''ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി'', ചർച്ചയായി ടിബി മിനിയുടെ പോസ്റ്റ്
കഴിഞ്ഞ മാസം നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും ഒരുമിച്ച് തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വൈറലായിരുന്നു. ദിലീപും കാവ്യയും ദര്‍ശനം നടത്തിയ ശേഷം ഉളള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ദിലീപ് കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ചും കാവ്യ മഞ്ഞ നിറത്തിലുളള ചുരിദാര്‍ ധരിച്ചുമാണ് ക്ഷേത്രത്തിലെത്തിയത്.
ഈ ചിത്രങ്ങളില്‍ ദിലീപിനേയും കാവ്യയേയും അല്ലാതെ മക്കളായ മീനാക്ഷിയേയോ മഹാലക്ഷ്മിയേയോ മറ്റ് കുടുംബാംഗങ്ങളേയോ കാണാനില്ല. അതുകൊണ്ട് തന്നെ ഇരുവരും മാത്രമാണോ അതോ മറ്റാരെങ്കിലും തിരുപ്പതി ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.
എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായിരുന്ന അഡ്വക്കേറ്റ് ടിബി മിനിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദിലീപിന്റെ തിരുപ്പതി സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഒറ്റ വരി പോസ്റ്റ് ടിബി മിനി പങ്കുവെച്ചിരിക്കുന്നത്. ''ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി എന്ന് കണ്ടവര്‍ പറയുന്നു'' എന്നാണ് ടിബി മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നേതാവ് ആരെന്നോ എന്താണ് വിഷയമെന്നോ ടിബി മിനി വ്യക്തമാക്കിയിട്ടില്ല. ഇതോടെ കമന്റ് ബോക്‌സില്‍ നിരവധി പേരാണ് ടിബി മിനിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്. നേതാവ് ആരെന്ന് പറയാനുളള ധൈര്യം ഇല്ലെങ്കില്‍ ഇത്തരം പണിക്ക് നില്‍ക്കരുത് എന്നാണ് കമന്റുകള്‍. '' ഈ വളരെ വലിയ നേതാവ് ആരാണ്? അയാൾക്ക് പേരില്ലെ? പിന്നെ ഒരു കാര്യം നിങ്ങടെ പോസ്റ്റുകൾക്കൊന്നും തന്നെ യാതൊരു നിലവാരവുമില്ല'' എന്നാണ് ഒരു കമന്റ്.
''എന്തിനു ഈ ഉറക്കപ്പിച്ച് പറയുന്നേ. ദിലീപ് കാവ്യ പോയത് ഫോട്ടോ വന്നു.. ഈ വലിയ നേതാവിന്റെ ആരും എടുത്തില്ല.. ഇനി മോദി എങ്ങാനും ആണോ.. അതൊക്കെ ഓകെ. ഇനി തിരുപ്പതിയിൽ പോയി എന്ന് വെച്ച് എന്താ സംഭവം. നിങ്ങൾക് ഇനിയും തോൽക്കും എന്ന് പേടി ആണോ'' എന്നാണ് മറ്റൊരു കമന്റ്. കേസ് കൊടുക്ക് എന്നുളള മറ്റൊരു കമന്റിന് ടിബി മിനി പ്രതികരിച്ചിരിക്കുന്നത് ''തിരുപ്പതിയിൽ പോയതിന് കേസ് എന്തിനാ ലഡു കൊണ്ടുവരും''. ഇനിയാണ് പൂരം എന്നാണ്.
ഇനി അതിജീവിത കേസിൽ സർക്കാരിന്റെ വലിയ സപ്പോർട്ട് പ്രതീക്ഷിക്കേണ്ട എന്നും കമന്റുണ്ട്. മറ്റൊരു പ്രതികരണം '' ഭരണ പരാജയം & അഴിമതി മറയ്ക്കാൻ കഴിഞ്ഞ 10വർഷം ദിലീപിനെ നന്നായി ഉപയോഗിച്ചു. ഒരു തെളിവ് പോലും കണ്ടെത്താതെ അറസ്റ്റ് ചെയ്തു 9വർഷം പിന്നേം കേസ് വലിപ്പിച്ചു. വിധി വന്നപ്പോ ദിലീപ് നിരപരാധി. എന്നിട്ടും റിബൺ കെട്ടി നാടകത്തിന് ഇറങ്ങിയത് ഈ പാർട്ടിക്കാർ. പക്ഷെ ഇവർ രഞ്ജിത്തിന് എതിരെ വേടൻ ന് എതിരെയോ ഇര പീഡന കേസ് കൊടുത്തിട്ട് അനങ്ങിയില്ല'' എന്നാണ്.
''നേതാവിന്റെ പേര് പറയാൻ തന്റെടമുള്ള വക്കീലിന് മുട്ട് ഇടിച്ചോ'' എന്ന ചോദ്യത്തിന്, ''മുട്ട് പണ്ടേ പോയി വയസായില്ലേ? കുഞ്ഞാലികുട്ടിയുടെ തലയിൽ ഒരു കറുത്ത തുണി വീണത് ഓർമ്മയുണ്ടോ? മുട്ടൊന്നും ഇടിക്കില്ല സർ, വരും ദിവസങ്ങളിൽ വരും'' എന്നാണ് ടിബി മിനിയുടെ മറുപടി കമന്റ്.














Click it and Unblock the Notifications