'ദിലീപും അതിജീവിതയും കയ്യിൽ കാശുളളവർ, ആ ദിവസങ്ങൾ ദിലീപിനുളള ശിക്ഷ': കലാമണ്ഡലം സത്യഭാമ
നടിയെ ആക്രമിച്ച കേസിൽ 86 ദിവസം ജയിലിൽ കിടന്നത് തന്നെ ദിലീപിനുളള ശിക്ഷ ആയിരുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. ദിലീപിനെ സംബന്ധിച്ചിടത്തോളം ആ ദിവസങ്ങൾ 86000 വർഷങ്ങൾക്ക് തുല്യമാണെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച അഭിമുഖത്തിലാണ് സത്യഭാമയുടെ പ്രതികരണം.
കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം; '' ദിലീപ് ആയാലും അതിജീവിത ആയാലും പണമുളളവരാണ്. അതുകൊണ്ട് എത്രയോ വര്‍ഷം കേസ് നടത്താം. പക്ഷേ പാവപ്പെട്ട കുറേ പെണ്‍കുട്ടികള്‍ മരിച്ചിട്ടുണ്ട് നമ്മുടെ ഈ കേരളത്തില്‍. അതൊക്കെ വല്ല കേസുമായോ. അവര്‍ക്കൊന്നും കാശില്ല, പിടിപാടില്ല, സ്വാധീനവുമില്ല.
പണം കൊണ്ടാണ് ദിലീപ് രക്ഷപ്പെട്ടത് എന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെയും, പണമില്ലാതെ വക്കീലന്മാര്‍ക്ക് നമ്മളെ കൊണ്ട് നടക്കാന്‍ പാടാണ്. ദിലീപിന്റെയോ അതിജീവിതയുടേയോ കാര്യമൊന്നും അല്ല നമ്മുടെ വിഷയം. ഇതൊക്കെ കൂണ്‍ പോലെ വന്ന് പോകുന്ന ഓരോ കാര്യങ്ങളാണ്.ഒന്ന് കഴിയുമ്പോള്‍ അടുത്തത് വരും. കേരളത്തിന്റെ ഒരു ശാപമാണ്. എത്ര കണ്ട് പോലീസ് ഇതിന്റെ പിറകേ നടക്കും. ഇതൊന്നും ചെയ്യാതിരിക്കുക എന്നതാണ്.

ദിലീപിന്റെ സിനിമകളെല്ലാം ആളുകള്‍ ഇപ്പോഴും ആസ്വദിക്കുന്നതാണ്. എന്ന് വെച്ച് ദിലീപിന് എന്തും ചെയ്യാനുളള സ്വാതന്ത്ര്യമൊന്നും ഇല്ല. പക്ഷേ നമുക്ക് ഇതിന്റെ ആഴത്തിലുളള കാര്യങ്ങളൊന്നും അറിയില്ല. ഏത് കേസിലും വാദിഭാഗവും പ്രതിഭാഗവും ഉണ്ട്. പ്രതിയുടെ വക്കീല്‍ നേരാംവണ്ണം ചെയ്തില്ലെങ്കില്‍ തോല്‍ക്കും. വക്കീലിന്റെ ഭാഗം നന്നാവാത്തത് കൊണ്ട് അതിജീവിത തോറ്റതാണോ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോ എന്നൊന്നും നമുക്ക് അറിയില്ല.
അതിജീവിതയോട് കുറ്റം ചെയ്തുവെന്ന് പറയുന്ന മെയിനായിട്ടുളള 6 പേര്‍ ജയിലില്‍ പോയിട്ടുണ്ട്. ദിലീപിനെ വെറുതെ വിട്ടു. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നൊന്നും നമുക്ക് അറിയില്ല. കുറേപ്പേര്‍ മെസ്സെഞ്ചറില്‍ വന്ന് പറഞ്ഞത്, ഞങ്ങള്‍ക്ക് ടീച്ചറുടെ അടുത്ത് ഒരു ബഹുമാനം ഉണ്ടായിരുന്നു, എന്തിനാണ് ഇത് പോലുളള കാര്യങ്ങളില്‍ സൈഡ് നില്‍ക്കുന്നത് എന്നാണ്.
ദിലീപ് എന്ന കലാകാരനെ ബഹുമാനിക്കുന്നു. കഴിവുളളവനാണ്. 86 ദിവസം ദിലീപ് ജയിലില്‍ കിടന്നു. ഒരു പോലീസ് ഉദ്യോഗസ്ഥ പോയി കണ്ടപ്പോഴുളള അവസ്ഥ പറഞ്ഞിരുന്നു. ആ ശിക്ഷ, 86 ദിവസം 86000 വര്‍ഷമാണ് ദിലീപിനെ സംബന്ധിച്ചിടത്തോളം. ജനങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത, തിളക്കം സിനിമ പോലെ തിളങ്ങി നിന്ന ഒരു കലാകാരന്‍ ജയിലില്‍ പോവുക എന്ന് വെച്ചാല്‍, ആരായാലും ആത്മഹത്യ ചെയ്ത് പോകും. അങ്ങനെ നോ്ക്കുമ്പോഴാണ് അയ്യോ പാവം രക്ഷപ്പെട്ടല്ലോ എന്ന് തോന്നുന്നത്. ഇനി അവര്‍ സുപ്രീം കോടതിയില്‍ പോകും എന്നാണ് പറയുന്നത്. പോകുമ്പോള്‍ അവിടുത്തെ വിധി എന്താണെന്ന് വെച്ചാല്‍ ആയിക്കോട്ടെ''.












Click it and Unblock the Notifications