയാള ചലച്ചിത്ര മേഖലയിൽ ഹേമ കമ്മിറ്റിയും മീറ്റു ആരോപണവും ഒക്കെ വന്നപ്പോൾ തങ്ങളുടെ ദൂരാനുഭവം തുറന്നു പറഞ്ഞുകൊണ്ട് ഒരുപാട് പേർ രംഗത്ത് വന്നിരുന്നു. ആ തുറന്നു പറച്ചിലുകൾ കൊണ്ട് അവർക്ക് നീതി കിട്ടിയില്ല എന്ന് മാത്രമല്ല അവരിൽ പലർക്കും ലഭിച്ചുകൊണ്ടിരുന്ന തൊഴിൽ പോലും നഷ്ടപ്പെടുകയുണ്ടായി. ഈ തുറന്നുപറച്ചിലുകൾക്ക് നിദാനമായ ഒരു കാരണമുണ്ട്. അത് നടിയെ ആക്രമിക്കപ്പെട്ട കേസ് തന്നെയാണ്. അന്ന് ആ പെൺകുട്ടിക്ക് പിന്തുണയുമായി നിന്ന കഴിവുറ്റ പല നടിമാരെയും മലയാള സിനിമയിൽ നിന്നും തുടച്ചു മാറ്റപ്പെട്ടു എന്ന് തന്നെ പറയാം. ആ സംഭവത്തെക്കുറിച്ച് രമ്യ നമ്പീശൻ ഈയിടെ തുറന്നു പറയുകയുണ്ടായി. ഞാൻ ചെയ്ത നല്ലൊരു കാര്യത്തെ തെറ്റായി ചിലർക്ക് തോന്നി എന്നത് കാരണമാണ് എന്നെ മലയാള സിനിമയിൽ നിന്നും തുടച്ചുനീക്കാൻ കാരണമായത്. അതെന്താണെന്ന് വെച്ചാൽ ഞാൻ ആക്രമിക്കപ്പെട്ട നടിയോടൊപ്പം ഉറച്ചുനിന്നു എന്നതാണ്. ഇനി എന്തൊക്കെ നഷ്ടപ്പെടേണ്ടി വന്നാലും ഞാൻ അവളോടൊപ്പം എന്നും ഉണ്ടാകുമെന്ന് അവർ തറപ്പിച്ചു പറഞ്ഞു.

ഇതുപോലെ നല്ലൊരു നടിയായ പാർവ്വതി തിരുവോത്ത് ഉൾപ്പെടെ പല നടിമാരും ഇന്നും അവരുടെ നിലപാടിന്റെ പേരിൽ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും അവരൊക്കെ നട്ടെല്ല് വളയ്ക്കാതെ അന്തസ്സായി അവളോടൊപ്പം നിലകൊള്ളുകയാണ്. ഇതുപോലെതന്നെ തമിഴ്നാട്ടിലെ ഒരു പ്രശസ്ത ഗായിക നട്ടെല്ല് വളക്കാതെ അവിടുത്തെ സിനിമയിലെ കോമ്പന്മാർക്കെതിരെ ഒറ്റയ്ക്ക് നിന്ന് പൊരുതുകയാണ്. അവിടെ അവർക്ക് തുണയായി ഡബ്ല്യുസിസി പോലുള്ള സംഘടന ഉണ്ടായില്ല, ഒപ്പം നിൽക്കുവാനായി ആരും എത്തിയതുമില്ല. കാരണം അവർ ആക്ഷേപം ഉയർത്തിയ എതിരാളി മലയാളത്തിലെ കുറ്റാരോപിതനെക്കാൾ നൂറിരട്ടി ശക്തനാണ്. അത്തരം ഒരു ആളിനെതിരെ ശബ്ദമുയർത്തിയ ആളാണ് ഗായികയും ഡബ്ബിങ്ങ് ആർട്ടിസ്റ്റും ഒക്കെയായ ചിന്മയി ശ്രീപദ.
