'ദിലീപിനെ തകർക്കാനായിരുന്നോ ഭഭബ റൈറ്ററുടെ ഉദ്ദേശം; ദിലീപിന് ബോധമില്ലേ';സംവിധായകൻ ജോസ് തോമസ്
ദിലീപിൻ്റെ ഏറ്റവും പുതിയ ചിത്രമായ ഭഭബ പരാജയപ്പെട്ടെങ്കിൽ അതിന് ഉത്തരവാദി ദിലീപ് അല്ലെന്ന് സംവിധായകൻ ജോസ് തോമസ്. ഈ സിനിമ പരാജയപ്പെട്ടാൽ ഇവിടെ ദിലീപിന്റെ എതിരാളികൾ കൈകൊട്ടിപ്പാടും, നൃത്തം ചെയ്യും, ആ സിനിമയെ ഞങ്ങൾ പരാജയപ്പെടുത്തിയില്ലേയെന്ന് പറയും. എന്നാൽ സിനിമ പരാജയപ്പെടുന്നത് സിനിമയക്ക് മെരിറ്റ് ഇല്ലാത്തതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നടി കേസ് വിധിയെ കുറിച്ചും ദിലീപിനെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.വായിക്കാം
'ദിലീപിനെ കരുതിക്കൂട്ടി കൊടുക്കാൻ വേണ്ടി ചെയ്തതാണ് എന്ന് ഞാൻ വീണ്ടും വീണ്ടും പറയുന്നതിന് ഒരു കാരണമുണ്ട്. ഈ കേസിൽ നിന്നും ദിലീപിനെ വെറുതെ വിട്ടതിനുശേഷവും പൊതുസമൂഹത്തിൽ മീഡിയ ഉൾപ്പെടെ ഇത് ദിലീപ് തന്നെയാണെന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിനർത്ഥം ഇത് ദിലീപിനെ കുരുക്കാൻ വേണ്ടി ചെയ്തത് തന്നെയാണെന്നാണ്. അല്ലെങ്കിൽ കോടതി വെറുതെ വിട്ടു കഴിയുമ്പോൾ ഈ മഹാന്മാരും മഹതികളും പറയേണ്ടത് എന്താണ്, കോടതിവിധി അങ്ങനെയാണെങ്കിൽ കോടതിവിധിയെ ഞങ്ങൾ മാനിക്കുന്നു. ഇനി അപ്പീൽ പോയിട്ട് തിരിച്ച് ശിക്ഷിക്കപ്പെടുകയാണെങ്കിൽ അപ്പോൾ സംസാരിക്കാം എന്നല്ലേ.

ഇവിടെ പിണറായി വിജയൻ അതിജീവിതക്ക് വാക്ക് കൊടുത്തു ഞങ്ങൾ നിനക്കൊപ്പമാണ്. ഞങ്ങൾ അപ്പീലിന് പോകും. അതായത് ദിലീപിനെ ശിക്ഷിക്കാത്തതിനെതിരെ ഞങ്ങൾ അപ്പീലിന് പോകുന്നുവെന്ന്. അപ്പോൾ ദിലീപിന് എതിരാണ് നിങ്ങൾ എന്നത് സത്യമല്ലേ. ദിലീപ് നിങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്തത് .നിങ്ങൾ അപ്പീലിന് പോകുന്നത് ഇപ്പോൾ ഈ ആറു പ്രതികൾക്ക് കൊടുത്ത ശിക്ഷ കുറഞ്ഞുപോയി എന്ന് പറയാനാണെങ്കിൽ അത് ശരിയാണ് .എന്നാൽ നിങ്ങൾ ദിലീപിനെ ശിക്ഷിക്കാത്തത് ശരിയായില്ല അതിന് അപ്പീലിന് പോകുമെന്ന് പറയുമ്പോൾ നിങ്ങൾ അവൾക്കൊപ്പമല്ല, നിങ്ങൾ മനുഷ്യർക്കൊപ്പമല്ല, നിങ്ങൾ വോട്ടിനൊപ്പമാണ്. നിങ്ങൾ ജനങ്ങളുടെ വോട്ട് നേടാൻ വേണ്ടി കാണിച്ചുകൂട്ടുന്ന കുതന്ത്രങ്ങളാണിത്. ഇത് മുഖ്യമന്ത്രിയോടാണെങ്കിലും പറയേണ്ടിവരും.
