'ദിലീപിൻ്റെ ഭഭബ പരാജയപ്പെട്ടില്ലേ, അതും മോഹൻലാൽ ഉണ്ടായിട്ടും..അതിജീവിതയെ ഇവർക്ക് ഇഷ്ടമല്ല';അഖിൽ മാരാർ
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ സിനിമയ്ക്ക് തീയറ്ററിൽ ആളുകളില്ലെന്ന വാർത്തകളോട് പ്രതികരിച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. നടിക്ക് നീതി ലഭിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരായിരുന്നില്ല അവർക്ക് വേണ്ടി സംസാരിച്ച സ്ത്രീകൾ എന്നാണ് അഖിലിൻ്റെ വിമർശനം. അതിജീവിത രക്ഷപ്പെടുന്നത് ഇവർക്ക് ഇഷ്ടമല്ല. അതിജീവിതയ്ക്ക് നീതി കിട്ടുന്നതും ഇവരുടെ ലക്ഷ്യമല്ല. ഇവരുടെ ലക്ഷ്യം, ഇവർക്ക് വിരോധമുള്ള ഒരാളെ പൊതുസമൂഹത്തിൽ ഏതു രീതിയിലും മോശക്കാരനാക്കി ചിത്രീകരിക്കുകയെന്നതാണെന്നും അഖിൽ കുറ്റപ്പെടുത്തി. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'ഒരു ദിവസത്തെ ശമ്പളം 236 രൂപയിൽ നിന്ന് വർദ്ധിപ്പിച്ചു തരണമെന്ന് പറഞ്ഞ് തലമുടി വരെ മൊട്ടയടിച്ച് നിരവധി സ്ത്രീകൾ-തൊഴിലുറപ്പിലെയും ആശാ വർക്കർമാരുമായ സ്ത്രീകൾ-തിരുവനന്തപുരത്ത് വലിയ സമരം നടത്തി. നിങ്ങൾ അവിടെ എവിടെയെങ്കിലും ഈ ടീമുകളെ കണ്ടിട്ടുണ്ടോ? കേരളത്തിലെ ഏതെങ്കിലും സ്ത്രീക്ക് നീതി ലഭിക്കാനായി എവിടെയെങ്കിലും സംസാരിക്കുന്നതിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?

മലയാളത്തിൽ "അതിജീവിത"യുടെ സിനിമ ഇപ്പോൾ ഇറങ്ങിയത് പോട്ടെ, ഇതിന് മുമ്പും ഷാജി കൈലാസ് സാർ സംവിധാനം ചെയ്ത ഒരു സിനിമ ഇറങ്ങിയില്ലായിരുന്നോ? അതിന്റെ അവസ്ഥ എന്തായിരുന്നു? ഏതെങ്കിലും ഒരു സിനിമ വിജയിപ്പിക്കാനായി ആരെങ്കിലും ഇറങ്ങി തിരിഞ്ഞിട്ടുണ്ടോ? കാരണം, അതിജീവിത രക്ഷപ്പെടുന്നത് ഇവർക്ക് ഇഷ്ടമല്ല. അതിജീവിതയ്ക്ക് നീതി കിട്ടുന്നതും ഇവരുടെ ലക്ഷ്യമല്ല. ഇവരുടെ ലക്ഷ്യം, ഇവർക്ക് വിരോധമുള്ള ഒരാളെ പൊതുസമൂഹത്തിൽ ഏതു രീതിയിലും മോശക്കാരനാക്കി ചിത്രീകരിക്കുകയെന്നതാണ്.
ഇതൊന്നും ദയവായി സ്ത്രീസമൂഹത്തിന് വേണ്ടി വാദിക്കുന്നതായോ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നതായോ നിങ്ങൾ കാണരുത്. ഇത് വെറും ഷോ ഓഫ് മാത്രമാണ്. ഷോ ഓഫിന് അപ്പുറം, സ്വന്തം കാര്യങ്ങൾക്കും താൽപര്യങ്ങൾക്കും അപ്പുറം ഒന്നുമില്ല. അതുകൊണ്ടുതന്നെ, ഇവരുടെയൊക്കെ അഭിപ്രായങ്ങൾക്ക് നമ്മൾ വില കൊടുക്കേണ്ടതില്ല. പോകുന്ന വഴിയിൽ ഒരു പട്ടി നിന്ന് കുരച്ചാലും ആ കുരക്കുന്ന പട്ടിക്കെങ്കിലും നാം റെസ്പെക്റ്റ് കൊടുക്കും. അത്രയും പോലും ഞാൻ ഇവരുടെ അഭിപ്രായങ്ങൾക്ക് പൊതുവേ വില കൊടുക്കാറില്ല. 100% വില കൊടുക്കാം-അതിന് പ്രവൃത്തിയും വാക്കും ഒന്നായിരിക്കണം.
സിനിമ വിജയിക്കുന്നത് അത് "അതിജീവിത"യായതുകൊണ്ടും പീഡിപ്പിച്ച ആളിന്റെ പേരുകൊണ്ടും അല്ല. നല്ല കഥയും നല്ല പ്രോഡക്റ്റുമായിട്ട് ഏത് സിനിമ വന്നാലും വിജയിക്കും. "രാമലീല" വിജയിച്ച സമയത്ത് ദിലീപ് ജയിലിലായിരുന്നില്ലേയായിരുന്നു? നല്ല സിനിമ വന്നാൽ വിജയിക്കും; മോശം സിനിമ വന്നാൽ പരാജയപ്പെടും. ദിലീപിനെ കോടതി വെറുതെ വിട്ടെന്ന് കരുതി "ഭഭബ" സൂപ്പർഹിറ്റ് ആയോ? ഇല്ലല്ലോ. സ്റ്റാർട്ടിംഗ് സമയത്ത് ഒരു ഇൻിഷ്യൽ പുൾ കിട്ടിയെങ്കിലും, പിന്നീട് അത് പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. അതും മോഹൻലാൽ കൂടെയുണ്ടായിട്ടും.ഞാൻ ഒരു സ്ഥലത്തും അതിജീവിതയെ തള്ളി പറഞ്ഞിട്ടില്ല; ഒരു സ്ത്രീകളെയും തള്ളി പറഞ്ഞിട്ടില്ല. അൾട്ടിമേറ്റായി ഞാൻ യാഥാർത്ഥ്യം മാത്രമാണ് പറഞ്ഞത്.












Click it and Unblock the Notifications