7500 ലധികം സിനിമഗാനങ്ങളും കവിതകളും എഴുതിയ വ്യക്തിയും ഏഴ് ദേശീയ അവാർഡ്, ആറ് സംസ്ഥാന പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, പത്മശ്രീ ,പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ കരസ്ഥമാക്കിയ സാക്ഷാൽ വൈരമുത്തു. അദ്ദേഹം ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ് .അങ്ങനെ ഒരാളെ എതിർക്കുക എന്ന് പറഞ്ഞാൽ അതിന് ചില്ലറ ഗട്സ് ഒന്നും പോരാ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ഗാന രചയിതാവിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ആളാണ് അദ്ദേഹം. മൺമറഞ്ഞുപോയ നമ്മുടെ സുകുമാർ അഴീക്കോട് മാഷെ അനുസ്മരിക്കും വിധം സമ്പന്നമായ തമിഴ് ഭാഷാശൈലികൊണ്ട് പ്രസംഗവേദികളിൽ അഭിനന്ദനങ്ങളും കയ്യടികളും ഏറ്റുവാങ്ങി ജനഹൃദയങ്ങളെ കീഴടക്കിയ ആൾ കൂടിയാണ് അദ്ദേഹം.
ഇത്തരത്തിലൊക്കെയുള്ള ഒരു വ്യക്തിത്വത്തെയാണ് സാധാരണയിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടി ഒറ്റക്ക് നിന്ന് എതിർക്കുന്നതെന്ന ഓർക്കുക. വൈരമുത്തുവിന്റെ പ്രശസ്തിയും ശക്തിയും സ്വാധീനവും കൊണ്ടാണ് സിനിമാ രംഗത്തു നിന്നും ചിന്മയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിൽ നിന്നും ആരും പരസ്യമായി രംഗത്തെത്താതിരുന്നത്. മീടു തുറന്നുപറച്ചലിലൂടെ വൈരമത്തുവിനെതിരെ അവർ പറഞ്ഞത് 2006ൽ ഒരു സംഗീത ആൽബത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് സ്വിറ്സർലൻഡിൽ ചെന്നപ്പോൾ ഉണ്ടായ ഒരു അനുഭവമാണ്. പരിപാടി കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോൾ ചിന്മയിയോടും അവരുടെ കൂടെ വന്ന അമ്മയോടും ഒരു ദിവസം കൂടി അവിടെ നിൽക്കണമെന്ന് അതിന്റെ സംഘാടകർ ആവശ്യപ്പെട്ടു. അടുത്തുള്ള ഹോട്ടലിൽ വൈരമുത്ത് താമസമുണ്ട് അവിടെ ചെന്ന് അദ്ദേഹത്തെ കാണണമെന്നും അദ്ദേഹത്തോട് സഹകരിക്കണമെന്നും സംഘാടകരിൽ ഒരാൾ നിർബന്ധിച്ചു. ഈ ആവശ്യം ചിന്മയി നിഷ്കരണം തള്ളിക്കളഞ്ഞു. തന്നെയുമല്ല തനിക്ക് ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങണമെന്നും അവർ പറഞ്ഞു.
വൈരമുത്തുവിന്റെ ഇങ്കിതത്തിന് വഴങ്ങിയില്ലെങ്കിൽ കരിയർ അവസാനിപ്പിക്കേണ്ട വരുമെന്നും അയാൾ ഭീഷണി മുഴക്കി. അതൊന്നും അവരുടെ അടുത്ത് വിലപ്പോയില്ല അവർ നാട്ടിലേക്ക് മടങ്ങി. പിന്നീട് അവർക്ക് വൈരമുത്തുവിന്റെ ഭാഗത്തുനിന്നും നേരിട്ട് ഒരു അനുഭവമുണ്ടായി. ഒരു ഔദ്യോഗിക രേഖ കൈമാറുവാനായി ചെന്നൈയിലെ വൈരമുത്തുവിന്റെ വീട്ടിൽ എത്തിയപ്പോൾ വളരെ സ്നേഹപൂർവ്വം അവരെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി അവരെ മോശമായ രീതിയിൽ സ്പർശിക്കുകയും കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു .ചിന്മയയുടെ ഈ തുറന്നുപറച്ചൽ തമിഴ്നാട് മക്കൾ വലിയ ഞെട്ടലോടെയാണ് ശ്രവിച്ചത്. അവർ ആരാധനയോടെ നോക്കിക്കൊണ്ടിരുന്ന ആദരണീയനായ ആ വലിയ മനുഷ്യന്റെ വിഗ്രഹം വീണുടഞ്ഞു .
ചിന്മയി വൈരമുത്തുവിനെ കുറിച്ച് പറയുന്നത് അദ്ദേഹം തന്റെ പണവും അധികാരവും സ്വാധീനവും ഉപയോഗിച്ച് സ്ത്രീകളെ കീഴ്പ്പെടുത്തുന്ന ആളാണെന്നാണ്. ഈ വിഷയം തമിഴ്നാടിൽ എങ്ങും ആളിക്കത്തിയപ്പോൾ ചിന്മയി നാഷണൽ കമ്മീഷൻ ഫോർ വുമൺ ,തമിഴ്നാട് ഡിജിപി എന്നിവർക്ക് പരാതി നൽകി .എന്നാൽ ആ പരാതിയിന്മേൽ ഒരു തുടർ നടപടികളും ഉണ്ടായില്ല. അത് വാങ്ങിവച്ചെടുത്തു തന്നെ അതേപോലെ ഇരിപ്പുണ്ട്. ഈ ആരോപണങ്ങൾ എല്ലാം തന്നെ വൈരമുത്ത് പൊതുമധ്യത്തിൽ നിഷേധിച്ചു. അതോടെ ചിന്മയയുടെ ഉപജീവന മാർഗവും അടയ്ക്കപ്പെട്ടു .തമിഴിൽ മാത്രമല്ല തെലുങ്ക് കന്നട ഹിന്ദി മലയാളം ഉൾപ്പെടെ പത്തോളം ഭാഷകളിൽ പാടിക്കൊണ്ടിരുന്ന വളരെ വളരെ തിരക്ക് പിടിച്ച ഒരു ഗായികയായിരുന്നു അവർ .പാട്ടു പാടുന്നതിൽ നിന്നും അവിടുത്തെ സംഘടനകൾ അവർക്ക് വിലക്കേർപ്പെടുത്തി .പാട്ടുകൂടാതെ തമിഴിലെ മുന്നിര നായികന്മാർക്ക് ശബ്ദം നൽകിയിരുന്ന ഒരു ഡബ്ബിം ആർട്ടിസ്റ്റ് കൂടിയായിരുന്നു അവർ.
വൈരമുത്തുവിനെതിരെ ചിന്മയി നടത്തിയ ലൈംഗിക ആരോപണം മൂലം ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും അവരെ പുറത്താക്കി. അങ്ങനെ ആ വാതിലും അടച്ചു. ഒരു വർഷത്തിൽ 365 ദിവസവും റെസ്റ്റ് ഇല്ലാതെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് തൊഴിലഇല്ലാത്ത അവസ്ഥയിലേക്ക് എത്തപ്പെടുകയാണ് ഉണ്ടായത്. എന്നാൽ ഇത്തരം പ്രതികാര നടപടികൾ ഒന്നും തന്നെ അവരെ നിശബ്ദയാക്കാൻ ഉതകുന്നതായിരുന്നില്ല .അവർ കൂടുതൽ കരുത്താർജ്ജിച്ച് പൊതുസമൂഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രവണതകൾക്കെതിരെ ശക്തിയുക്തം പ്രതികരിക്കുകയും വാദിക്കുകയും ശബ്ദം ഉയർത്തുകയും ചെയ്തുകൊണ്ടേയിരുന്നു.
ചിന്മയക്ക് ഇപ്പോൾ കോടതി ഇടപെട്ടതിനു ശേഷം ഭാഗികമായ ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും സിനിമയിലെ നിഴൽ വിലക്ക് ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. എന്നാൽ തമിഴ ഒഴുകെ മിക്കവാറും മറ്റെല്ലാ ഭാഷകളിലും അവർ ഇപ്പോൾ സജീവമാണ്. നീണ്ട വിലക്കിനു ശേഷം അവർക്ക് തമിഴിൽ ഒരു തിരിച്ചുവരവ് ഉണ്ടായത് 2025ൽ പുറത്തിറങ്ങിയ മണിരത്നം- കമലഹാസൻ ചിത്രമായ തഗ് ലൈഫ് എന്ന ചിത്രത്തിൽ ഒരു ഗാനം പാടിയാണ്. ഇത്രയൊക്കെ പ്രതിസന്ധികൾ നേരിട്ടിട്ടും ചിന്മയയുടെ പോരാട്ട വീര്യത്തിന് അല്പം പോലും മങ്ങലേറ്റിട്ടില്ല അവർ അവരുടെ നിലപാടുകളിൽ തന്നെ ഉറച്ചു നിൽക്കുകയാണ്', ആലപ്പി അഷ്റഫ് പറഞ്ഞു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications