ദീലീപേട്ടൻ വിളിച്ചു, രക്ഷിക്കണമെന്ന് പറഞ്ഞു,സ്നേഹം കൊണ്ട് വിളിച്ചതാണെന്ന് കരുതുന്നില്ല';ഗോപി സുന്ദർ
ദീലീപ് ചിത്രമായ ഭഭബയ്ക്ക് സംഗീതമൊരുക്കിയത് ഷാൻ റഹ്മാൻ ആണെങ്കിലും സിനിമയുടെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചത് സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ്. അപ്രതീക്ഷിതമായാണ് ആ ദൌത്യം തന്നിലേക്ക് എത്തിയതെന്ന് പറയുകയാണ് ഗോപി സുന്ദർ. ഗാനരചയിതാവ് ബി.കെ. ഹരിനാരായണനുമായുള്ള സംഭാഷത്തിലാണ് ഗോപി സുന്ദർ ഇക്കാര്യം പറഞ്ഞത് . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ബാഗ്രൌണ്ട് സ്കോർ ഒരുക്കിയ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗോപിയുടെ മറുപടി. അദ്ദേഹത്തിൻ്റെ വാക്കുകളിങ്ങനെ
'ബാഗ്രൗണ്ട് സ്കോർ ചെയ്യാൻ എടുക്കുന്ന സമയം 15 ദിവസം തൊട്ട് ഒരു 20 ദിവസം ഒക്കെയാണ്. ഏറ്റവും കുറവ് ദിവസം കൊണ്ട് ബാഗ്രൌണ്ട് സ്കോർ ചെയ്തത് നീക്കോ നാച്ച, നിന്നെയും കൊല്ലും ഞാനും ചാവും എന്ന പടമാണ്. 10 വർഷം മുമ്പത്തെ ടെക്നോളജി വെച്ച് വെറും 5 ദിവസം കൊണ്ടാണ് ചെയ്തത്. റിലീസ് ചെയ്യാൻ വെറും ദിവസങ്ങൾ മാത്രം ഉള്ളപ്പോഴാണ് എൻ്റെ അടുത്ത് വന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞത്. ഞാനത് കംപ്ലീറ്റ് ചെയ്ത് കൊടുത്തു. അതങ്ങനെ സംഭവിക്കണമായിരുന്നു, അതുകൊണ്ട് ചെയ്ത് കൊടുത്തു. എന്ന് വെച്ച് എല്ലാ സിനിമയ്ക്കും അത്തരത്തിൽ ബാഗ്രൌണ്ട് ചെയ്യാനാകില്ല.

ഭഭബ സിനിമയുടെ കാര്യം എടുത്താലും അങ്ങനെയാണ്. ലാസ്റ്റ് മൊമെന്റിലാണ് എന്നിലോട്ട് വരുന്നത്. കാര്യം ഒരുപക്ഷേ സമയം ഉണ്ടായിട്ടുണ്ടാവില്ല, വേറെ കംപോസറുടെ കൈയ്യി കൊടുത്തു കഴിഞ്ഞാൽ ഒരുപക്ഷേ അവർക്ക് ഈ പറഞ്ഞ സമയത്തിൽ റിലീസ് നടക്കുമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവില്ലായിരിക്കും, അതുകൊണ്ടായിരിക്കും വന്നത്. അല്ലാണ്ട് എൻ്റെ ടാലൻ്റ് കണ്ടിട്ടോ അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക മമതയോ സ്നേഹമോ ഉണ്ടായിട്ട് വന്നതാണെന്ന് തോന്നിയിട്ടില്ല.
ഇയാൾക്ക് മാത്രമേ ഈ സമയത്തുള്ള ഇത് റിലീസ് ചെയ്യാൻ പറ്റത്തുള്ളൂ എന്ന് അവർ കരുതിക്കാണും. അവർക്ക് ഒരു കാരണവശാലും ഡിസംബർ 18 എന്നുള്ള ഡേറ്റ് മാറ്റാൻ പറ്റില്ലായിരുന്നു. അങ്ങനെ ഒരു ദൃഢമായ ഒരു അവസ്ഥയിൽ വരുമ്പോൾ, ഒരു ഡൂ ഓർ ഡൈ സിറ്റുവേഷനിലാണ് പെട്ടെന്ന് ദിലീപേട്ടൻ വിളിച്ചു പറയുന്നത് ഗോപി ഒരു പടമുണ്ട്, ചെയ്യണം രക്ഷപ്പെടുത്തണം എന്ന്. ആളുകൾ തിയേറ്ററിൽ സിനിമ കാണുകയാണെങ്കിൽ ഒന്നും ചിന്തിക്കാതെ കണ്ണുമൂടി ഡാൻസ് കളിച്ച് പാട്ടും പാടി എൻജോയ് ചെയ്ത് ബ്രെയിൻ ഓഫ് ചെയ്തു വെച്ച് കാണുന്ന ഒരു സിനിമ പോലെ ഇരിക്കണം എന്ന് പറഞ്ഞു. ഞാൻ അതുപോലെ ബ്രയിൻ ഓഫ് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും അതിൽ ചെയ്തിട്ടുണ്ട്.
ഒന്ന് ചിന്തിക്കുമ്പോൾ ഒരു സൗണ്ട് കേൾക്കും അപ്പുറത്തന് ,അത് എന്താണെന്ന് ആലോചിക്കുമ്പോഴേക്കും രണ്ടു മൂന്ന് സീൻ പോയിട്ടുണ്ടാവും. അങ്ങനെയൊക്കെയായിരുന്നു അതിന്റെ ഒരു പാറ്റേൺ. സീനിയഴ്സ് എന്ന ഒരു സിനിമ അങ്ങനെയാണ് ചെയ്തത്. ഫുള്ളി പാക്ഡ് ആയിട്ട് വർക്ക് ചെയ്യുന്ന രീതി അത് ചിലപ്പോൾ ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല.












Click it and Unblock the Notifications