എല്ലാവരെയും ചിരിപ്പിക്കുന്നത് ഭാരമായി വന്നിരിക്കുകയാണ്; അച്ഛന്‍ പോയിട്ട് ഒന്നരമാസം: ധ്യാന്‍
നടന്‍ ശ്രീനിവാസന്റെ മരണ ശേഷം ആദ്യമായി പൊതുവേദിയില്‍ എത്തി മകന്‍ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ പോയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂവെന്നും എല്ലാവരെയും ചിരിപ്പിക്കുക എന്നത് വലിയൊരു ഭാരമായിരിക്കുകയാണെന്നും ധ്യാന്‍ പറഞ്ഞു. ശ്രീനിവാസന്റെ പേരിലുള്ള സന്നദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധ്യാന്‍.
അഭിമുഖങ്ങളിലും വേദികളിലും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന ധ്യാനിനെയാണ് മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതം. എന്നാല്‍ താന്‍ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിപ്പിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്ന് മുന്‍കൂറായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
ധ്യാനിന്റെ വാക്കുകള്‍: അച്ഛന്‍ പോയതിനു ശേഷം ആദ്യത്തെ പൊതു പരിപാടിയാണ്. പ്രത്യേകിച്ച് തമാശയൊന്നും പ്രതീക്ഷിക്കരുത്. അങ്ങനെയൊരു മാനസികാവസ്ഥയില്‍ അല്ല. കോളജില്‍ പോകുന്ന കാലത്ത് വൈകിട്ടത്തെ സദസുകളില്‍ കൂട്ടുകാരുടെ മുന്നില്‍വച്ച് എന്നെ വിളിച്ച് അപമാനിക്കുക എന്നത് അച്ഛന്റെ സ്ഥിരം പരിപാടിയായിരുന്നു. ഞാന്‍ അതിന് അര്‍ഹനാണ്. പലപ്പോഴും അതിന് ഇരുന്നു കൊടുക്കാറുമുണ്ട്. ഞാന്‍ തിരിച്ചൊന്നും മറുപടി പറയാറില്ല.

അങ്ങനെ അച്ഛന്റെ ഒരു സുഹൃത്ത് എന്നോട് ഉപദേശിച്ചു, നീ എന്നെങ്കിലും രക്ഷപ്പെടുകയാണെങ്കില്‍, പത്തു കാശൊക്കെ കൈയില്‍ വരുമ്പോള്‍ മൂന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങണം. ആയിരം രൂപ കിട്ടിയാല്‍ ആദ്യത്തെ ബാങ്ക് അക്കൗണ്ടില്‍ 600 രൂപ ഇടണം. 50 രൂപ എടുക്കാന്‍ ഇല്ലാത്ത സമയത്താണ് അദ്ദേഹം എന്നെ ഉപദേശിക്കുന്നത്. എന്തിനാണ് അങ്ങനെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആദ്യത്തെ അക്കൗണ്ട് നിന്റെ ആവശ്യങ്ങള്‍കായി ഉപയോഗിക്കാം. രണ്ടാമത്തെ അക്കൗണ്ട് നികുതി അടയ്ക്കാന്‍. മൂന്നാമത്തെ അക്കൗണ്ട് ആയിരിക്കും നിനക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തരാന്‍ പോകുന്നത്, ചാരിറ്റിക്ക് വേണ്ടി. നീ ഒരുപാടു വണ്ടികള്‍ മേടിക്കുമായിരിക്കും, വീടുകള്‍ വാങ്ങുമായിരിക്കും. എന്നാല്‍ നീ മനസ്സറിഞ്ഞ് സന്തോഷിക്കുന്നത് നിന്റെ കൈകൊണ്ട് ഒരാള്‍ക്ക് 100 രൂപ കൊടുക്കുമ്പോഴാണെന്ന് അദ്ദേഹം ഉപദേശിച്ചു. ആ സന്തോഷം വീട് വച്ചാലും കാര്‍ വാങ്ങിച്ചാലും കിട്ടില്ല.
സമാധാനം വേണമെങ്കില്‍ രണ്ടാമത്തെ അക്കൗണ്ടിലെ പൈസ കൊണ്ട് നികുതി അടയ്ക്കണം. സന്തോഷം വേണമെങ്കില്‍ ആരെന്നു പോലും അറിയാത്ത ആള്‍ക്കാര്‍ നിന്നെ സ്‌നേഹിക്കണമെങ്കില്‍ വേറെന്ത് ചെയ്താലും കിട്ടില്ല. ചാരിറ്റി എന്ന് പറയുന്നത് കുറെ പൈസ ഉള്ളവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന സംഭവം ഒന്നുമല്ല. ഇപ്പോള്‍ തരക്കേടില്ലാതെ വരുമാനം കിട്ടുന്നുണ്ട്. ടാക്‌സ് അടക്കാനും എന്റെ ആവശ്യങ്ങള്‍ക്കുമുഉള പൈസ ലഭിക്കുന്നുണ്ട്. ചാരിറ്റി ചെയ്തു തുടങ്ങുമെന്നും ധ്യാന്‍ പറയുന്നു.












Click it and Unblock the Notifications