കിച്ചുവുമായി തല്ലിപ്പിരിഞ്ഞോ? ലൈവായി കിച്ചുവിനെ ഫോണില്‍ വിളിച്ച് രേണു: 'എല്ലാം അഭിനയം'
ബിഗ് ബോസില്‍ നിന്നിറങ്ങി തിരക്കുകളുമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് രേണു സുധി. വിദേശത്ത് ഉള്‍പ്പെടെ ഉദ്ഘാടന ചടങ്ങുകളും ഫോട്ടോ ഷൂട്ടും അഭിനയവും ഒക്കെയായി ഇപ്പോഴും സെലിബ്രിറ്റി ഇമേജ് രേണു നിലനിര്‍ത്തുന്നുണ്ട്. അതിനിടെ നിരവധി വിവാദങ്ങളും രേണുവിനെ തേടിയെത്തി. പലപ്പോഴും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രേണു നല്കുന്ന പ്രതികരണങ്ങളാണ് വിവാദമാകുന്നത്.
അടുത്തിടെ രേണു സുധിക്കും മക്കള്‍ക്കും വീട് വയ്ക്കാന്‍ സ്ഥലം വിട്ടു നല്കിയ ബിഷപ്പിനെയും വീട് നിര്‍മ്മിച്ചു നല്കിയ കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന ഫിറോസിനെയും പരിഹസിച്ച് രേണു രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. കൊല്ലം സുധിയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം ജീവിതം തന്നെ അനിശ്ചിതാവസ്ഥയിലായ രേണുവിനെയും മക്കളെയും സഹായിക്കാന്‍ എത്തിയതായിരുന്നു ബിഷപ്പും ഫിറോസും ഉള്‍പ്പെടെയുള്ളവര്‍. എന്നാല്‍ സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ഉയര്‍ന്ന രേണു പഴയതെല്ലാം മറന്നുവെന്നാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.

അര്‍ഹതയില്ലാത്തവരുടെ കയ്യിലാണ് വീടും സ്ഥലവും എത്തിയതെന്ന ആക്ഷേപം പോലും രേണു കേള്‍ക്കുകയുണ്ടായി. രേണു ആ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് വരെ പല യൂട്യൂബര്‍മാരും അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റെ മക്കളുടെ പേരിലാണ് ആ വീട് ഉള്ളതെന്നും ഇളയ കുട്ടിയെ നോക്കാന്‍ വേണ്ടി മാത്രമാണ് താന്‍ അവിടെ നില്‍ക്കുന്നത് എന്നും രേണു അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ തന്റെ പേരില്‍ ഒരു വീട് വയ്ക്കണമെന്നും രേണു പറഞ്ഞിരുന്നു.
അടുത്തിടെ, വീട് നിര്‍മ്മിച്ചു നല്കിയ ഫിറോസിനെ പിന്തുണച്ച് സുധിയുടെ മൂത്തമകന് കിച്ചു രംഗത്ത് വന്നിരുന്നു. തന്റെ യൂട്യൂബ് വീഡിയോയിലാണ് കിച്ചു സ്വന്തം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ രേണു പറഞ്ഞതിന് നേരെ വിപരീതമായിട്ടാണ് കിച്ചു തന്റെ അഭിപ്രായം പങ്കുവെച്ചത്. തനിക്കും കുടുംബത്തിനും നല്ലൊരു വീട് സമ്മാനിച്ചവരെ ഒരിക്കലും തള്ളിപ്പറയില്ലെന്നായിരുന്നു കിച്ചു എന്ന രാഹുല്‍ ദാസ് പറഞ്ഞത്. ഫിറോസിക്ക തനിക്ക് ഇടയ്ക്കിടെ മെസേജ് അയക്കാറുണ്ട്. താന്‍ ഇതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ലെന്നും കിച്ചു വ്യക്തമാക്കി. തനിക്ക് കണ്‍ഫര്‍ട്ട് ആയി നില്ക്കാന് പറ്റുന്നത് കൊല്ലത്തായതു കൊണ്ടാണ് അവിടെ നില്‍ക്കുന്നത് എന്നും കിച്ചു വിശദീകരിച്ചിരുന്നു.