ഇനി ദിലീപിന്റെ സിനിമ കാണാൻ സമ്മതിക്കില്ല എന്ന് പറയുന്ന കുറെ ആൾക്കാർ ഉണ്ടല്ലോ. അപ്പോൾ ഞാൻ ഈ വീഡിയോ ചെയ്യാൻ താമസിച്ചത് പോലും ബബ തിയേറ്ററിൽ പോയി ഒന്ന് കാണാൻ വേണ്ടിയായിരുന്നു. ഇന്നലെ കുടുംബസമേതം തിയേറ്ററിൽ പോയി കണ്ടു. 70 ശതമാനത്തോളം സ്ത്രീകളായിരുന്നു ആ തിയേറ്ററിൽ. അപ്പോൾ ഈ പറയുന്ന ദിലീപിനെ ചീത്ത വിളിക്കുന്ന 10 ശതമാനം സ്ത്രീകൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ 10 ശതമാനം മനുഷ്യർ ഉണ്ടെങ്കിൽ അവർക്കൊപ്പമല്ല പൊതുസമൂഹം എന്ന് നിങ്ങൾ മനസ്സിലാക്കണം.
ആ സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ അശ്വന്ത് കോക്ക് ആദ്യം റിവ്യൂ ചെയ്തിരുന്നു വളരെ മോശമാണെന്ന് പറഞ്ഞു. ശരിയാണ് എനിക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് സിനിമ ഓടില്ല എന്നൊന്നുമല്ല. സിനിമ ഓടുന്നില്ലെങ്കിൽ അത് അഭിനയിച്ച നടന്റെയോ നടിയുടെയോ കുഴപ്പമല്ല. സിനിമയുടെ കുഴപ്പമാണ്. അത് ആദ്യം മനസ്സിലാക്കണം. ദിലീപിന്റെ രാമലീല ഓടുമ്പോൾ ദിലീപ് ജെയിലിലായിരുന്നു. രാമലീല സൂപ്പർ ഹിറ്റ് ആയിരുന്നു .സച്ചി എന്ന പ്രതിഭാധനനായ ആളുടെ തിരക്കഥയായിരുന്നു. എന്നാൽ ഇവിടെ വളരെ ബാലിശമായ ഒരു തിരക്കഥയിൽ ഒരു സിനിമ തട്ടിക്കൂട്ടി .
ഞാൻ ഒരു ട്രോൾ കണ്ടു നൂറിൻ ഷരീഫ് എന്ന് പറയുന്ന നടി അവളുടെ ഭർത്താവും കൂടിയാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് .അവൾക്കൊപ്പം എന്ന് പറയുന്നതിനു പകരം അവനൊപ്പം ആയിരുന്നു, അവനൊപ്പം ഒരു സ്ക്രിപ്റ്റ് എഴുതി എന്നിട്ട് അവനെ തകർക്കാൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞാണ് ആ ട്രോൾ .ഇനി അതിജീവിതക്കൊപ്പം നിന്നുകൊണ്ട് ദിലീപിനെ തകർക്കാൻ വേണ്ടി ശ്രമിച്ചതാണോ ഈ റൈറ്റർ എന്ന് എനിക്കറിയില്ല. എങ്കിലും ദിലീപിന് ഒരു ബോധമില്ലേ, മോഹൻലാലിന് ഒരു സെൻസ് ഇല്ലേ, നിർമാതാവിന് അറിയില്ലേ, ഈ സിനിമ ഇങ്ങനെ എടുത്താൽ പരാജയപ്പെടുമെന്ന്.
അപ്പോൾ ഈ സിനിമ പരാജയപ്പെട്ടാൽ ഇവിടെ ദിലീപിന്റെ എതിരാളികൾ കൈകൊട്ടിപ്പാടും, നൃത്തം ചെയ്യും, ആ സിനിമയെ ഞങ്ങൾ പരാജയപ്പെടുത്തിയില്ലേയെന്ന്. സുഹൃത്തുക്കൾ ഒന്ന് മനസ്സിലാക്കുക സിനിമ പരാജയപ്പെടുന്നത് സിനിമയക്ക് മെരിറ്റ് ഇല്ലാത്തതുകൊണ്ട് മാത്രമാണ്'












Click it and Unblock the Notifications