'ആരാണ് ഇത് ചെയ്തത് എന്ന് ഭാമ എന്നോട് പറഞ്ഞു', പുതിയ വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഘട്ടത്തില്‍ 21 സാക്ഷികളാണ് മൊഴി മാറ്റിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കുന്ന മൊഴി നല്‍കിയിരുന്നവര്‍ അടക്കം ഇക്കൂട്ടത്തിലുണ്ട്.
സിനിമാ താരങ്ങളായ ഭാമ, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഇടവേള ബാബു അടക്കമുളളവര്‍ പോലീസിന് നല്‍കിയ മൊഴിയല്ല പിന്നീട് കോടതിയില്‍ നല്‍കിയത്. ദിലീപും കാവ്യാ മാധവനും തമ്മിലുളള ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യരെ അറിയിച്ചതിലുളള വൈരാഗ്യം മൂലമാണ് നടിക്കെതിരെ ദിലീപ് കൊട്ടേഷന്‍ കൊടുത്തത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചതില്‍ അതിജീവിതയോട് ദിലീപിന് ദേഷ്യമുണ്ടായിരുന്നുവെന്നും പരസ്യമായി അതിന്റെ പേരില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഭാമ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ 2020ല്‍ വിചാരണയ്ക്കിടെ ഭാമ മൊഴി മാറ്റി. തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ല എന്നാണ് ഭാമ കോടതിയില്‍ മൊഴി നല്‍കിയത്.

എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെ വെറുതെ വിട്ടുകൊണ്ട് വിചാരണക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോടതി വിധി വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
നടിയെ ആക്രമിക്കാനുളള കൊട്ടേഷന്‍ നല്‍കിയത് ആരാണെന്ന് ഭാമ തന്നോട് നേരിട്ട് പറഞ്ഞിട്ടുളളതാണെന്നും എന്നാല്‍ കോടതിയില്‍ മൊഴി മാറ്റിയെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. ചാനല്‍ ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ: '' ഗൂഢാലോചന തെളിയിക്കാന്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ് എന്നത് ശരിയാണ്. പക്ഷേ ഇവിടെ വ്യക്തമായ തെളിവുകളുണ്ട്, വ്യക്തമായ ആളുകളുണ്ട്. എന്തുകൊണ്ട് 28 പേര്‍ മൊഴി മാറ്റി? ഭാമ എന്ന പെണ്‍കുട്ടി തന്നോട് വ്യക്തിപരമായി സംസാരിച്ചതാണ് ഇന്ന ആള്‍ തന്നെയാണ് ചെയ്തത് എന്ന്. എന്നിട്ട് കോടതിയില്‍ വന്ന് മൊഴി മാറ്റിയത് എന്തുകൊണ്ടാണ്.
എവിടെയൊക്കെ എന്തൊക്കെ പ്രവര്‍ത്തിച്ചുണ്ട് എന്നത് നമുക്കൊക്കെ വളരെ വ്യക്തമാണ്. പോലീസില്‍ ഒന്ന് പറഞ്ഞ് കോടതിയില്‍ വന്ന് മറ്റൊന്ന് പറയുമ്പോള്‍ ഞങ്ങളെ പോലുളളവര്‍ക്ക് സംശയിക്കുക തന്നെ വേണം. കോടതിയുടെ മുന്നില്‍ ഈ തെളിവുകള്‍ നിരത്തി വെക്കുമ്പോള്‍ കോടതി കണ്ടില്ല എന്ന് നടിക്കുന്നുവെന്ന് അതിജീവിത പറഞ്ഞാല്‍ അത് മുഖവിലയ്ക്ക് എടുത്തേ പറ്റൂ''.












Click it and Unblock the Notifications