ഈ പ്രതികരണത്തിനു ശേഷം രേണുവും കിച്ചുവുമായി പിണക്കത്തിലാണെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ ന്യൂസ് ചാനലുകളും യൂട്യൂബര്‍മാരും പ്രചരിപ്പിച്ചിരുന്നു. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞു എന്നു വരെ വാര്‍ത്തകള്‍ പ്രചരിച്ചു. പലപ്പോഴും രേണുവിന്റെ നിലപാടുകളോട് കിച്ചു പരസ്യമായി പ്രതികരിച്ചിട്ടില്ല. കിച്ചുവിനും അനിയനുമായി നിര്‍മ്മിച്ചു നല്കിയ വീട്ടില്‍ നിന്ന് കിച്ചു മാറി താമസിക്കുന്നതുമായി ബന്ധപ്പെട്ടും വലിയ പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ കിച്ചു നിന്നു കൊടുത്തിട്ടില്ല.
ഇപ്പോഴിതാ താനും കിച്ചുവുമായി പിണക്കമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രേണു. ഫിറോസുമായി കിച്ചു സൗഹൃദം നിലനിര്‍ത്തുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്ന് രേണു പറഞ്ഞു. ബഹ്റൈനിലേക്കു പോകുന്നതിനു മുന്നോടിയായി ഓണ്‍ലൈന്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു രേണുവിന്റെ പ്രതികരണം. ഒരു റസ്റ്റോറന്റിന്റെ പ്രമോഷന്റെ ഭാഗമായി ബഹറിനിലേക്കാണ് രേണു പോകുന്നത്.
കിച്ചുവുമായി പിണക്കത്തില്‍ അല്ലെന്നു കാണിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് തന്നെ രേണു കിച്ചുവിനെ ഫോണ്‍ വിളിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള സംഭാഷണം ഒരു വരിയില്‍ ഒതുക്കുകയായിരുന്നു. കിച്ചൂ, അമ്മ പോവുകയാണ് എന്നാണ് രേണു ഫോണില്‍ പറഞ്ഞത്. ശരി എന്നു പറഞ്ഞ് കിച്ചു ഫോണ്‍ വയ്ക്കുകയും ചെയ്തു.
രേണുവിന്റെ വാക്കുകള്‍: എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവന് 21 വയസുള്ള കുട്ടിയാണ്. അവന് അവന്റെ അഭിപ്രായമാണ് പറഞ്ഞത്. റീച്ചിന് വേണ്ടിയാണ് യൂട്യൂബര്‍മാര്‍ എഴുതാപ്പുറം വായിക്കുന്നത്. കിച്ചു എന്റെ പേര് പോലും പറഞ്ഞിട്ടില്ല. പിണക്കമുള്ളയാള് എന്റെ ഫോണ്‍ എടുക്കുമോ? കിച്ചു എന്നെങ്കിലും എന്റെ കുറ്റം പറയുന്നത് കണ്ടിട്ടുണ്ടോ?
ഫിറോസ് തന്ന വീടിന് കൊല്ലം സുധിയുടെ രണ്ടു മക്കള്‍ക്കും ഒരു പോലെയുള്ള അവകാശമാണുള്ളത്. കിച്ചുവിന് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് താമസിക്കാം. അവന് കംഫര്‍ട്ടബിള്‍ കൊല്ലത്താണ്. അവന് പഠിക്കുന്നത് അവിടെയാണ്. അവന് എല്ലാ ആഴ്ചയും ഇവിടെ വരും. ഞാന്‍ ഫിറോസിനെ വെല്ലുവിളിക്കാന്‍ ഒന്നും പോകുന്നില്ല. എനിക്ക് അയാളുടെ കാര്യം പറയാന്‍ തന്നെ താല്പര്യമില്ല. ഏതൊക്കെ യൂട്യൂബര്‍മാരെ വെല്ലുവിളിച്ചാലും ഇളയ കൊച്ചിന് 18 വയസ് ആകുന്നത് വരെ ഞാന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങില്ല. എന്നാല്‍ രേണു അഭിനയിക്കുകയാണെന്നാണ് കമന്റുകളില്‍ പലരും അഭിപ്രായം പങ്കുവയ്ക്കുന്നത്. ആരെ ബോധിപ്പിക്കാനാണ് രേണുവിന്റെ നാടകം എന്നും പലരും ചോദിക്കുന്നുണ്ട്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications