'ദിലീപിന്റെ ആ സിനിമകള്‍ ഷൂട്ടിങ് കണ്ടപ്പഴേ തോന്നി പൊട്ടുമെന്ന്; മഞ്ജു വാര്യരുടെ ചിത്രവും'
മലയാള സിനിമയിലെ പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് ഷാലു പേയാട്. മരക്കാര്‍, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് തുടങ്ങി ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അദ്ദേഹം. ചില സിനിമകളുടെ ഷൂട്ടിങ് വേളയില്‍ തന്നെ അതിന്റെ ഭാവി മനസിലാക്കാന്‍ സാധിക്കുമെന്ന് പറയുകയാണ് ഷാലു പേയാട്. പലപ്പോഴും നിര്‍മാതാക്കളോട് താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ആദ്യ ദിനങ്ങളില്‍ നിര്‍മാതാവ് പണം ഇറക്കുന്നതിന് തയ്യാറാകും. ചില സിനിമകള്‍ ഷൂട്ടിങ് തീരുമ്പോഴേക്കും സംവിധായകനും നിര്‍മാതാവും ഉടക്കിയിട്ടുണ്ടാകുമെന്നും ഷാലു പേയാട് തന്റെ അനുഭവം വിശദീകരിക്കുന്നു. മാസ്റ്റര്‍ബിന്‍ എന്ന യുട്യൂബ് ചാനലിന് അദ്ദേഹം നല്കിയ അഭിമുഖത്തില്‍ ദിലീപിന്റെയും മഞ്ജുവാര്യരുടെയും കുഞ്ചാക്കോ ബോബന്റെയും സിനിമാ ചിത്രീകരണ വേളയില്‍ തോന്നിയ കാര്യങ്ങള്‍ തുറന്നുപറയുകയാണ്.

കുഞ്ചാക്കോ ബോബന് വ്യത്യസ്തമായ വേഷത്തിലെത്തി ഹിറ്റടിച്ച ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കുഞ്ഞുകഥ പറയുന്ന ചിത്രം കേരളക്കരയിലെ തീയേറ്ററുകള്‍ ഇളക്കിമറിച്ചിരുന്നു. മലയാളികളെ കുലുക്കി ചിരിപ്പിച്ച ഈ ചിത്രത്തില്‍ കള്ളന് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്. റോഡിലെ കുഴി പൊല്ലാപ്പ് സൃഷ്ടിക്കുന്ന കഥ വളരെ രസകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ വേളയില്‍ തന്നെ പടം ഹിറ്റാകുമെന്ന് തോന്നിയിരുന്നു എന്ന് ഷാലു പേടാട് പറയുന്നു. കിണറ്റില്‍ കുഞ്ചാക്കോ ബോബന് ഇറങ്ങുന്ന ഫോട്ടോയാണ് ആദ്യം എടുത്തത്. അപ്പോള്‍ തന്നെ തനിക്ക് പടം വലിയ വിജയം നേടുമെന്ന് തോന്നിയിരുന്നു എന്നും ഷാലു പറയുന്നു. ലൊക്കേഷനിലെ വൈബ് കണ്ടാല്‍ സിനിമയുടെ ഭാവി മനസിലാക്കാന്‍ സാധിക്കും. കുഞ്ചാക്കോ ബോബനോട് പടം വിജയിക്കുമെന്ന് ഷാലു പേയാട് പറഞ്ഞിരുന്നു.
ഷെയ്ന് നിഗം കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ബാള്‍ട്ടി പ്രതീക്ഷിക്കുന്ന വിജയം നേടില്ലെന്ന് തോന്നിയിരുന്നു എന്ന് ഷാലു പേയാട് പറയുന്നു. നിര്‍മാതാവിനോട് ഇക്കാര്യം സൂചിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ശ്രമിച്ചാല്‍ മിക്ക സിനിമകളും കുറഞ്ഞ ദിവസത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ കൂടുതല്‍ ടേക്ക് എടുത്ത് സമയം കളയുന്നതും കണ്ടിട്ടിട്ടുണ്ട്.
ദിലീപ് നായകനായ വോയ്സ് ഓഫ് സത്യനാഥന്, തങ്കമണി എന്നീ സിനികമള്‍ ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ തനിക്ക് മനസിലായിരുന്നു പൊട്ടുമെന്ന്. അണിയറ പ്രവര്‍ത്തകര്‍ വേണ്ടപ്പെട്ടവര്‍ ആണെങ്കില്‍ സ്വകാര്യമായി അഭിപ്രായം തുറന്നു പറയും. മഞ്ജുവാര്യരുടെ വെള്ളരിപ്പട്ടണം എന്ന സിനിമയും ചിത്രീകരണ വേളയില്‍ തന്നെ പൊട്ടുമെന്ന് തനിക്ക് തോന്നിയിരുന്നു എന്നും ഷാലു പേയാട് പറയുന്നു.
എല്ലാരും സിനിമ സൂപ്പര്‍ ആണെന്ന് പറയുമ്പോള്‍ ദിലീപും മറ്റുള്ള മുതിര്‍ന്ന നടന്മാരും വിശ്വസിക്കും. ആരും മോശമാണെന്ന് തുറന്നു പറയില്ല. ചില പുതിയ സംവിധായകര്‍ക്ക് മനസില്‍ സിനിമയുണ്ടാകും. അത് ചിത്രീകരിക്കാന്‍ കഴിയില്ല. വാട്സാപ്പ് കോമഡിയെല്ലാം കണ്ട് ഉറക്കെ ചിരിക്കും. വോയ്സ് ഓഫ് സത്യനാഥനില്‍ ചളി കോമഡിയാണ്. എല്ലാവരും അവിടെ നിന്ന് ചിരിച്ചു കാണിക്കുമെന്നും അത് താരങ്ങള്‍ വിശ്വസിക്കാന്‍ കാരണമാകുമെന്നും ഷാലു പേയാട് സൂചിപ്പിക്കുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'ജയറാം ഒന്നും പറയില്ല, ദിലീപ് അങ്ങനെയല്ല; പറയും, കലാഭവൻ അൻസാർ പറഞ്ഞത് മ്ലേച്ഛം', തുറന്ന് പറഞ്ഞ് തുളസീദാസ് -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു















Click it and Unblock the Notifications