Get Updates
Get notified of breaking news, exclusive insights, and must-see stories!

അനീഷിന് വൻ സർപ്രൈസ്, ഇനി ലക്ഷപ്രഭു, ക്യാഷ് പ്രൈസ് സമ്മാനം പ്രഖ്യാപിച്ച് കോൺഫിഡന്റ് ഗ്രൂപ്പ്

കോമണര്‍ ആയി എത്തി ഫസ്റ്റ് റണ്ണറപ്പ് ആവുകയെന്ന നേട്ടം ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി സ്വന്തമാക്കിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ അനീഷ് ടിഎ. ബിഗ് ബോസ് മലയാളം സീസണ്‍ 7 കപ്പ് അനുമോള്‍ തൂക്കിയെങ്കിലും വിജയിയോളം തന്നെ ജനപ്രീതി നേടാന്‍ അനീഷിന് സാധിച്ചിരുന്നു.

ഒന്നാമത് എത്തിയ അനുമോള്‍ക്ക് പ്രതിഫലവും സമ്മാനങ്ങളുമെല്ലാം അടക്കം ഒരു കോടിയിലേറെ ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ അനീഷിന് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ ഫാന്‍സിനെ നിരാശപ്പെടുത്തിയിരുന്നു. എന്നാലിപ്പോഴിതാ അനീഷിനും ഫാന്‍സിനും വന്‍ സര്‍പ്രൈസ് ആയൊരു സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഫിനാലെയില്‍ എത്തിയ ആദ്യത്തെ കോമണര്‍ മത്സരാര്‍ത്ഥിയായ അനീഷിന് 10 ലക്ഷം രൂപ സമ്മാനമായി നല്‍കും എന്നാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെയര്‍മാനായ സിജെ റോയ് തന്നെ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

roy

'' ബിഗ് ബോസിലെ അനീഷ് നമ്മളെ പോലെ ഒരു സാധാരണക്കാരനാണ്. അദ്ദേഹത്തിന് 10 ലക്ഷം രൂപ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുകയാണ്. അത് ക്യാഷ് പ്രൈസ് ആയിട്ടാണ് നല്‍കുക. അതാണ് സര്‍പ്രൈസ് പൊട്ടിക്കാനുളളത്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇത് നല്ലൊരു തുകയാണ്. കുറേ ആവശ്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാകുമല്ലോ. അത് അനുസരിച്ചാണ് പത്ത് ലക്ഷം കൊടുക്കാമെന്ന് തീരുമാനിച്ചത്'', സിജെ റോയ് പറഞ്ഞു.

അനീഷിനെ ഫോണിൽ വിളിച്ച് സിജെ റോയ് തന്നെ ഇക്കാര്യം അറിയിച്ചു. സമ്മാനം നൽകുന്നത് ഏഷ്യാനെറ്റോ മറ്റാരെങ്കിലുമോ പറഞ്ഞിട്ട് അല്ലെന്നും തനിക്ക് മനസ്സിൽ തോന്നിയിട്ട് ആണെന്നും സിജെ റോയ് പറഞ്ഞു. തൊഴുകൈകളോടെയാണ് താൻ ഇതിന് നന്ദി പറയുന്നതെന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദി ഉണ്ടെന്നും അനീഷ് മറുപടി പറഞ്ഞു. ഈ ഫോൺ സംഭാഷണം അനീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട് എത്തി സമ്മാനം കൈപ്പറ്റാനും അനീഷിനെ അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയി ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നു അനീഷ്. എന്നാല്‍ ഫിനാലെ വീക്കില്‍ പഴയ മത്സരാര്‍ത്ഥികളുടെ റീ എന്‍ട്രിയും അനുമോളെ വളഞ്ഞിട്ട് ആക്രമിച്ചതുമെല്ലാം മത്സരത്തിന്റെ ഗതി മാറ്റി. അനീഷിനെക്കാളും 15 ശതമാനം വോട്ട് അധികം നേടി ആയിരുന്നു അനുമോളുടെ വിജയം. അനുമോള്‍ക്ക് 57.3 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ അനീഷിന് ലഭിച്ചത് 42.7 ശതമാനം വോട്ട് ആയിരുന്നു.

എന്നാല്‍ അനുമോള്‍ ജയിച്ചത് പിആറിന്റെ ബലത്തില്‍ ആണെന്നും ജനങ്ങളുടെ മനസ്സിലെ വിജയി അനീഷ് ആണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടക്കുന്നത്. ഒന്നാമത് എത്തിയ അനുമോള്‍ക്ക് സമ്മാനത്തുകയായി 42 ലക്ഷം ആണ് ലഭിച്ചത്. ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആണ്. അത് കൂടാതെ മാരുതി സുസൂക്കി വിക്ടോറിയസ് കാറും അനുമോള്‍ക്ക് ലഭിച്ചു.

മാത്രമല്ല ദിവസം ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിന്റെ പ്രതിഫലമായും ലക്ഷങ്ങള്‍ അനുമോള്‍ക്ക് ലഭിച്ചിട്ടുണ്ട്. കോമണര്‍ ആയത് കൊണ്ട് തന്നെ അനീഷിന് വളരെ ചെറിയ തുകയാണ് പ്രതിഫല ഇനത്തില്‍ ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫിനാലെ വേദിയില്‍ വെച്ച് അനീഷിന്റെ വീട്ടിലേക്ക് വേണ്ട മുഴുവന്‍ ഗൃഹോപകരണങ്ങളും നല്‍കുമെന്ന് മൈജി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല 2 ലക്ഷം രൂപ വില വരുന്ന സാംസംഗ് ഗ്യാലക്‌സി ഫോള്‍ഡ് 7 ഫോണും അനീഷിന് ലഭിച്ചു. അതിനിടെ അനീഷിന് ദുബായിൽ കോടികൾ വില വരുന്ന വീടും ഗോൾഡൻ വിസയും സമ്മാനമായി ലഭിച്ചതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. ഇത് തള്ളിക്കൊണ്ട് അനീഷ് തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+