ദിലീപിനും ഇല്ലേ ഭാര്യയും പെണ്‍മകളുമൊക്കെ..പൃഥ്വിരാജിനെ തുടച്ച് മാറ്റലൊന്നും എളുപ്പമല്ല';മല്ലിക സുകുമാരൻ
നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് അടക്കമുള്ളവർ എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാത്തതെന്ന് നടി മല്ലിക സുകുമാരൻ. സംവിധായകൻ ലാലിനെതിരെ അടക്കം ആരോപണം ഉയരുമ്പോൾ എന്തുകൊണ്ട് അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും അവർ ചോദിച്ചു. ദി സ്റ്റോറി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മല്ലികയുടെ വാക്കുരൾ ഇങ്ങനെ
'ഘോരഘോരം പറയുന്ന ഒരാളുടെ എട്ട് വർഷത്തെ ജീവിതം വെറുതെ പോയി. 85 ദിവസം ആ മനുഷ്യനെ പിടിച്ച് ജയിലിൽ ഇട്ടു. അദ്ദേഹത്തിനും ഇല്ലേ ഭാര്യയും പെൺമക്കളുമൊക്കെ? അപ്പോൾ സംഘടന ഇറങ്ങണ്ടേ. അടുത്തിടെ ന്യൂസിനകത്ത് ലാലിന്റെ വണ്ടി, ലാലിന്റെ ഡ്രൈവർ, ലാലിന്റെ മകൻ ഉണ്ടായിരുന്നു; അവിടെ പോയി പുറകെ മറ്റേ ദിലീപിന്റെ കാർ വന്നു - ഇങ്ങനെ പല കഥകൾ. ലാലൊക്കെ അത്രയും ധൈര്യശാലിയായിരുന്നു അല്ലോ, എവിടെ പോയി? എന്തിനാണ് ആവശ്യമില്ലാതെ ഞങ്ങളുടെയൊക്കെ പേര് ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചൂടെ? ഇവർക്കെതിരെ കേസ് കൊടുക്കണം.

വെറുതെ ഇട്ട സ്ഥിതിക്ക് ഈ കോടതിയോട് വിശ്വാസം കാണുന്നില്ലല്ലോ. അതേ കോടതിയിൽ ചെന്നിട്ട് ഒരു കേസ് കൊടുത്തിട്ട്, "സാറേ, സർക്കാരിനോട് ഇത് എത്രയും വേഗം അന്വേഷിച്ച് ഒറിജിനൽ കുറ്റവാളി ആരാണെന്ന് കണ്ടെത്തണം" എന്ന് പറയണം. എങ്കിലേ ഞങ്ങൾ ഈ ചീത്തപ്പേരിൽ നിന്ന് രക്ഷപ്പെടൂ. ഞങ്ങളൊക്കെ കുടുംബമായി ജീവിക്കുന്നവരാണെന്ന് പറഞ്ഞൂടേ. എനിക്ക് അവിടെയാണ് ഇപ്പോഴും ഒരു തെളിച്ചക്കുറവ്.
എല്ലാരും അനുകൂലിച്ച് പറയുന്നുണ്ട്; പക്ഷേ അനുകൂലിച്ച് പറയുന്ന നല്ലവനെ ഇതിൽ നിന്ന് കരകയറ്റാൻ എന്താണ് മാർഗം എന്ന് ഒരു കൂട്ടായ തീരുമാനം വരട്ടെ. പ്രൊഡ്യൂസർ അസോസിയേഷനും ചേംബറും താരസംഘടനയും എല്ലാം കൂടി പറയട്ടെ. ഇപ്പോഴത്തെ താരസംഘടനക്ക് പറയാമോ, ആരും ഒരു പരാതിയും അവിടെ പറഞ്ഞിട്ടില്ലെന്ന്? എല്ലാരും പറയുന്നത് തെറ്റ് ചെയ്തില്ലെന്നാണ്. ശരി, പിന്നെ എന്തിനാണ് പണ്ട് മമ്മൂട്ടിയുടെ വീട്ടിലോട്ട് കയറാൻ നിൽക്കുന്ന പൃഥ്വിരാജ് പറഞ്ഞത് ഇട്ട് കാണിക്കുന്നത്?
വ്യക്തമായ ഒരു നാടകമാണിത് - സിനിമാ ഫീൽഡിൽ നിന്നുള്ളത്. അതിനകത്ത് ജാതിയുണ്ട്, മതമുണ്ട്, രാഷ്ട്രീയമുണ്ട്, വ്യക്തിപരമായി ഒരാളെ നശിപ്പിക്കാനുള്ള ഏതെങ്കിലുമൊക്കെ കാര്യങ്ങളുണ്ട്. ഇതുകൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്നുള്ളതാണ് സത്യം. പൃഥ്വിരാജിനെ ഈ രംഗത്ത് നിന്ന് തുടച്ചുമാറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. പക്ഷേ അവൻ അങ്ങനെ വളരേണ്ട എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ അത് ബേസിക്കലായി നമ്മളൊക്കെ പറയുന്നതുപോലെ വെറുതെ ഒരു അസൂയയാണ്.
സിനിമാരംഗത്ത് വർഗീയതയൊക്കെ ഉണ്ട്; കുറച്ചൊക്കെ സോപ്പ് ഇടലാണ്. "ചേട്ടൻ ഇതാണോ, ഞാനും അതാ" എന്ന് പറയുന്ന രീതി. അത് ഈ ബുദ്ധിയുള്ളവരൊക്കെ അറിഞ്ഞാൽ കൊള്ളാം. നല്ല നല്ലതാണെന്ന് പറയുന്ന ആളാണ് ഞാൻ. അത് ബിജെപി ആണെങ്കിലും കോൺഗ്രസ് ആണെങ്കിലും കമ്മ്യൂണിസ്റ്റ് ആണെങ്കിലും. അല്ലാതെ എനിക്ക് കൗൺസിലറും മേയറും എംഎൽഎയും എംപിയും ഒന്നും ആകേണ്ട.
മക്കൾ രാഷ്ട്രീയത്തിലേക്ക് വരാനായിട്ട് ഉടനൊന്നും സാധ്യതയില്ല. ഇനി 60 വയസ്സൊക്കെ ആകുമ്പോൾ എന്താകും എന്ന് പറയാൻ കഴിയില്ല. എന്റെ രാഷ്ട്രീയം പറയുമ്പോൾ തന്നെ അവർ പറയും - "അമ്മ നല്ല മൂത്ത കോൺഗ്രസുകാരിയായിരുന്നു, പക്ഷേ ഇപ്പോൾ ഒരു ചാഞ്ചാട്ടം ഉണ്ടായിരിക്കുന്നു" എന്ന്.












Click it and Unblock the Notifications